Blog Post

Karanavars > News

പത്തുദിവസത്തിനിടെ പെട്രോളിന് കുറഞ്ഞത് 98 പൈസ; ഡീസലിനാകട്ടെ 1.85 രൂപയും

ന്യൂഡല്‍ഹി: തുടര്‍ച്ചയായി അഞ്ചാമത്തെ ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും വില കുറഞ്ഞു. പെട്രോള്‍ വില 11 പൈസയും ഡീസല്‍വില 19 പൈസയുമാണ് തിങ്കളാഴ്ച കുറഞ്ഞത്. കഴിഞ്ഞ 10 ദിവസത്തെ വില പരിശോധിച്ചാല്‍ പെട്രോളിന് ശരാശരി 98 പൈസയും ഡീസലിന് 1.85 രൂപയുമാണ് കുറഞ്ഞത്. ഡല്‍ഹിയില്‍ പെട്രോളിന് 74.98 രൂപയാണ് തിങ്കളാഴ്ചയിലെ വില. ഡീസലിനാകട്ടെ 68.26 രൂപയും. മുംബൈയിലാകട്ടെ ഇത് യഥാക്രമം 80.58 രൂപയും 71.57 രൂപയുമാണ്. പെട്രോള്‍ വില കൊച്ചി: 76.93 രൂപ കോഴിക്കോട്: 77.23 രൂപ തിരുവനന്തപുരം: […]

Read More

കനത്ത മഞ്ഞുവീഴ്ച്ച; സ്വന്തം വിവാഹത്തിന്‌ നാട്ടിലെത്താന്‍ പറ്റാതെ സൈനികന്‍

മണ്ഡി: കനത്ത മഞ്ഞുവീഴ്ച മൂലം ജമ്മുകശ്മീരില്‍ നിന്ന് പുറത്തുകടക്കാനാവാതെ സൈനികന്റെ വിവാഹം മുടങ്ങി. ഹിമാചല്‍ പ്രദേശിലെ മണ്ഡിയിലെ ഖേയിറില്‍ നിന്നുള്ള സൈനികന്‍ സുനില്‍ കുമാറിന്റെ വിവാഹമാണ് മുടങ്ങിയത്. ജനുവരി 16നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. കശ്മീരിലെ കനത്തമഞ്ഞുവീഴ്ച മൂലം ഗതാഗത തകരാറിലായതിനെ തടര്‍ന്നാണ് സുനില്‍ കുമാറിന് സ്വന്തം വിവാഹത്തിനായി നാട്ടിലെത്താന്‍ കഴിയാതിരുന്നത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് വിവാഹദിവസം വീട്ടിലെത്താന്‍ കഴിയാതായതോടെ ചടങ്ങുകളെല്ലാം മാറ്റിവെയ്ക്കുകയായിരുന്നു. പ്രശ്‌നങ്ങള്‍ മാറി ഇദ്ദേഹം നാട്ടിലെത്തിയാല്‍ ഉടന്‍ വിവാഹം നടത്താനാണ് ഇരുകുടംബങ്ങളുടേയും തീരുമാനം.

Read More

മം​ഗ​ളൂ​രു രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ബാ​ഗി​നു​ള്ളി​ല്‍ ബോം​ബ്; അതീവ ജാഗ്രത

മം​ഗ​ളൂ​രു: മം​ഗ​ളൂ​രു രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ബാ​ഗി​നു​ള്ളി​ല്‍ ബോം​ബ് ക​ണ്ടെ​ത്തി.സംഭവത്തെ തുടര്‍ന്ന് വി​മാ​ന​ത്താ​വ​ള​ത്തി​ലും പ​രി​സ​ര​ത്തും അ​തീ​വ ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കിയിട്ടുണ്ട് . 10 കി​ലോ​ഗ്രാം സ്ഫോ​ട​ന ശ​ക്തി​യു​ള്ള ബോം​ബാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്നാ​ണ് റിപ്പോര്‍ട്ട്. വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ എ​യ​ര്‍​പോ​ര്‍​ട്ട് ടെ​ര്‍​മി​ന​ല്‍ മാ​നേ​ജ​ര്‍ കൗ​ണ്ട​റി​ന് സ​മീ​പ​മാ​ണ് ഇന്ന് രാ​വി​ലെ ബോം​ബ് ക​ണ്ടെ​ത്തി​യ​ത്. സു​ര​ക്ഷാ​സേ​ന ബോം​ബ് ഇ​വി​ടെ​നി​ന്നും മാ​റ്റി​യ​ശേ​ഷം നി​ര്‍​വീ​ര്യ​മാ​ക്കിയെങ്കിലും ജാഗ്രത തുടരുകയാണ്.

Read More

ഡല്‍ഹിയില്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ തീപിടുത്തം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സിവില്‍ ലൈന്‍ മെട്രോ സ്റ്റേഷനു സമീപമുള്ള ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ തീപിടുത്തം. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം നടന്നത്. സെര്‍വര്‍ റൂമില്‍ നിന്നുമാണ് തീപിടുത്തമുണ്ടായതെന്നാണ് വിവരം. അഗ്നിശമന സേനയുടെ എട്ട് യൂണിറ്റ് സ്ഥലത്തെത്തി തീയണയക്കാന്‍ ശ്രമം തുടരുകയാണ്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. കൂടാതെ തീപിടത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല.

Read More

സംസ്ഥാനത്ത് എന്‍പിആര്‍ നടപ്പാക്കില്ല, സെന്‍സസുമായി സഹകരിക്കും

തിരുവനന്തപുരം: ദേശീയ ജനസംഖ്യ രജിസ്റ്ററുമായി സഹകരിക്കില്ലെന്നും സെന്‍സസ് മാത്രം നടത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.എന്‍പിആര്‍ സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും കേന്ദ്ര സെന്‍സസ് കമ്മീഷണറെയും സംസ്ഥാനത്തെ സെന്‍സസ് ഡയറക്ടറെയും അറിയിക്കും. എന്‍ആര്‍സിയുമായി ബന്ധപ്പെട്ട് നിരവധി ആശങ്കകള്‍ ഉയരുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ തീരുമാനം. സംസ്ഥാനത്ത് സെന്‍സസിന് ഒപ്പം എന്‍പിആര്‍ നടത്താന്‍ ശ്രമിച്ചാല്‍ വലിയ തോതില്‍ ജനകീയ പ്രക്ഷോഭം കേരളത്തില്‍ ഉയര്‍ന്നുവരുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. എന്‍പിആറുമായി സഹകരിക്കല്ലെന്ന് പൗരത്വ നിയമ ഭേദഗതി വന്നപ്പോള്‍ തന്നെ, മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ […]

Read More

തമിഴ്നാട്ടിലെ വെല്ലൂരില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായി

ചെന്നൈ: കത്തി കാണിച്ച്‌ ഭീഷണിപ്പെടുത്തി 24കാരിയെ മൂന്നു പേര്‍ കൂട്ടബലാത്സംഗത്തിനിരയാക്കി. തമിഴ്നാട്ടിലെ വെല്ലൂരിലാണ് അക്രമം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ അറസ്റ്റിലായി. വെല്ലൂരിലെ പുരാതന കോട്ടക്ക് സമീപത്തെ പാര്‍ക്കില്‍ വൈകുന്നേരം ഏഴോടെയാണ് സംഭവം. പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനെ അക്രമികള്‍ മര്‍ദിക്കുകയും പണവും മറ്റും മോഷ്ടിക്കുകയും ചെയ്തു. ബലാത്സംഗത്തിനും കവര്‍ച്ചക്കും പൊലീസ് കേസെടുത്തിട്ടുണ്ട്. 18കാരായ രണ്ട് യുവാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

Read More

നിര്‍ഭയ കേസ്; പവന്‍ഗുപ്തയുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളിലൊരാളായ പവന്‍ ഗുപ്ത നല്‍കിയ ഹര്‍ജി ഇന്ന് ജസ്റ്റിസ് ആര്‍ ഭാനുമതി അദ്ധ്യക്ഷയായ മൂന്നംഗബെഞ്ച് രാവിലെ പത്തരക്ക് പരിഗണിക്കും. 2012ല്‍ കേസില്‍ അറസ്റ്റിലാകുമ്‌ബോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നാണ് പവന്‍ ഗുപ്തയുടെ ഹര്‍ജിയിലെ വാദം. അതിനാല്‍ കേസ് ജുവനൈല്‍ കോടതിയിലേക്ക് മാറ്റണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു. നേരത്തെ ഇതേ വാദം ഉന്നയിച്ച്‌ പവന്‍ ഗുപ്ത ദില്ലി ഹൈക്കോടതിയെ സമീപിച്ചതാണ് എന്നാല്‍ ആവശ്യം ദില്ലി ഹൈക്കോടതി തള്ളിയിരുന്നു. പ്രതികളിലൊരാളായ മുകേഷ് സിംഗ് നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതി […]

Read More

നിര്‍ഭയ കേസ്; മുകേഷ് സിങ്ങിന്റെ ദയാഹര്‍ജി തള്ളി

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിങ് നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതി തള്ളി. മുകേഷ് സിങ് നല്‍കിയ ദയാഹര്‍ജി തള്ളണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതി ഭവനോട് ശുപാര്‍ശ ചെയ്തിരുന്നു. പിന്നാലെയാണ് ദയാഹര്‍ജി തള്ളിക്കൊണ്ടുള്ള രാഷ്ട്രപതി ഭവന്റെ നടപടി. മുകേഷ് ശര്‍മ നല്‍കിയ തിരുത്തല്‍ ഹര്‍ജിയും പുനഃപരിശോധന ഹര്‍ജിയും നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. കേസിലെ മറ്റ് പ്രതികള്‍ ദയാഹര്‍ജി നല്‍കിയിട്ടില്ല. നിര്‍ഭയ കേസിലെ പ്രതികളെ 22ന് രാവിലെ ഏഴിന് ഡല്‍ഹി തിഹാര്‍ ജയിലില്‍ തൂക്കിലേറ്റണമെന്നാണ് കഴിഞ്ഞ ഏഴിന് […]

Read More

സ്വകാര്യ ബസില്‍ നിന്ന് പിതാവിനേയും മകളേയും തള്ളിയിട്ടു; യാത്രക്കാരന്റെ കാലിലൂടെ ബസ് കയറിയിറങ്ങി, മകള്‍ക്കും പരുക്ക്

വയനാട്:സ്വകാര്യ ബസില്‍ നിന്നും തള്ളിയിട്ടതിനെത്തുടര്‍ന്ന് ഗുരുതര പരുക്കേറ്റ യാത്രക്കാരനും മകളും ആശുപത്രിയില്‍. വയനാട് ബത്തേരിയിലാണ് സംഭവം. ബസില്‍ നിന്നും വീണ കാര്യമ്ബാടി സ്വദേശി ജോസഫിന്റെ കാലിലൂടെ ബസ് കയറിയിറങ്ങി. തുടയെല്ലുകള്‍ പുറത്തുവന്നും മുട്ടുചിരട്ട തകര്‍ന്ന നിലയിലും ജോസഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് കല്‍പറ്റയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിലാണ് സംഭവം. ഇറങ്ങുന്നതിനു മുന്നെ ബസ് മുന്നോട്ടെടുത്തതിനെത്തുടര്‍ന്ന് ജോസഫിന്റെ മകള്‍ നീതു റോഡിലേക്ക് തെറിച്ചുവീണു. ബസ് നിര്‍ത്താതെപോവുകയും യാത്രക്കാര്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് […]

Read More

10 വര്‍ഷം പുറത്തുനില്‍ക്കാന്‍ കാരണമായത് ദിലീപ്, അന്നന്ന് കണ്ടവനെ അപ്പാ എന്ന് വിളിക്കുന്നവരുടെ മേഖലയാണ് സിനിമ: തുറന്നടിച്ച്‌ വിനയന്‍

കണ്ണൂര്‍: 10 വര്‍ഷക്കാലത്തോളം താന്‍ സിനിമയില്‍ നിന്നും പുറത്ത് നില്‍ക്കാന്‍ കാരണം നടന്‍ ദിലീപാണെന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍ വിനയന്‍. 40 ലക്ഷം രൂപ അഡ്വാന്‍സായി വാങ്ങിയ ശേഷം ഒരു സംവിധായകന്റെ സിനിമയില്‍ ദിലീപ് അഭിനയിക്കാന്‍ തയാറാകാതിരുന്നതിനെ താന്‍ ചോദ്യം ചെയ്തപ്പോഴാണ് അയാള്‍ തനിക്കെതിരെ തിരിഞ്ഞതെന്നും തന്നെ സിനിമാ വ്യവസായത്തില്‍ നിന്നും പുറത്താക്കുമെന്ന് ദിലീപ് പറഞ്ഞിരുന്നതായും വിനയന്‍ പറയുന്നു. താന്‍ മാക്ടയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന കാലത്താണ് ഈ സംഭവമെന്നും ഇതിനു ശേഷമാണ് തനിക്ക് നേരെയുള്ള വിലക്ക് ഉണ്ടാകുന്നതെന്നും വിനയന്‍ […]

Read More