പെണ്‍കുട്ടിയെ മൂന്ന് വര്‍ഷത്തോളം തുടര്‍ച്ചയായി പീഡിപ്പിച്ചു; പത്തുവര്‍ഷം മുമ്ബത്തെ പീഡനക്കേസില്‍ സംഗീതാധ്യാപകന്‍ അറസ്റ്റില്‍
മുംബൈ: സംഗീതം പഠിപ്പിക്കാനെത്തി പെണ്‍കുട്ടിയെ മൂന്നു വര്‍ഷത്തോളം തുടര്‍ച്ചയായി പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ സംഗീത അധ്യാപകന്‍ അറസ്റ്റില്‍. പത്തു വര്‍ഷം മുമ്ബ് നടന്ന പീഡനക്കേസിലാണ് ഗിറ്റാര്‍ അധ്യാപകനായ ഭാരത് പഞ്ചാല്‍ എന്ന രാജു അറസ്റ്റിലായിരിക്കുന്നത്. പെണ്‍കുട്ടിക്ക് ഒമ്ബതു വയസുള്ളപ്പോഴാണ് ഗിറ്റാര്‍ പഠിപ്പിക്കുന്നതിനായി ഇയാള്‍ മുംബൈയിലെ വീട്ടിലെത്തിയത്. മൂന്നു വര്‍ഷത്തോളം ഗിറ്റാര്‍ പഠനം നീണ്ടു. ഇതിനിടെയാണ് പീഡനം. 2010ല്‍ പെണ്‍കുട്ടിയും കുടുംബവും അമേരിക്കയില്‍ ബിസിനസ് ചെയ്യുന്ന അച്ഛന്റെ അടുത്തേക്ക് പോയി. ഇവിടെവെച്ച് മാനസിക അസ്വാസ്ഥ്യം കാണിച്ച പെണ്‍കുട്ടിയെ മനോരോഗ വിദഗ്ധനെ […]