സുഹൃത്തായ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ യുവതിയുടെ ശ്രമം
ആറ്റിങ്ങല്‍: സുഹൃത്തായ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം, യുവതി പിടിയില്‍. ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മംഗലപുരം നിജേഷ് ഭവനില്‍ നിതീഷ്( 30) ആണ് ആക്രമണത്തിന് ഇരയായത്. വെഞ്ഞാറമൂട് സ്വദേശിയായ രശ്മിയെ ആറ്റിങ്ങല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവ സമയം കൂടെയുണ്ടായിരുന്ന രശ്മിയുടെ ഭര്‍ത്താവ് രക്ഷപ്പെട്ടു. നിതീഷിെന്റ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റതു കൂടാതെ കൈകളിലും ശരീരത്തിെന്റ ഇരുവശത്തും കുത്തേറ്റിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് കോരാണി ഷേക്ക് പാലസിനു സമീപത്തായിരുന്നു സംഭവം. ശരീരമാസകലം മുറിവേറ്റ് ചോര വാര്‍ന്ന് ഓടിയ […]