Blog Post

Karanavars > News

അരവിന്ദ് കെജ്​രിവാളിന്‍റെ സത്യപ്രതിജ്ഞ 16ന്

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്​രിവാള്‍ 16ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഡല്‍ഹി രാംലീല മൈതാനിയിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. തുടര്‍ച്ചയായ മൂന്നാം തവണയാണ് കെജ്​രിവാള്‍ മുഖ്യമന്ത്രിയാകുന്നത്. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ 70ല്‍ 62 സീറ്റ് നേടിയാണ് എ.എ.പി മൂന്നാം വട്ടവും അധികാരത്തിലെത്തിയത്. എട്ട് സീറ്റ് മാത്രമാണ് ബി.ജെ.പിക്ക് നേടാനായത്. 53.57 ശതമാനം വോട്ടാണ് എ.എ.പി നേടിയത്. 38.51 ആണ് ബി.ജെ.പിയുടെ വോട്ട് ശതമാനം. ഒരു സീറ്റ് […]

Read More

എ.എ.പി നേതാവിന് നേരെ വെടിവയ്പ്പ്: കൊല്ലപ്പെട്ടത് ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവ്

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് നരേഷ് യാദവിനും സംഘത്തിനുമെതിരെ ഇന്നലെ രാത്രി നടന്ന വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത് ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവ്. കൊല്ലപ്പെട്ട അശോക് മന്‍ എന്നയാളെയാണ് അക്രമികള്‍ ലക്ഷ്യമിട്ടത്. ഇദ്ദേഹത്തിന്റെ മകളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും പോലിസ് പറഞ്ഞു. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നരേഷ് യാദവായിരുന്നില്ല അക്രമികളുടെ ലക്ഷ്യമെന്നും അശോക് മന്‍ തന്നെയായിരുന്നുവെന്നും പറഞ്ഞത് ഡിസിപി ഇങ്കിത് പ്രതാപാണ്. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെയുള്ള രാഷ്ട്രീയ പകപോക്കലാണെന്ന […]

Read More

ദിവസവും മരിക്കുന്നത് ശരാശരി 100 പേര്‍: കൊറോണയില്‍ മരണം 1100 ആയി

ബെയ്ജിങ്: കൊറോണ വൈറസ് ബാധ മൂലം മരണസംഖ്യ 1107 ആയി വർധിച്ചു. ചൈനയില്‍ ചൊവ്വാഴ്ച നൂറിലേറെ പേര്‍ കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 44,138 ആയി. ആയിരത്തോളം പേര്‍ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്. ജപ്പാനിലെ യോക്കോഹാമയില്‍ പിടിച്ചിട്ട ഡയമണ്ട് പ്രിന്‍സസ് എന്ന കപ്പലിലുള്ള 175 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വെസ്റ്റര്‍ഡാം എന്ന മറ്റൊരു കപ്പലില്‍ വൈറസ് ബാധ സംശയിക്കുന്ന രണ്ടായിരത്തോളം പേരുണ്ട്. എന്നാല്‍ ഇവരില്‍ ആര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. […]

Read More

കള്ളനെ തേടിയെത്തി, മോഷണമുതലുകളും ഒപ്പം കാണാതായ പെണ്‍കുട്ടിയെയും കണ്ടെത്തി

കള്ളനെ പിടികൂടാന്‍ ഇറങ്ങിയ പോലീസ് കള്ളന് ഒപ്പം കണ്ടെത്തിയത് കാണാതായ പെണ്‍കുട്ടിയെയും. പെറിയമ്ബലത്ത് ഉള്ള ഫുട്ബോള്‍ ടറഫ് സ്റ്റേഡിയത്തില്‍ നിന്നും ആയി വില കൂടിയ മൂന്ന് മൊബൈല്‍ ഫോണുകളും സ്മാര്‍ട്ട് വച്ചും ഇരുപതിനായിരം രൂപയും മോഷണം പോയിരുന്നു. ഈ കള്ളനെ തേടി ആണ് മലപ്പുറം കൊണ്ടോട്ടി പോലീസ് എറണാകുളം കളമശ്ശേരിയില്‍ എത്തിയത്. എന്നാല്‍ കള്ളനൊപ്പം പൊലീസിന് കിട്ടിയത് താമരശേരിയില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെയും കൂടിയായിരുന്നു പോലീസ് സ്ഥലത്ത് എത്തിയപ്പോള്‍ കണ്ടത് പൂട്ടി കിടക്കുന്ന ആഡംബര വീട് ആയിരുന്നു. […]

Read More

കൊറോണ വൈറസിന് മരുന്ന് കണ്ടുപിടിക്കുന്നവര്‍ക്ക് ‘ഒരു കോടി നല്‍കി നന്ദി പറയും’ : വാഗ്ദാനവുമായി ജാക്കി ചാന്‍

കൊറോണ വൈറസിനെതിരെ മരുന്ന് കണ്ടുപിടിക്കുന്നവര്‍ക്ക് ഒരു മില്യണ്‍ യുവാന്‍ പാരിതോഷികം പ്രഖ്യാപിച്ച്‌ പ്രസിദ്ധ സിനിമാ താരം ജാക്കി ചാന്‍. ഒരു കോടി രൂപയ്ക്ക് തുല്യമാണിത്. ഒരു ദേശീയ മാധ്യമത്തോടാണ് ലോകത്തില്‍ വച്ച്‌ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന അഭിനേതാക്കളിലൊരാളായ ജാക്കി ചാന്‍ ഇത് പറഞ്ഞത്. ‘ശാസ്ത്രത്തിനും സാങ്കേതിക വിദ്യക്കുമാണ് വൈറസിനെ പ്രതിരോധിക്കാനാകുക. വളരെയധികം പേര്‍ എന്നെപ്പോലെ വൈറസിനെതിരായ മരുന്ന് പെട്ടെന്നുതന്നെ കണ്ടുപിടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഏതൊരാളോ സംഘടനയോ ഇതിനെതിരെ മരുന്ന് കണ്ടുപിടിക്കുന്നുവോ ഞാന്‍ അവരോട് ഒരു കോടി […]

Read More

ഫൈനലിന് ശേഷം ഗ്രൗണ്ടില്‍ തമ്മിലടി; അഞ്ചു താരങ്ങള്‍ക്ക് ഐ.സി.സിയുടെ വിലക്ക്

ദുബായ്: അണ്ടര്‍-19 ലോലകകപ്പ് ഫൈനലിന് ശേഷം ഗ്രൗണ്ടില്‍ തമ്മിലടിച്ച ഇന്ത്യയുടേയും ബംഗ്ലാദേശിന്റേയും താരങ്ങള്‍ക്കെതിരേ നടപടിയുമായി ഐ.സി.സി. ഇന്ത്യയുടെ രണ്ട് താരങ്ങള്‍ക്കും ബംഗ്ലാദേശിന്റെ മൂന്നു താരങ്ങള്‍ക്കും ഐ.സി.സി വിലക്കേര്‍പ്പെടുത്തി. ഇന്ത്യന്‍ നിരയില്‍ രവി ബിഷ്‌ണോയും ആകാശ് സിങ്ങും ബംഗ്ലാദേശ് നിരയില്‍ തൗഹീദ് ഹൃദോയ്, ഷമീം ഹുസൈന്‍, റകീബുല്‍ ഹസന്‍ എന്നിവരുമാണ് ശിക്ഷിക്കപ്പെട്ടത്. അഞ്ചു പേര്‍ക്കും നാല് മുതല്‍ പത്തു വരെ മത്സരങ്ങളില്‍ നിന്ന് വിലക്ക് ലഭിക്കും. മത്സരത്തിന്റെയും മത്സരശേഷമുള്ള സംഘര്‍ഷത്തിന്റെയും വിഡിയോ ദൃശ്യങ്ങള്‍ വിശദമായ പരിശോധിച്ച ശേഷം മാച്ച്‌ […]

Read More

വ്യാജ പാസ്‌പോര്‍ട്ടുകളുമായി ഇന്ത്യയിലെത്തിയ രണ്ട് ബംഗ്ലാദേശികള്‍ അറസ്റ്റില്‍

ബംഗളൂരു: വ്യാജ പാസ്‌പോര്‍ട്ടുമായി ഇന്ത്യയിലെത്തിയ രണ്ട് ബംഗ്ലാദേശ് പൗരന്മാരെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. അകേല്‍ ബറുവ റോയ് (28), ബറുവ ദാസ് അര്‍ണാബ് (21) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച്ച ബംഗളൂരുവില്‍ നിന്നും മലേഷ്യയിലേയ്ക്കുളള വിമാനം കയറുന്നതിനിടെയുളള പരിശോധനയിലാണ് ഇരുവരും പിടിയിലായത്. കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശ് അതിര്‍ത്തി വഴി നുഴഞ്ഞു കയറിയ ഇവര്‍ കൊല്‍ക്കത്തിയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗം ബംഗളൂരുവിലെത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. അതിനിടെ ഇരുവരും ഒരു […]

Read More

സംസ്ഥാനത്ത് ചൂട് കൂടുന്നു ; മുന്‍കരുതല്‍ നിര്‍ദേശങ്ങളുമായി ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് കൂടുന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി പ്രത്യേക മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ദിനാന്തരീക്ഷ താപനില വിവിധയിടങ്ങളില്‍ 37 ഡിഗ്രി സെല്‍ഷ്യസിനെക്കാള്‍ ഉയരുന്ന സാഹചര്യമുള്ളതിനാല്‍ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളെ നേരിടുന്നതില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. കടലോര സംസ്ഥാനമായതിനാല്‍ ഉയര്‍ന്ന അന്തരീക്ഷ ആര്‍ദ്രതയും തപസൂചിക ഉയര്‍ത്തുന്ന ഘടകമാണ്. സൂര്യതാപം, സൂര്യാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ വേണ്ടി താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം. പൊതുജനങ്ങള്‍ ധാരാളമായി […]

Read More

ഹാട്രിക്കുമായി ആം ആദ്മി വീണ്ടും അധികാരത്തിലേക്ക്,​ ബി.ജെ.പിക്ക് നിരാശ, ഒരു സീറ്റില്‍ പോലും ലീഡ് ചെയ്യാനാകാതെ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ബി.ജെ.പിയുടെ പ്രതീക്ഷകളെ തകര്‍ത്തുകൊണ്ട് ഡല്‍ഹിയില്‍ ആം ആദ്മി മുന്നേറ്റം. നില മെച്ചപ്പെടുത്തിയെങ്കിലും ഭരണം പിടിക്കാന്‍ ബി.ജെ.പിക്കായില്ല. ഒരു സീറ്റു പോലും നേടാനാവാതെ നാണം കെട്ട തോല്‍വിയുമായി കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. പുറത്ത് വരുന്ന സൂചനകളനുസരിച്ച്‌ 70 ല്‍ 62 സീറ്റുകളില്‍ ആം ആദ്മി ലീഡ് ചെയ്യുകയാണ്. 8 സീറ്റുകളിലാണ് ബി.ജെ.പിക്ക് ലീഡ്. ഡല്‍ഹിയെ ഞെട്ടിക്കുമെന്ന് ബി.ജെ.പി നേതാക്കള്‍ അവകാശപ്പെട്ടെങ്കിലും എ.എ.പിയെ തളയ്ക്കാനാവില്ല എന്ന് തെളിയിക്കുന്നതായി തിരഞ്ഞെടുപ്പ് ഫലം മാറി. കേവല ഭൂരിപക്ഷത്തിന് 36 സീറ്റുമതി. മൂന്നാംതവണയും ഭരണത്തിലേറാന്‍ […]

Read More

ചൈ​ന​യി​ല്‍ കൊ​റോ​ണ മ​ര​ണം 1000 ക​ട​ന്നു; ഫേ​സ് മാ​സ്‌​ക് ധ​രി​ച്ച്‌ പ്ര​സി​ഡ​ന്റും

ബെ​യ്ജിം​ഗ്: ചൈ​ന​യി​ല്‍ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ആ​യി​രം ക​ട​ന്നു. ചൊ​വ്വാ​ഴ്ച വ​രെ 1011 പേ​രാ​ണ് ചൈ​ന​യി​ല്‍ മ​രി​ച്ച​ത്. ഹു​ബൈ പ്ര​വി​ശ്യ​യി​ല്‍ 103 മ​ര​ണ​ങ്ങ​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തോ​ടെ​യാ​ണ് മ​ര​ണ​സം​ഖ്യ 1000 ക​ട​ന്ന​ത്. ഹു​ബൈ പ്ര​വി​ശ്യ​യി​ല്‍ മാ​ത്രം ക​ഴി​ഞ്ഞ ദി​വ​സം 2097 കേ​സു​ക​ളാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. ഈ ​പ്ര​വി​ശ്യ​യി​ലാ​ണ് ഡി​സം​ബ​റി​ല്‍ കൊ​റോ​ണ വൈ​റ​സ് പൊ​ട്ടി​പ്പു​റ​പ്പെ​ടു​ന്ന​തും. ചൈ​ന​യി​ല്‍ ആ​കെ 42,200 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഇ​ത് സ​ര്‍​ക്കാ​ര്‍ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ളാ​ണ്. യ​ഥാ​ര്‍​ഥ ക​ണ​ക്കു​ക​ള്‍ സം​ബ​ന്ധി​ച്ച്‌ ആ​ര്‍​ക്കും വ്യ​ക്ത​ത​യി​ല്ല. […]

Read More