Blog Post

Karanavars > News

അലന്‍ ഷുഹൈബിനെ പരീക്ഷയെഴുതുന്നതിനായി ഇന്ന് കണ്ണൂരിലെത്തിക്കും

മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട അലന്‍ ഷുഹൈബിനെ പരീക്ഷയെഴുതുന്നതിനായി ഇന്ന് കണ്ണൂരിലെത്തിക്കും. പാലയാട് സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ നിയമ പരീക്ഷക്കായാണ് അലനെ വിയ്യൂര്‍ ജയിലില്‍ നിന്നും കൊണ്ടുവരിക.ഹൈകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അലന് പരീക്ഷ എഴുതാന്‍ സാഹചര്യമൊരുങ്ങിയത്. രാവിലെ ഏഴ് മണിയോടെ തൃശൂര്‍ അതിസുരക്ഷ ജയിലില്‍ നിന്നും പ്രത്യേക വാഹനത്തില്‍ ഉച്ചയോടെ അലനെ പരീക്ഷാ കേന്ദ്രത്തിലെത്തിക്കും.കേരള പൊലീസിനാണ് സുരക്ഷാ ചുമതല. ഒരു എന്‍.ഐ.എ ഉദ്യോഗസ്ഥനും ഇവര്‍ക്കൊപ്പമുണ്ടാകും മൂന്ന് മണിക്കൂര്‍ […]

Read More

റഹ്മാന്റെ മകളെ കാണുമ്ബോള്‍ തനിക്ക് വീര്‍പ്പുമുട്ടല്‍ തോന്നുന്നുവെന്നു പറഞ്ഞ സംഭവം; തസ്ലീമ നസ്‌റിന് മറുപടിയുമായി റഹ്മാന്റെ മകള്‍ ഖദീജ

കൊച്ചി: എ.ആര്‍.റഹ്മാന്റെ മകളെ കാണുമ്ബോള്‍ തനിക്ക് വീര്‍പ്പുമുട്ടല്‍ തോന്നുന്നുവെന്നു പറഞ്ഞ എഴുത്തുകാരി തസ്ലീമ നസ്‌റിനു മറുപടിയുമായി റഹ്മാന്റെ മകള്‍ ഖദീജ. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ഖദീജയുടെ പ്രതികരണം. ബുര്‍ഖ ധരിച്ച്‌ മാത്രം പൊതു ഇടങ്ങളില്‍ എത്താറുള്ള ഖദീജയുടെ സ്വഭാവത്തെ വിമര്‍ശിച്ച്‌ കഴിഞ്ഞ ദിവസമാണ് തസ്ലീമ ട്വീറ്റ് ചെയ്തത്. എനിക്ക് എ ആര്‍ റഹ്മാന്റെ പാട്ടുകള്‍ കേള്‍ക്കാന്‍ ഇഷ്ടമാണ്. പക്ഷെ അദ്ദേഹത്തിന്റെ മകളെ കാണുമ്ബോഴെല്ലാം എനിക്ക് ശ്വാസം മുട്ടും. വിദ്യാഭ്യാസമുള്ള സ്ത്രീകള്‍ പോലും എളുപ്പത്തില്‍ ബ്രെയിന്‍വാഷ് ചെയ്യപ്പെടുന്നുവെന്നത് വിഷമകരമാണ്. ഖദീജയുടെ ചിത്രം […]

Read More

ഇരുപതിനായിരം രൂപ തരാനില്ലെങ്കില്‍ വീട്ടിലേക്ക് രഹസ്യമായി വരാനുള്ള സൗകര്യം ഒരുക്കി തരണമെന്ന് സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരന്‍ പറഞ്ഞു…

കോഴിക്കോട്: ഇരുപതിനായിരം രൂപ നല്‍കാനില്ലെങ്കില്‍ വീട്ടിലേക്ക് രഹസ്യമായെത്താനുള്ള സൗകര്യമൊരുക്കിയാല്‍ മതിയെന്ന് സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരന്‍ പറഞ്ഞതായി കഴിഞ്ഞദിവസം കോഴിക്കോട് നാദാപുരത്ത് കവര്‍ച്ച ആരോപിച്ച്‌ പൂട്ടിയിട്ട യുവതി.കഴിഞ്ഞ ദിവസമാണ് മോഷണക്കുറ്റമാരോപിച്ച്‌ യുവതിയെ പൂട്ടിയിട്ടത്. സംഭവത്തില്‍ ഷോപ്പ് നടത്തിപ്പുകാരനുള്‍പ്പെടെ അറസ്റ്റിലാവുകയും ചെയ്തു. സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരുടെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. മരുന്ന് കഴിച്ച്‌ തളര്‍ന്നുവീഴാറായ തനിക്ക് കരഞ്ഞ് പറഞ്ഞിട്ടും കുടിവെള്ളം പോലും നല്‍കിയില്ല. ഫോട്ടോയെടുത്ത് കവര്‍ച്ചക്കാരിയെന്ന് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. ചെയ്യാത്ത തെറ്റിന് കടുത്ത ആരോപണങ്ങള്‍ നേരിട്ടപ്പോള്‍ […]

Read More

വൈറസ് ചോര്‍ന്നത് ചൈനീസ് സര്‍ക്കാര്‍ ലാബില്‍ നിന്ന്; സത്യം പുറത്തുവിട്ട് ശാസ്ത്രജ്ഞര്‍!

വുഹാന്‍ മത്സ്യമാര്‍ക്കറ്റില്‍ നിന്നും 300 അടി അകലെയുള്ള ചൈനീസ് സര്‍ക്കാര്‍ ലാബില്‍ നിന്നാണ് അപകടകാരിയായ കൊറോണാവൈറസ് പുറത്തിറങ്ങിയതെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍. ബീജിംഗ് ഫണ്ട് നല്‍കുന്ന സൗത്ത് ചൈന യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തുന്നത്. ഹുബെയ് പ്രവിശ്യയില്‍ രോഗം വിതച്ചത് വുഹാന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളാണെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. ലാബില്‍ രോഗം ബാധിച്ച മൃഗങ്ങളെ സൂക്ഷിച്ചിരുന്നതായി ഗവേഷകര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതില്‍ 605 വവ്വാലുകളും ഉള്‍പ്പെടുന്നു. കൊറോണാവൈറസ് ബാധിച്ച വവ്വാല്‍ ഒരു ശാസ്ത്രജ്ഞനെ […]

Read More

കൊറോണ വൈറസ് ബാധ; കപ്പലിലെ യാത്രക്കാര്‍ക്ക് 2000 ഐഫോണുകള്‍ സൗജന്യമായി നല്‍കി ജപ്പാന്‍

കൊറോണ വൈറസ് ബാധയുണ്ടായ ക്രൂയിസ് കപ്പലിലെ യാത്രക്കാര്‍ക്ക് ജപ്പാന്‍ സര്‍ക്കാര്‍ രണ്ടായിരത്തോളം ഐഫോണുകള്‍ സൗജന്യമായി വിതരണം ചെയ്തതായി റിപ്പോര്‍ട്ട്. ഡയമണ്ട് പ്രിന്‍സസ് എന്ന് പേരുള്ള ക്രൂയിസ് കപ്പലിലെ ജീവനക്കാര്‍ക്കാണ് ഐഫോണുകള്‍ ലഭിച്ചത്. 3700 ഓളം പേരാണ് ഈ കപ്പലില്‍ ഒറ്റപ്പെട്ടു കഴിയുന്നത്. ഇവര്‍ക്ക് ആരോഗ്യ വിഗദ്ഗരുമായി ബന്ധപ്പെടുക, മരുന്നുകള്‍ക്ക് അപേക്ഷിക്കുക, മനശാസ്ത്രജ്ഞരോട് ആശങ്കകള്‍ പങ്കുവെക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കായാണ് ഫോണുകള്‍ നല്‍കിയിരിക്കുന്നത്. കപ്പലിലെ 350 ഓളം യാത്രക്കാര്‍ക്ക് കോറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ജപ്പാനിലെ വിവിധ മന്ത്രാലയങ്ങള്‍ ചേര്‍ന്നാണ് ഫോണുകള്‍ […]

Read More

നിര്‍ഭയ കേസ്​: വധശിക്ഷ മാര്‍ച്ച്‌​ മൂന്നിന്​

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിദ്യാര്‍ഥിനിയെ കൂട്ട ബലാത്​സംഗത്തിനിരയാക്കി കൊല ചെയ്​ത കേസിലെ പ്രതികളുടെ വധശിക്ഷ മാര്‍ച്ച്‌​ മൂന്നിന്. രാവിലെ ആറ്​ മണിക്കാണ് നാല്​ പ്രതികളുടേയും​ ശിക്ഷ നടപ്പാക്കുക. പട്യാല ഹൗസ്​ കോടതി കേസില്‍ പുതിയ മരണ വാറണ്ട്​ പുറപ്പെടു​വിച്ചു. വിധിയില്‍ സന്തോഷമുണ്ടെന്ന്​ നിര്‍ഭയയുടെ മാതാവ്​ പ്രതികരിച്ചു. ഫെബ്രുവരി ഒന്നിന്​ കേസിലെ പ്രതികളിലൊരാളായ​ വിനയ്​ ശര്‍മയുടെ ദയാഹരജി രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​ തള്ളിയിരുന്നു​. മുകേഷ്​ സിങ്​, പവന്‍ ഗുപ്​ത, വിനയ്​ ശര്‍മ, അക്ഷയ്​ താക്കൂര്‍ എന്നീ നാല്​ പ്രതികളുടെയും വധശിക്ഷ […]

Read More

ലോക കേരള സഭയുടെ പേരില്‍ ധൂര്‍ത്തടിച്ചത് ലക്ഷങ്ങള്‍, ഭക്ഷണത്തിന് മാത്രം ചിലവ് 60 ലക്ഷം, താമസത്തിന് 23 ലക്ഷം, ഞെട്ടിക്കുന്ന കണക്ക് പുറത്ത്

തിരുവനന്തപുരം: 2020 ജനുവരി ഒന്ന് മുതല്‍ മൂന്ന് വരെ തിരുവനന്തപുരത്ത്‌വെച്ച്‌ നടന്ന ലോക കേരള സഭയ്ക്കുവേണ്ടി ധൂര്‍ത്തടിച്ചത് ലക്ഷങ്ങള്‍. ഇപ്പോള്‍ പുറത്തുവന്ന കണക്കുകള്‍ പ്രകാരം 83 ലക്ഷം രൂപയാണ് പ്രതിനിധികളുടെ മൂന്ന് ദിവസത്തെ ഭക്ഷണത്തിനും താമസത്തിനും മാത്രം ചിലവഴിച്ചത്. പ്രഭാത ഭക്ഷണത്തിന് ഒരാള്‍ക്ക് വേണ്ടി മുടക്കിയത് 550 രൂപയും നികുതിയും. ഉച്ചഭക്ഷണത്തിന് 1900 രൂപയും നികുതിയും, അത്താഴത്തിന് 1700 രൂപയും നികുതിയും. ഈ നിരക്കില്‍ 400പേര്‍ക്ക് പ്രഭാത ഭക്ഷണവും, 700 പേര്‍ക്ക് ഉച്ചഭക്ഷണവും, 600 പേര്‍ക്ക് അത്താഴവും […]

Read More

കണ്ണൂരില്‍ പിതാവിനൊപ്പം ഉറങ്ങിക്കിടന്ന പിഞ്ചു കുഞ്ഞിന്റെ മൃതദേഹം കടലില്‍

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ തയ്യിലില്‍ വീട്ടില്‍ നിന്ന് കാണാതായ കുഞ്ഞിന്റെ മൃതദേഹം കടപ്പുറത്ത് നിന്ന് കണ്ടെത്തി. കിടപ്പുമുറിയില്‍ രാത്രി ഉറക്കിക്കിടത്തിയ കുഞ്ഞിന്റെ മൃതദേഹമാണ് രാവിലെ തയ്യില്‍ കടപ്പുറത്ത് നിന്ന് കണ്ടെത്തിയത്. ഒന്നരവയസ്സുകാരന്‍ വിയാനാണ് മരിച്ചത്. കുഞ്ഞിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. കുഞ്ഞിനെ അച്ഛന്‍ പ്രണവ് തന്നെ കൊലപ്പെടുത്തിയതാകാം എന്നാണ് അമ്മ ശരണ്യയുടെ ബന്ധു സംശയം ഉന്നയിച്ചിരിക്കുന്നത്. കുഞ്ഞിന്റെ അമ്മയായ ശരണ്യ മൂന്ന് മണിക്ക് പാല് കൊടുത്ത് കുട്ടിയെ ഉറക്കി കിടത്തിയതാണ്. അച്ഛന്‍ പ്രണവിനൊപ്പമാണ് കുഞ്ഞിനെ കിടത്തിയിരുന്നത്. […]

Read More

തെങ്കാശിയില്‍ വാഹനാപകടം: രണ്ടു മലയാളികളടക്കം മൂന്നു മരണം

തെങ്കാശി: തെങ്കാശിയിലെ വാഹനാപകടത്തില്‍ രണ്ടു മലയാളികളും ഒരു ശിവകാശി സ്വദേശിയും ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. കൊല്ലം കല്ലുവാതുക്കല്‍ ആടുതലയില്‍ തോമസ് കുട്ടിയുടെ മകന്‍ സിജു തോമസ് (31), കൊട്ടാരക്കര മണ്ണൂര്‍ മാങ്കുഴി പുത്തന്‍വീട്ടില്‍ നൈനാന്‍ മകന്‍ സിഞ്ചു നൈനാന്‍ (32) എന്നിവരാണ് മരിച്ച മലയാളികള്‍. റിക്കലവറി വാഹനത്തിന്റെ ഡ്രൈവറും ശിവകാശി സ്വദേശിയുമായ രാജശേഖര്‍ (50) ആണ് മരിച്ച മൂന്നാമന്‍. തിങ്കളാഴ്ച അതിരാവിലെ 6.15 ഓടെയായിരുന്നു അപകടം. മരിച്ച കൊല്ലം സ്വദേശികള്‍ കുടുംബസമേതം ചെന്നൈയില്‍ നിന്ന് സ്വദേശത്തേക്ക് മടങ്ങുകയായിരുന്നു. […]

Read More

അഴിമതിക്കേസില്‍ അന്വേഷണം: 8 യുഡിഎഫ്‌ മന്ത്രിമാര്‍ക്കെതിരെ 11 കേസ്‌

തിരുവനന്തപുരം: വി.കെ.ഇബ്രാഹിംകുഞ്ഞിനു പിന്നാലെ വി.എസ്‌. ശിവകുമാറും വിജിലന്‍സ്‌ കുരുക്കിലായതോടെ അഴിമതിക്കേസില്‍ അന്വേഷണം നേരിടുന്ന യു.ഡി.എഫ്‌ നിര നീളുന്നു. മുന്‍മുഖ്യമന്ത്രി ഉള്‍പ്പെടെ എട്ടു പേര്‍ക്കെതിരെ 11 കേസിലാണ്‌ വിജിലന്‍സ്‌ അന്വേഷണം. ഇതില്‍ ചിലതില്‍ മുന്‍മന്ത്രിമാര്‍ പ്രതികളാണ്‌. ചില കേസില്‍ ഗവര്‍ണറുടെ അനുമതിയും ലഭിച്ചിട്ടുണ്ട്. ചിലതില്‍ അന്വേഷണ റിപ്പോര്‍ട്ട്‌ കോടതിയുടെ പരിഗണനയിലാണ്. ഉമ്മന്‍ചാണ്ടിക്കു പുറമെ രമേശ്‌ ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, അടൂര്‍ പ്രകാശ്‌, അനൂപ്‌ ജേക്കബ്‌, കെ ബാബു, വി.കെ.ഇബ്രാഹിംകുഞ്ഞ്‌ എന്നിവരാണ്‌ അന്വേഷണം നേരിടുന്ന മുന്‍മന്ത്രിമാര്‍. വി.എസ്‌ ശിവകുമാറിന്റെ […]

Read More