കോവിഡ് മരണനിരക്കും വാക്സിന്‍ ക്ഷാമവും: അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി പ്രതിപക്ഷം
തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ വാക്സിന്‍ ക്ഷാമവും മരണനിരക്കിലെ അവ്യക്തതയും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം. അനിയന്ത്രിതമായ രീതിയില്‍ രോഗവ്യാപനം ഉണ്ടാകുന്നുവെന്നും വാക്സില്‍ അപര്യാപ്ത മൂലം ഗുരുതര സാഹചര്യം നില്‍നില്‍ക്കുന്നതെന്നും വിഷയം ചര്‍ച്ച ചെയ്യാന്‍ നോട്ടീസില്‍ നല്‍കിയ ഡോ. എം.കെ. മുനീര്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാര്‍ കോവിഡ് മരണനിരക്ക് കുറച്ചു കാണിക്കുന്നു. മരണസംഖ്യ ക്രമാതീതമായി ഉയരുകയാണ്. വാക്സിന്‍ ക്ഷാമവും ഗുരുതര സാഹചര്യം സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പോരായ്മകള്‍ ചൂണ്ടക്കാട്ടുമ്ബോള്‍ മറ്റൊരു തരത്തില്‍ […]