യു.പി.ഐ ചാര്‍ജ്: ട്രംപിന്റെ സമ്മര്‍ദമെന്ന് ആരോപണം; ബില്ലിനെതിരെ പ്രതിപക്ഷം
ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെന്റ് രംഗത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച് യു.പി.ഐ (UPI), റൂപേ ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് നിരക്കുകള്‍ നിശ്ചയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് അനുമതി നല്‍കുന്ന പുതിയ ബില്‍ പാര്‍ലമെന്റില്‍ പാസ്സായി. ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ‘ടാക്സേഷന്‍ ആന്‍ഡ് അതര്‍ ലോസ് (അമെന്‍ഡ്മെന്റ്) ബില്‍’ ലോക്സഭ ശബ്ദവോട്ടോടെയാണ് പാസാക്കിയത്. 2007-ലെ പേയ്മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്ടില്‍ ഭേദഗതി വരുത്തിയാണ് സര്‍ക്കാര്‍ പുതിയ നിയമപരമായ അധികാരങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. ഇതുവരെ യു.പി.ഐ ഇടപാടുകള്‍ പൂര്‍ണ്ണമായും സൗജന്യമായിരുന്നു. എന്നാല്‍ പുതിയ […]