Blog Post

Karanavars > News

നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ടെലികോം കമ്ബനികളുടെ മൊബൈല്‍ നിരക്കുകളില്‍ 40 ശതമാനം വര്‍ധന

മുംബൈ: നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം രാജ്യത്തെ ടെലികോം കമ്ബനികള്‍ മൊബൈല്‍ ഫോണ്‍ നിരക്കുകള്‍ കൂട്ടി. വിപണിയിലെ കിടമത്സരത്തിന്റെ ഭാഗമായി നിരക്കു കുറയ്‌ക്കേണ്ടിവന്നതുകാരണം വന്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതോടെയാണ് നിരക്കു കൂട്ടാന്‍ നിര്‍ബന്ധിതരായത്. ശരാശരി 40 ശതമാനമാണു വര്‍ധന. വോഡഫോണ്‍ ഐഡിയ, എയര്‍ടെല്‍ കമ്ബനികളുടെ നിരക്കുവര്‍ധന ചൊവ്വാഴ്ചയും റിലയന്‍സ് ജിയോയുടേത് വെള്ളിയാഴ്ചയും പ്രാബല്യത്തില്‍വരും. പൊതുമേഖലാ സ്ഥാപനമായ ബി എസ് എന്‍ എലും ഉടന്‍ വര്‍ധന പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. ടെലികോം റെഗുലേറ്ററി അതോറിറ്റി നല്‍കിയ നിര്‍ദേശത്തിലാണ് ടെലികോം കമ്ബനികളുടെ നിലനില്‍പ്പ് പരിഗണിച്ച്‌ നിരക്കുകൂട്ടല്‍ നടപ്പിലാക്കാന്‍ […]

Read More

ഇന്ത്യ കണ്ട ആ വലിയ ദുരന്തത്തിന് ഇന്ന് 35 വയസ്

ഭോപ്പാല്‍ : ഇന്ത്യ കണ്ട ആ വലിയ ദുരന്തത്തിന് ഇന്ന് 35 വയസ്. ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭോപ്പാല്‍ വാതക ദുരന്തത്തിന്റെ 35 ആം വാര്‍ഷികമാണ് ഇന്ന്. 1984 ഡിസംബര്‍ രണ്ടിന് രാത്രി വിഷവാതകം ശ്വസിച്ച്‌ ഭോപ്പാലില്‍ പൊലിഞ്ഞത് പതിനായിരത്തിലധികം ജീവനുകളായിരുന്നു. മൂന്നര പതിറ്റാണ്ടിപ്പുറവും ഭോപ്പാല്‍ ദുരന്തമുണ്ടാക്കിയ ദുരിതങ്ങള്‍ക്ക് അറുതിയായിട്ടില്ല. അമേരിക്കന്‍ കെമിക്കല്‍ കമ്ബനിയായ യൂണിയന്‍ കാര്‍ബൈഡിന്റെ ഭോപ്പാലിലെ കീടനാശിനി നിര്‍മാണശാലയിലെ വാതകക്കുഴലുകള്‍ വൃത്തിയാക്കുന്നതിടെ മീഥൈല്‍ ഐസോസയനേറ്റ് സൂക്ഷിച്ചിരുന്ന സംഭരണിയില്‍ വെള്ളം കയറി. […]

Read More

തമിഴ്നാട്ടില്‍ കനത്തമഴ: മേട്ടുപ്പാളയത്ത് കെട്ടിടം തകര്‍ന്നു വീണു 20 മരണം

ചെന്നൈ: തമിഴ്നാട്ടില്‍ പെയ്യുന്ന കനത്ത മഴയില്‍ മരണം 20 ആയി. മേട്ടുപ്പാളയത്ത് കെട്ടിടം തകര്‍ന്നു വീണ് 15 പേര്‍ മരിച്ചു. കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. മരിച്ചവരില്‍ പത്തു സ്ത്രീകളും രണ്ടു കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. കനത്തമഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന തീരദേശ മേഖലയിലെ ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മേട്ടുപ്പാളയത്തെ നാടൂര്‍ ഗ്രാമത്തില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു കെട്ടിടം തകര്‍ന്നു വീണത്. മൃതദേഹങ്ങള്‍ മേട്ടുപ്പാളയം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇടിഞ്ഞ് വീണ കെട്ടിടത്തിന് അടിയില്‍പ്പെട്ടാണ് തഞ്ചാവൂരിലും തിരുവാരൂരിലും […]

Read More

വധുവിന്റെ ഫോണിലേക്ക് അര്‍ദ്ധരാത്രി വരന്റെ ആദ്യ ഭാര്യയുടെ സന്ദേശം

കോട്ടയം:വിവാഹത്തിന്റെ തലേദിവസം രാത്രി വധുവിന്റെ ഫോണിലേക്ക് വരന്റെ ആദ്യ ഭാര്യ വാട്സാപ്പ് സന്ദേശം അയച്ചു. തങ്ങളുടെ വിവാഹ ഫോട്ടോയാണ് യുവതി വധുവിന്റെ ഫോണിലേക്ക് അയച്ചത്. ഇതോടെ ഇന്നലെ എലിക്കുളം ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന വിവാഹം മുടങ്ങി. എലിക്കുളം പഞ്ചായത്തിലെ വഞ്ചിമല കുനാനിക്കല്‍താഴെ സനിലായിരുന്നു വരന്‍. വരന്റെയും വധുവിന്റെയും വീടുകളില്‍ ശനിയാഴ്ച രാത്രി ആഘോഷങ്ങള്‍ ഉണ്ടായിരുന്നു. യാതൊരു ഭാവവ്യത്യാസവുമില്ലാതെ വരന്‍ ആഘോഷത്തില്‍ പങ്കെടുത്തു. ഇരു വീടുകളിലും ബന്ധുക്കള്‍ക്ക് സദ്യ നല്‍കുകയും ചെയ്തു. എന്നാല്‍ രാത്രി പതിനൊന്നുമണിയോടെ എലിക്കുളം […]

Read More

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മീന്‍പിടുത്ത തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. വരുന്ന നാല് ദിവസങ്ങളില്‍ കൂടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇന്ന് യെല്ലോ […]

Read More

തൃശ്ശൂരില്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച്‌ എടിഎം തകര്‍ത്ത് മോഷണ ശ്രമം

തൃശൂര്‍: ഗ്യാസ് കട്ടര്‍ ഉപയോഗിച്ച്‌ എടിഎം തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമം. തൃശൂര്‍ കൊണ്ടോഴി പാറേല്‍പ്പടിയിലെ എടിഎം തകര്‍ത്ത് പണം എടുക്കാന്‍ ആയിരുന്നു ശ്രമമെങ്കിലൂം നാട്ടുകാര്‍ കണ്ടതോടെ മോഷ്ടാക്കള്‍ ഓടിയൊളിച്ചു. ഇന്നലെ പുലര്‍ച്ചെ നടന്ന സംഭവത്തില്‍ മോഷ്ടാക്കള്‍ വന്നതെന്നു കരുതുന്ന കാര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ നമ്ബര്‍ വെച്ചാണ് അന്വേഷണം നടക്കുന്നത്. എസ്ബിഐ യുടെ എടിഎമ്മായിരുന്നു തകര്‍ത്തത്. പണം നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല. എന്നാല്‍ പണം പായിട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. പുലര്‍ച്ചെ രണ്ടരയോടെ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച്‌ […]

Read More

കേരളാ പോലീസ് ഇനി ഹെലികോപ്റ്ററിൽ പറക്കും

തിരുവനന്തപുരം: കേരളാ പോലീസ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നു. ഏറെ നാളത്തെ ആലോചനയ്ക്ക് ശേഷമാണ് തീരുമാനം. ആദ്യം ഹെലികോപ്റ്റർ സ്വന്തമായി വാങ്ങാൻ തീരുമാനിച്ചിരുന്നെങ്കിലും സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. അടുത്തിടെ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാൻ തത്വത്തിൽ ധാരണയായത്. ഡൽഹി ആസ്ഥനമായി പ്രവർത്തിക്കുന്ന പവൻഹൻസ് എന്ന കമ്പനിയിൽ നിന്നാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നത്. പ്രതിമാസം 20 മണിക്കൂർ ഉപയോഗിക്കാം. ഇതിന് പ്രതിമാസം ഒരു കോടി 44 ലക്ഷം രൂപയാണ്. കേന്ദ്രത്തിൽ നിന്ന് […]

Read More

കൗമാര കലയുടെ കിരീടം കരിമ്ബനകളുടെ നാട്ടിലേക്ക്; പാലക്കാട് കിരീടം ചൂടുന്നത് തുടര്‍ച്ചയായ രണ്ടാം തവണ

തുളുനാട്ടിലെ കൗമാര കലാമാമാങ്കം അവസാനിക്കുമ്ബോള്‍ തുടര്‍ച്ചയായ രണ്ടാം തവണയും കിരീടം ചൂടി പാലക്കാട്. വാശിയേറിയ മത്സരത്തില്‍ രണ്ട് പോയിന്റിന്റെ വ്യത്യാസത്തിലാണ് പാലക്കാട് രണ്ടാമത് കലാ കിരീടം ചൂടിയത്. ഒന്നാം സ്ഥാനത്തുള്ള പാലക്കാട് 951 പോയിന്റ് നേടിയപ്പോള്‍ കണ്ണൂരും കോഴിക്കോടും 949 പോയിന്റോടെ രണ്ടാം സ്ഥാനം പങ്കിട്ടു. അറുപത്തിയൊന്നാമത് സ്കൂള്‍ കലോത്സവം കൊല്ലത്ത് നടക്കും. സംസ്കൃതോത്സവത്തില്‍ എറണാകുളവും തൃശൂരും ജേതാക്കളായി. അറബിക് കലോത്സവത്തില്‍ പാലക്കാട്, കണ്ണൂര്‍, കോ‍ഴിക്കോട്, കാസര്‍കോഡ് എന്നിങ്ങനെ നാലുജില്ലകള്‍ ഒന്നാം സ്ഥാനം പങ്കിട്ടു. സ്കൂളുകളില്‍ പാലക്കാട് […]

Read More

മസാലയിൽ പൊതിഞ്ഞ കൊത്തുപൊറോട്ട

ആവശ്യമുള്ള സാധനങ്ങൾ : പൊറോട്ട – 3  എണ്ണം സവാള -2  എണ്ണം ചെറുതായി അരിഞ്ഞത് തക്കാളി – 1 എണ്ണം ചെറുതായി അരിഞ്ഞത് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്– 1  ടേബിൾ സ്പൂൺ കാപ്സിക്കം – 1/2 / അല്ലെങ്കിൽ 2 പച്ചമുളക് കറിവേപ്പില – 4  തണ്ട് മുളകുപൊടി – 1  ടി സ്പൂൺ കുരുമുളക്പൊടി – 1 /2  ടി സ്പൂൺ ഗരം മസാല – 1 /2  ടി സ്പൂൺ ചിക്കൻ കറി […]

Read More

ബിരിയാണി പുട്ട്

ചേരുവകൾ ചിക്കൻ -200 ഗ്രാം കാശ്മീരി മുളക് പൊടി – 1 ടീസ്പൂൺ മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ കുരുമുളക് പൊടി -1/4 ടീസ്പൂൺ ഉപ്പ് – ആവശ്യത്തിന് ചിക്കൻ മസാല -1 1/2 ടീസ്പൂൺ ഗരം മസാല -1/2 ടീസ്പൂൺ നെയ്യ്  -1 1/2 ടേബിൾസ്പൂൺ സവാള -1 തക്കാളി  -1 വെളുത്തുള്ളി – 4 അല്ലി ഇഞ്ചി – ചെറിയ കഷ്ണം പച്ചമുളക്  – 2 പുതിന ഇല – ആവശ്യത്തിന് മല്ലിയില – […]

Read More