Blog Post

Karanavars > News

മുട്ട കഴിച്ച് ഭാരം കുറയ്ക്കാം; പ്രമേഹവും ഫാറ്റി ലിവറും നിയന്ത്രിക്കാം!

ദിവസം നാലു മുട്ട വീതം കഴിച്ച് പത്തു ദിവസം കൊണ്ടു ശരീരഭാരം കുറയ്ക്കാം. രാവിലെ രണ്ടു മുട്ടയും ഉച്ചയ്ക്കും രാത്രിയുമായി ഓരോന്നു വീതവുമാണ് കഴിക്കേണ്ടത്. ഇതിന്റെ കൂടെ കഴിക്കാൻ തോരനും പച്ചക്കറികൾ കൊണ്ട് ഉണ്ടാക്കിയ സാലഡും നിലക്കടല പോലെയുള്ള നട്സും ഉപയോഗിക്കാം. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം കിഴങ്ങ് വർഗങ്ങളും കാർബോഹൈഡ്രേറ്റ് അടങ്ങിയ അരി, ഗോതമ്പ് ഭക്ഷണങ്ങളും പൂർണമായും ഒഴിവാക്കുക. പകരം ബീൻസ്, പയർ, തൈര് എന്നിവ ഉപയോഗിക്കാം. ഇടയ്ക്കു വേണമെങ്കിൽ എണ്ണയില്ലാതെ വേവിച്ചതോ ഗ്രിൽ ചെയ്തെടുത്തതോ ആയ […]

Read More

രാഷ്ട്രപതിയും മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കൊവിഡ് വാക്‌സിന്‍ കുത്തിവയ്‌പ്പ് എടുക്കും. രാവിലെ പതിനൊന്നിനാണ് മുഖ്യമന്ത്രി വാക്‌സിന്‍ സ്വീകരിക്കുക. തിരുവനന്തപുരം തൈയ്‌ക്കാട് ആശുപത്രിയില്‍ നിന്നാണ് മുഖ്യമന്ത്രി വാക്‌സിന്‍ സ്വീകരിക്കുക. രാഷ്ട്രപതി രാം നാഥ് കോവിന്ദും ഇന്ന് കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നുണ്ട്. ന്യൂഡല്‍ഹിയിലെ ആര്‍മി ഹോസ്‌പിറ്റലില്‍ നിന്നാണ് രാഷ്ട്രപതി കൊവിഡ് വാക്‌സിന്‍ എടുക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിംഗ്, ഡോ ഹര്‍ഷവര്‍ദ്ധന്‍, സംസ്ഥാന മന്ത്രിമാരായ കെ കെ ശൈലജ, രാമചന്ദ്രന്‍ കടന്നപ്പളളി, ഇ ചന്ദ്രശേഖരന്‍ […]

Read More

സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്നു; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ചൂട് ക്രമാതീതമായി സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ശ്രദ്ധിക്കണമെന്നും രാവിലെ 11 മണി മുതല്‍ വൈകിട്ട് മൂന്നു മണി വരെ വെയില്‍ കൊള്ളുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശം നല്‍കി. നേരിട്ടുള്ള സൂര്യ പ്രകാശം ഏല്‍ക്കാതിരിക്കാന്‍ കുടയോ, തൊപ്പിയോ ഉപയോഗിക്കാം. ചൂട് കാലമായതിനാല്‍ ദാഹമില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കണം. അല്ലെങ്കില്‍ നിര്‍ജലീകരണം മൂലം വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും. 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍, കുട്ടികള്‍, ഹൃദ്രോഗം തുടങ്ങിയ […]

Read More

മുഖ്യമന്ത്രിയും മന്ത്രിമാരും ഉടന്‍ വാക്‌സിന്‍ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ

കണ്ണൂര്‍: മുഖ്യമന്ത്രിയും മന്ത്രിമാരും ഉടന്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വാക്‌സിനേഷനായി സംസ്ഥാനം സജ്ജമായിക്കഴിഞ്ഞെന്നും പ്രധാനമന്ത്രി വാക്‌സിന്‍ സ്വീകരിച്ചതില്‍ സന്തോഷമെന്നും മന്ത്രി കണ്ണൂരില്‍ പറഞ്ഞു. മുഖ്യമന്ത്രി വാക്‌സിന്‍ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. വാക്‌സിനേഷന്‍ സമ്ബന്ധിച്ച ആശങ്കകള്‍ അകറ്റിനിര്‍ത്തുന്നതിനായി ആദ്യം കുത്തിവെപ്പെടുക്കാന്‍ തനിക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ അവസരം വരാന്‍ കാത്തിരിക്കുകയായിരുന്നു. ഇനി അതാവാം. താനും ഉടന്‍ വാക്‌സിന്‍ സ്വീകരിക്കും. വാക്‌സിന്‍ എടുക്കുന്നതിനായി സംസ്ഥാനത്തെ മന്ത്രിമാരും ജനപ്രതിനിധികളും നേരത്തെ തയ്യാറായിരുന്നു. എന്നാല്‍ ജനപ്രതിനിധികള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം വാക്‌സിന്‍ എടുക്കേണ്ടതില്ലെന്നായിരുന്നു പ്രധാനമന്ത്രി […]

Read More

സ്വര്‍ണ വില കൂടി; പവന് 280 രൂപകൂടി 34,440 രൂപയിലെത്തി

കോഴിക്കോട്​: അഞ്ച്​ ദിവസത്തെ ഇടവേളക്ക്​ ശേഷം സ്വര്‍ണത്തിന്​ വീണ്ടും വില കൂടി. ഗ്രാമിന്​ 35 രൂപയും പവന്​ 280 രൂപയുമാണ്​ വര്‍ധിച്ചത്​. ഇതോടെ ഗ്രമിന്​ 4305 രൂപയും പവന്​ 34440 രുപയുമായി. ഇതിന്​ മുമ്ബ്​ കഴിഞ്ഞ ചൊവ്വാഴ്ചയാണ്​ വില കൂടിയത്​. അന്ന്​ ഗ്രാമിന്​ 60 രൂപയും പവന്​ 480 രൂപയുമാണ്​ വര്‍ധിച്ചത്​. ഒരുപവന്​ 35080 രൂപയായിരുന്നു. പിന്നീട്​​ തുടര്‍ച്ചയായി വില കുറഞ്ഞു. ഗ്രാമിന്​ 115 രൂപയും പവന്​ 920 രൂപയുമാണ്​ ഈ ദിവസങ്ങളില്‍ കുറഞ്ഞത്​. 2020 ജ​നു​വ​രി […]

Read More

തമിഴ്നാട്ടില്‍ കോവിഡ് നിയന്ത്രണങ്ങള്‍ മാര്‍ച്ച്‌ 31 വരെ നീട്ടി

ചെന്നൈ: തമിഴ്‌നാട്ടില്‍ നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങള്‍ മാര്‍ച്ച്‌ 31 വരെ നീട്ടി. ഓഫീസുകളും കടകളും വ്യവസായ സ്ഥാപനങ്ങളും നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കും. ജനങ്ങള്‍ക്ക് കൂട്ടത്തോടെ പുറത്തിറങ്ങുന്നതിനും സംഘം ചേരുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട് . സംസ്ഥാനത്ത് കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം കണ്ടെത്താന്‍ പോലീസ് നിരീക്ഷണം ശക്തമാക്കി. കണ്ടെയിന്‍മെന്റ് സോണിലുള്‍പ്പെടെ നിയന്ത്രണം തുടരാന്‍ അധികൃതര്‍ക്ക് നിര്‍ദേശമുണ്ട്. ഒപ്പം അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള വിലക്ക് നീട്ടിയിട്ടുണ്ട്. അത്യാവശ്യ സര്‍വീസുകള്‍ നടത്താന്‍ മാത്രമാണ് അനുമതിയുള്ളത്.

Read More

സെക്കന്‍ഡ് ഷോ അനുവദിക്കാതെ തിയെറ്ററുകളില്‍ പുതിയ റിലീസ് വേണ്ടന്ന് തീരുമാനം

തിരുവനന്തപുരം: സെക്കന്‍ഡ് ഷോ അനുവദിക്കാതെ തിയെറ്ററുകളില്‍ പുതിയ റിലീസ് വേണ്ടന്ന് ഫിലിം ചേമ്ബറും ഉടമകളും നിര്‍മാതാക്കളും തീരുമാനിച്ചു. ഇതോടെ മലയാള സിനിമയില്‍ വീണ്ടും പുതിയ പ്രതിസന്ധിക്ക് തുടക്കമായി. സെക്കന്‍ഡ് ഷോ അനുവദിക്കുന്നതില്‍ സര്‍ക്കാരില്‍ നിന്നും അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ സംസ്ഥാനത്തെ എല്ലാ തിയെറ്ററുകളും പൂട്ടുന്ന നിലയിലേക്ക് കാര്യങ്ങള്‍ പോകും. വരും ദിവസങ്ങളില്‍ കൊച്ചിയില്‍ യോഗം ചേര്‍ന്ന് ഇതില്‍ തീരുമാനമെടുക്കാനാണ് സിനിമാ രംഗത്തെ വിവിധ സംഘടനകളുടെ തീരുമാനം. സെക്കന്‍ഡ് ഷോ ഇല്ലാതെ ഒരുതരത്തിലും തിയെറ്റര്‍ ലാഭകരമായി കൊണ്ടുപോകാന്‍ കഴിയില്ലെന്നാണ് […]

Read More

പ്രധാന മന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു .ഡല്‍ഹി എയിംസ് ആശുപത്രിയില്‍ നിന്നാണ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത് .കോവിഡിന് എതിരായ പോരാട്ടത്തെ ശക്തിപ്പെടുത്താന്‍ ഡോക്ടറുമാരും ശാസ്ത്രജ്ഞരും വളരെ വേഗത്തില്‍ പ്രവര്‍ത്തിച്ചു എന്ന് അദ്ദേഹം പറഞ്ഞു . വാക്‌സിന്‍ എടുക്കാന്‍ യോഗ്യരായ എല്ലാവരും വാക്‌സിന്‍ എടുക്കണം .കോവിഡ് മുക്ത ഇന്ത്യക്കായി നമ്മുക്ക് ശ്രമിക്കാമെന്നും അദ്ദേഹം പറഞ്ഞു .അതേ സമയം വാക്‌സിന്റെ രണ്ടാം ഘട്ടത്തിന് ഇന്ന് രാജ്യത്ത് തുടക്കം കുറിക്കും .60 വയസ്സിനു മുകളില്‍ ഉള്ളവര്‍ക്കും 45 മുകളില്‍ […]

Read More

നാളെ വാഹന പണിമുടക്ക്; കെഎസ്‌ആര്‍ടിസിയും സ്വകാര്യ ബസ്സുകളും നിരത്തിലിറങ്ങില്ല

കൊച്ചി: രാജ്യത്ത് അനിയന്ത്രിതമായി ഉയരുന്ന ഇന്ധന വിലയില്‍ പ്രതിഷേധിച്ച്‌ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത വാഹന പണിമുടക്ക് നാളെ. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ വരെയാണ് പണിമുടക്ക്. കെഎസ്‌ആര്‍ടിസി യൂണിയനുകളും സ്വകാര്യ ബസ് സംഘടനകളും സഹകരിക്കുമെന്നു സമരസമിതി നേതാക്കള്‍ അറിയിച്ചു. മോട്ടോര്‍ വാഹന പണിമുടക്കില്‍ ചരക്ക് വാഹനങ്ങള്‍, ഓട്ടോ,ടാക്‌സി എന്നിവരും പണിമുടക്കില്‍ പങ്കെടുക്കും. എന്നാല്‍, ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസ് സമരത്തില്‍ പങ്കെടുക്കില്ല. അതിനിടെ സമരത്തെ തുടര്‍ന്ന് വിവിധ പരീക്ഷകള്‍ മാറ്റിവച്ചു. എപിജെ അബ്ദുല്‍ കലാം […]

Read More

സംസ്ഥാനത്ത് 3792 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3792 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 112 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3418 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 236 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 519, തൃശൂര്‍ 416, എറണാകുളം 415, കൊല്ലം 411, മലപ്പുറം 388, ആലപ്പുഴ 308, പത്തനംതിട്ട 270, തിരുവനന്തപുരം 240, കോട്ടയം 236, കണ്ണൂര്‍ 173, കാസര്‍കോട് 148, പാലക്കാട് 115, വയനാട് 82, ഇടുക്കി 71 എന്നിങ്ങനേയാണ് […]

Read More