Blog Post

Karanavars > News

മരിച്ചുപോയവര്‍ ഇപ്പോഴും ‘അരിയും ഗോതമ്ബും’ വാങ്ങുന്നു ; രണ്ട് റേഷന്‍ കാര്‍ഡില്‍ വാങ്ങിയത് 2000 കിലോ അരി

തൃശൂര്‍ : മരിച്ചുപോയ റേഷന്‍ കാര്‍ഡ് ഉടമകളുടെ പേരില്‍ അരിയും മണ്ണെണ്ണയും ഗോതമ്ബും വെട്ടിച്ച റേഷന്‍ കടയുടമകള്‍ക്കെതിരെ കര്‍ശന നടപടിയുമായി സിവില്‍ സപ്ലൈസ് വകുപ്പ്. വെട്ടിപ്പ് നടത്തിയതിന് ചാലക്കുടി, പിറവം എന്നിവിടങ്ങളില്‍ ഓരോ കടകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ചാലക്കുടിയില്‍ മാത്രം 22 കടകള്‍ക്കു നോട്ടിസ് നല്‍കി. നാലു വര്‍ഷം മുന്‍പു കാര്‍ഡുടമ മരിച്ചിട്ടും വിവരം സപ്ലൈ ഓഫിസില്‍ അറിയിക്കാതെ ധാന്യങ്ങള്‍ കൈവശപ്പെടുത്തിയ കടയുടമകളും നോട്ടിസ് ലഭിച്ചവരില്‍പ്പെടുന്നു. മരിച്ചവരുടെ പേരില്‍ റേഷന്‍ വെട്ടിച്ച്‌ കരിഞ്ചന്തയിലേക്കു കടത്തിയതിന്റെ പേരില്‍ […]

Read More

കൊറോണ വൈറസ് ബാധ ലോകത്തെ അറിയിച്ച മാധ്യമപ്രവര്‍ത്തകനെ കാണാനില്ല

ബീജിംഗ്: വുഹാനിലെ കൊറോണ വൈറസ് ബാധയുടെ ഭീകരത പുറംലോകത്തെത്തിച്ച മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളെ കാണാനില്ലെന്നു പരാതി. ചൈനയില്‍ കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടതും ഏറ്റവും കൂടുതല്‍ ബാധിച്ചതും വുഹാനിലായിരുന്നു. സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരായ ചെന്‍ ക്വിഷി, ഫാങ് ബിന്‍ എന്നിവര്‍ കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി വുഹാനിലുണ്ടായിരുന്നു. കൊറോണ വൈറസ് വുഹാന്‍ നഗരത്തെ എത്രത്തോളം ബാധിച്ചിട്ടുണ്ടെന്നു ലോകം അറിഞ്ഞത് മൊബൈല്‍ ഫോണ്‍ വഴി ഇവര്‍ പുറത്തുവിട്ട വാര്‍ത്തകളിലൂടെയായിരുന്നു. ട്വിറ്ററിലും യൂട്യൂബിലും ഇവരുടെ വിഡിയോകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ചെന്‍ ക്വിഷിയെക്കുറിച്ചു കഴിഞ്ഞ […]

Read More

കുരുക്ക് മുറുകുന്നു? മൂന്ന് ദിവസത്തിനകം ഹാജരാകണം,​ നടന്‍ വിജയ്‌ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കി

ചെന്നൈ: നടന്‍ വിജയ്‌യെ ആദായ നികുതി വകുപ്പ് വീണ്ടും ചോദ്യം ചെയ്യും. ആദായ നികുതി ഓഫിസില്‍ നേരിട്ട് ഹാജരാവണമെന്ന് ആവിശ്യപ്പെട്ട് വിജയ്ക്ക് ആദായ നികുതി വകുപ്പ് വീണ്ടും നോട്ടീസ് അയച്ചു. മൂന്ന് ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. സ്വത്ത് വിവരങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് കാണിച്ച്‌ വിജയ്ക്ക് നോട്ടീസ് കിട്ടിയത്. ‘ബിഗില്‍‘ എന്ന സിനിമയുടെ സെറ്റില്‍ നിന്നാണ് കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടനെ കസ്റ്റഡിയിലെടുത്ത് സ്വത്ത് […]

Read More

ക​ട​വൂ​ര്‍ ജ​യ​ന്‍ കൊ​ല​ക്കേ​സ്: ഒ​മ്ബ​ത് പ്ര​തി​ക​ളും കീ​ഴ​ട​ങ്ങി

കൊ​ല്ലം: ക​ട​വൂ​ര്‍ ജ​യ​ന്‍ കൊ​ല​ക്കേ​സി​ല്‍ പ്ര​തി​ക​ള്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കീ​ട​ങ്ങി. ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ ഒ​മ്ബ​ത് പ്ര​തി​ക​ളാ​ണ് അ​ഞ്ചാ​ലും​മൂ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കീ​ഴ​ട​ങ്ങി​യ​ത്. ഫെ​ബ്രു​വ​രി ര​ണ്ടി​ന് കോ​ട​തി കേ​സി​ല്‍ വി​ധി പ​റ​ഞ്ഞ ശേ​ഷ​മാ​യി​രു​ന്നു പ്ര​തി​ക​ള്‍ ഒ​ളി​വി​ല്‍ പോ​യ​ത്. ജാ​മ്യ​ത്തി​ലു​ള്ള പ്ര​തി​ക​ളാ​രും വി​ധി കേ​ള്‍​ക്കാ​ന്‍ കോ​ട​തി​യി​ല്‍ എ​ത്തി​യി​രു​ന്നി​ല്ല. പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​ത്ത​തി​നെ തു​ട​ര്‍​ന്ന് അ​ഞ്ചാ​ലും​മൂ​ട് പോ​ലീ​സ് ഇ​വ​ര്‍​ക്കാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ഒ​ന്നു ​മു​ത​ല്‍ ഒ​മ്ബ​തു​വ​രെ​യു​ള്ള പ്ര​തി​ക​ളാ​യ തൃ​ക്ക​രു​വ ഞാ​റ​യ്ക്ക​ല്‍ ഗോ​പാ​ല​സ​ദ​ന​ത്തി​ല്‍ ഷി​ജു (ഏ​ലു​മ​ല ഷി​ജു), മ​തി​ലി​ല്‍ ലാ​ലി​വി​ള വീ​ട്ടി​ല്‍ […]

Read More

കൊറോണ മരണം 900 കടന്നു, 40,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ബെയ്ജിംഗ്‌: കൊറോണ വൈറസ് ബാധിച്ച്‌ ചൈനയില്‍ മരിച്ചവരുടെ എണ്ണം 900 കടന്നു. രോഗബാധിതര്‍ 40,000. ഇന്നലെ മാത്രം 97 പേരാണ് കൊറോണ ബാധിച്ച്‌ മരിച്ചത്. ഇതോടെ ചൈനയില്‍ ആകെ മരണം 908 ആയി. 97 പേര്‍ മരിച്ചതില്‍ 91 പേരും ഹ്യുബെയില്‍ നിന്നുള്ളവരാണ്. ശനിയാഴ്ച മൂവായിരത്തില്‍ താഴെ മാത്രം കേസുകള്‍ സ്ഥിരീകരിച്ചതു നേരിയ ആശ്വാസം നല്‍കിയിരുന്നെങ്കിലും ഞായറാഴ്ചയോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം വീണ്ടും ഉയരുകയായിരുന്നു. ഞായറാഴ്ച 3,062 പേര്‍ക്ക് പുതിയതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ചൈനയുടെ […]

Read More

ഓസ്കര്‍ തിളക്കത്തില്‍ പാരസൈറ്റ്, മികച്ച സംവിധായകന്‍ ബോങ് ജൂഹോ

ലോസാഞ്ചലസ്: ലോകം ഉറ്റുനോക്കുന്ന 92മത് ഓസ്‌കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഡോള്‍ബി തീയേറ്ററില്‍ വെച്ച്‌ നടന്ന ചടങ്ങില്‍ ബോങ് ജൂഹോയെ(പാരസൈറ്റ്)​ മികച്ച സംവിധായകനായി തിരഞ്ഞെടുത്തു. മികച്ച സഹനടനുളള പുരസ്‌കാരം ബ്രാഡ് പിറ്റ് നേടി. വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. മാര്യേജ് സ്റ്റോറിയിലെ അഭിനയത്തിന് ലോറ ഡേണിനെ മികച്ച സഹനടിയായി തെരഞ്ഞെടുത്തു. ബോങ് ജൂണ്‍ ഹോ സംവിധാനം ചെയ്ത പാരസൈറ്റിനാണ് മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം. ബോങ് ജൂണ്‍ ഹോയും ഹാന്‍ ജിന്‍ […]

Read More

വധുവിന്റെ സാരിക്ക് ഗുണനിലവാരമില്ല; വിവാഹം വേണ്ടെന്ന് വച്ച്‌ വരന്റെ അമ്മ! കേസെടുത്തതോടെ വരന്‍ നാടുവിട്ടു

ബംഗളൂരു: കര്‍ണാടകയില്‍ സാരിയുടെ ഗുണനിലവാരത്തെ ചൊല്ലി വിവാഹം മുടങ്ങി. വധു അണിഞ്ഞ സാരിക്ക് ഗുണനിലവാരമില്ലെന്ന് പറഞ്ഞാണ് തര്‍ക്കമുണ്ടായത്. കര്‍ണാടകയിലെ ഹാസനിലാണ് സംഭവം. വിവാഹത്തോട് അനുബന്ധിച്ച ചടങ്ങുകള്‍ ആരംഭിക്കാനിരിക്കെയാണ് വധു ഉടുത്ത സാരി വിലകുറഞ്ഞതാണെന്നും മെറ്റീരിയല്‍ അത്ര നല്ലതല്ലെന്നും വരന്റെ അമ്മയ്ക്ക് മനസിലായത്. ഉടന്‍ തന്നെ ചടങ്ങുകള്‍ നിര്‍ത്തി വയ്ക്കാനും സാരി മാറ്റാനും അമ്മ ആവശ്യപ്പെട്ടു. ഇത് നടക്കില്ലെന്ന് വധു അറിയിക്കുകയും ചെയ്തു. ഇതോടെ വരനും സംഘവും വിവാഹത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. സംഭവത്തില്‍ വരന്‍ രഘുകുമാറിനെതിരെ വഞ്ചനാക്കുറ്റം ചുമത്തി […]

Read More

പത്തുവയസുകാരിയെ ലൈം​ഗി​ക​മാ​യി പീഡിപ്പിച്ചു ; ശ്രീനാരായണ അന്താരാഷ്ട്ര പഠനകേന്ദ്രം ഡയറക്ടര്‍ അറസ്റ്റില്‍

നെ​ടു​മ​ങ്ങാ​ട്: പത്ത് വയസുകാരിയെ ലൈം​ഗി​ക​മാ​യി പീഡിപ്പിച്ചെന്ന പരാതിയില്‍ ശ്രീനാരായണ അന്താരാഷ്ട്ര പഠനകേന്ദ്രം ഡയറക്ടറെ പോലീസ് അറസ്റ്റ് ചെയ്തു . പഠനകേന്ദ്രം ഡയറക്ടര്‍ ഡോ.എം.ആര്‍ യശോദരനെയാണ് വലിയമല പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്, തൊളിക്കോട് എന്നിവിടങ്ങളില്‍ ഇയാള്‍ക്ക് രണ്ട് സ്കൂളുകള്‍ ഉണ്ട് . നാ​ലാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ ക്ലാ​സി​ല്‍ ആ​രു​മി​ല്ലാ​ത്ത സ​മ​യ​ത്ത് ലൈം​ഗി​ക​മാ​യി പീഡിപ്പിക്കുകയായിരുന്നു . വീ​ട്ടി​ലെ​ത്തി​യ പെ​ണ്‍​കു​ട്ടി പീ​ഡ​ന​വി​വ​രം ​ മാതാപിതാക്കളോട് പറഞ്ഞു . തു​ട​ര്‍​ന്ന് കുട്ടിയുടെ കുടുംബം വ​ലി​യ​മ​ല പോ​ലീ​സി​നു ന​ല്‍​കി​യ പ​രാ​തി​യു​ടെ […]

Read More

പിതാവിന് മുന്നില്‍ ഇങ്ങനെ വസ്ത്രം ധരിച്ചുനില്‍ക്കാന്‍ നാണമില്ലേ? സോനം കപൂറിനെതിരെ വിമര്‍ശനം

ബോളിവുഡില്‍ ഫാഷന്റെ കാര്യത്തില്‍ ശ്രദ്ധപുലര്‍ത്താറുളള നായികമാരില്‍ ഒരാളാണ് സോനം കപൂര്‍. നടി പങ്കുവെക്കാറുളള ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്. സ്‌റ്റൈലിഷ് ആന്‍ഡ് ഗ്ലാമറസ് ലുക്കിലാണ് പലപ്പോഴും സോനം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാറുളളത്. എന്നാല്‍ കഴിഞ്ഞ ദിവസം സോനത്തിന്റെ വസ്ത്രധാരണത്തിന്‌ വലിയ രീതിയിലുളള വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. ആദിത്യ റോയ് കപൂറും ദിഷ പഠാണിയും ഒന്നിച്ച മലംഗ് എന്ന ചിത്രത്തിന്റെ പ്രീമിയര്‍ ഷോയ്ക്കായി പിതാവ് അനില്‍ കപൂറിനൊപ്പം എത്തിയതായിരുന്നു നടി. പ്രീമിയര്‍ ഷോയ്ക്കായി എത്തിയപ്പോള്‍ ധരിച്ച വസ്ത്രമാണ് […]

Read More

26 കാരിയായ വനിതാ എസ്‌.ഐയെ വെടിവെച്ചു കൊന്നു; സഹപ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു

ന്യൂഡല്‍ഹി: യുവതിയായ എസ്‌ഐയെ വെടിവച്ചുകൊന്ന ശേഷം പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു. സബ് ഇന്‍സ്‌പെക്ടര്‍ ദിപാന്‍ഷുവാണ് സഹപ്രവര്‍ത്തകയും എസ്‌ഐയുമായ പ്രീതിയെ വെടിവച്ചുകൊന്നത്. ഇന്നലെ രാത്രിയാണ് സംഭവം. പ്രതിക്കായുള്ള അന്വേഷണം നടക്കുന്നതിനിടെ എസ്‌ഐ ദിപാന്‍ഷുവിന്റെ മൃതദേഹം ഡല്‍ഹിയിലെ കര്‍ണാലിന് സമീപം കാറില്‍ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി ഒന്‍പതരോടെ രോഹിണി ഏരിയയിലുള്ള മെട്രോ സ്‌റ്റേഷില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പ്രീതിയ്ക്ക് നേരെ വെടിവയ്പുണ്ടായത്. അക്രമി രോഹിണിയ്ക്ക് നേരെ മൂന്ന് തവണ വെടിയുതിര്‍ത്തു. സംഭവസ്ഥലത്തുവെച്ചുതന്നെ പ്രീതി മരിച്ചു. […]

Read More