Blog Post

Karanavars > News

പെട്രോള്‍ -ഡീസല്‍ ഇന്നും വിലകൂട്ടി

തിരുവനന്തപുരം: കോവിഡ്​ പ്രതിസന്ധിക്കിടയിലും ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്​. പെട്രോള്‍ ലിറ്ററിന്​ 26 ​ൈപസയും ഡീസലിന്​ 30 ​ൈപസയുമാണ്​ വെള്ളിയാഴ്ച​ കൂട്ടിയത്​. വില കൂടിയതോടെ തിരുവനന്തപുരത്ത്​ പെട്രോള്‍ ഒരു ലിറ്ററിന്​ വില 96.81 രൂപയും ഡീസല്‍ 92.11 രൂപയുമായി. പെട്രോളിന് 94.86 രൂപയും ഡീസലിന്​ 90ഉം ആണ്​ കൊച്ചിയിലെ വില. ഈ വര്‍ഷം മാത്രം പെ​േട്രാള്‍ –ഡീസല്‍ വില ഉയര്‍ത്തുന്നത്​ ഇത്​ 44ാം തവണയാണ്​. രാജ്യത്തെ 135 ജില്ലകളില്‍ പെട്രോള്‍ വില ലിറ്ററിന്​ 100 കടന്നിരുന്നു. അന്താരാഷ്​ട്ര വിപണിയില്‍ […]

Read More

രണ്ടാം പിണറായി സര്‍ക്കാറിന്‍റെ ആദ്യബജറ്റ്​ ഇന്ന്​; പ്രതീക്ഷ പങ്കുവെച്ച്‌​ ധനമന്ത്രി

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാറിന്‍റെ ആദ്യ ബജറ്റ്​ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിക്കും. ഒമ്ബതുമണിക്കാണ്​ ബജറ്റ്​ അവതരണം ആരംഭിക്കുക. കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്​ ഉൗന്നല്‍ നല്‍കിയാകും ബജറ്റ് അവതരിപ്പിക്കുക. വാ​ക്​​സി​ന്‍ വാ​ങ്ങാ​ന്‍ മ​തി​യാ​യ പ​ണം വ​ക​യി​രു​ത്തു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. പ്ര​ള​യ​വും കോ​വി​ഡ്​ മ​ഹാ​മാ​രി​യും ത​രി​പ്പ​ണ​മാ​ക്കി​യ സ​മ്ബ​ദ്​​വ്യ​വ​സ്ഥ​ക്ക്​ മു​ന്നേ​റാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ബ​ജ​റ്റി​ല്‍ പ്ര​തീ​ക്ഷി​ക്കു​ന്നു. ത​ക​ര്‍​ന്ന്, പ്ര​തി​സ​ന്ധി​യി​ല്‍ നി​ല്‍​ക്കു​ന്ന മേ​ഖ​ല​ക​ളെ​ല്ലാം ബ​ജ​റ്റി​െന്‍റ പി​ന്തു​ണ​യോ​ടെ അ​തി​ജീ​വ​നം സ്വ​പ്​​നം കാ​ണു​ന്നു. അതേസമയം, ബജറ്റ്​ അവതരണത്തിന്​ മു​േന്നാടിയായി പ്രതീക്ഷ പങ്കുവെച്ച്‌​ ധനമന്ത്രി രംഗത്തെത്തി. കേരളത്തിന്‍റെ ഭാവി […]

Read More

കൊല്ലം ബൈപ്പാസില്‍ ലോക്ക്ഡൗണ്‍ കഴിയുന്നത് വരെ ടോള്‍ പിരിക്കില്ല

കൊല്ലം: കൊല്ലം ബൈപ്പാസില്‍ തല്‍ക്കാലം ടോള്‍ പിരിക്കില്ല. ഇതു സംബന്ധിച്ച്‌ ലോക്ക്ഡൗണിന് ശേഷം സര്‍ക്കാര്‍തല ചര്‍ച്ച നടത്തി തീരുമാനം എടുക്കും. ടോള്‍ പിരിവുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇന്ന് കളക്ടറേറ്റില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ജനപ്രതിധികളും നാട്ടുകാരും ദേശീയപാത അതോറിറ്റി പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു. ചൊവ്വാഴ്ചയായിരുന്നു കൊല്ലം ബൈപ്പാസില്‍ ടോള്‍ പിരിവ് തുടങ്ങിയത്. എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാതെയും സര്‍വ്വീസ് റോഡുകള്‍ പണിയാതെയും ടോള്‍ പിരിക്കാനുള്ള നീക്കത്തെ തടയുമെന്ന് കൊല്ലം കോര്‍പ്പറേഷനും നാട്ടുകാരും വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ജനപ്രതിധികളും നാട്ടുകാരും […]

Read More

ബിനിഷ് കോടിയേരി അറസ്റ്റിലായിട്ട് 224 ദിവസം; ഇന്നും ജാമ്യമില്ല, കേസ് ജൂണ്‍ ഒണ്‍പതിലേക്കു മാറ്റി

ബംഗളൂരു: ബിനീഷ് കോടിയേരിക്ക് ഇന്നും ജാമ്യമില്ല. ജാമ്യ ഹരജി പരിഗണിക്കുന്നത് കര്‍ണാടക ഹൈക്കോടതി വീണ്ടും മാറ്റി. ജൂണ്‍ 9ന് പരിഗണിക്കും. കേസില്‍ ബിനീഷിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യവും കോടതി തള്ളി. ഇ.ഡിക്ക് വേണ്ടി ഹാജരാകുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്‌വി രാജുവിന് കോവിഡ് ബാധിച്ചതിനാല്‍ കേസ് രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കണമെന്ന് ഇ.ഡി അഭ്യര്‍ത്ഥിക്കുകയായിരുന്നു.. ബിനീഷിന്റെ അക്കൗണ്ടിലേക്കെത്തിയ അഞ്ച് കോടിയിലധികം രൂപ സംബന്ധിച്ച രേഖകള്‍ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഇതില്‍ ഇ.ഡിയുടെ മറുപടി വാദമാണ് ഇനി നടക്കാനുളളത്. […]

Read More

സംസ്ഥാനത്ത് ഇന്ന് 19,661 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ;213 മരണം

സംസ്ഥാനത്ത് ഇന്ന് 19,661 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2380, മലപ്പുറം 2346, എറണാകുളം 2325, പാലക്കാട് 2117, കൊല്ലം 1906, ആലപ്പുഴ 1758, കോഴിക്കോട് 1513, തൃശൂര്‍ 1401, ഇടുക്കി 917, കോട്ടയം 846, കണ്ണൂര്‍ 746, പത്തനംതിട്ട 638, കാസര്‍ഗോഡ് 461, വയനാട് 307 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,525 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.3 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, […]

Read More

രാജ്യത്ത് 1.32 ലക്ഷം പേര്‍ക്ക് കോവിഡ് ; 3,207 മരണം

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച്‌ രാജ്യത്തെ കോവിഡ് കേസുകളില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി . 1,32,788 പുതിയ കോവിഡ് 19 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ റിപ്പോര്‍ട്ട് ചെയ്തത് . 24 മണിക്കൂറിനിടയില്‍ 3,207 പേരുടെ മരണമാണ് കോവിഡ് ബാധ മൂലമാണെന്ന് സ്ഥിരീകരിച്ചത്. 17,93,645 സജീവ കേസുകളാണ് നിലവിലുളളത്. ജൂണ്‍ ഒന്നിന് 1.27 ലക്ഷമായിരുന്നു രാജ്യത്തെ കോവിഡ് നിരക്ക്. ആകെ 2,83,07,832 കോവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. മരണസംഖ്യ 3,35,102 ആണ്. 20 കോടിയിലേറെ പേര്‍ കോവിഡ് […]

Read More

നടന്‍ അനൂപ് മേനോന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു

തിരുവനന്തപുരം: നടന്‍ അനൂപ് മേനോന്റെ ഫേസ്‍ബുക്ക് പേജ് ഹാക്ക് ചെയ്‍തു. ഫിലിപ്പീന്‍സില്‍ നിന്നാണ് ഹാക്കിംഗ് നടന്നത് എന്നാണ് വിവരം. അനൂപ് മേനോന്റെ ഫോട്ടോയ്‍ക്ക് പകരം മറ്റൊരു ഫോട്ടോയാണ് ഇപോള്‍ ഉള്ളത്. പേജ് വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്. മലയാളത്തിലെ മുന്‍നിര നടനായ അനൂപ് മേനോന്റെ ഔദ്യോഗിക ഫേസ്‍ബുക്ക് പേജിന് 15 ലക്ഷത്തോളം ഫോളോവേഴ്സാണുള്ളത്. ഹാക്കര്‍മാര്‍ അയച്ച മെസേജ് ക്ലിക്ക് ചെയ്‍തപ്പോഴാകണം ഹാക്കിംഗ് നടന്നത്. അനൂപ് മേനോന്‍ തന്നെ ഫേസ്‍ബുക്ക് പേജ് ഹാക്ക് ചെയ്‍ത കാര്യം ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചിട്ടുണ്ട്. പേജ് […]

Read More

വാക്‌സിന്‍ സൗജന്യമായും സമയബന്ധിതമായും നല്‍കണം; കേന്ദ്ര നിലപാടിനെതിരെ പ്രമേയം പാസാക്കി നിയമസഭ, ഭരണ-പ്രതിപക്ഷ വാക്പോര് ​​​​

തിരുവനന്തപുരം: കൊവിഡ് വാക്‌സിന്‍ സൗജന്യമായും സമയബന്ധിതമായും കേന്ദ്രം നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കി. നിയമസഭ ഏകകണ‌്ഠമായാണ് പ്രമേയം പാസാക്കിയത്. വാക്‌സിനെ കേന്ദ്രം കമ്ബോളച്ചരക്കാക്കരുതെന്ന് സംസ്ഥാനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പൊതുമേഖല ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനികളില്‍ നിര്‍ബന്ധിത ലൈസന്‍സ് വ്യവസ്ഥ ഉപയോഗപെടുത്തി വാക്‌സിന്‍ നിര്‍മ്മിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. ലോകാരോഗ്യ സംഘടന അടിയന്തര ആവശ്യത്തിന് അനുമതി നല്‍കിയ കമ്ബനികളുടെയും യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി, യു കെ എം എച്ച്‌ ആര്‍ എ, ജപ്പാന്‍ പി എം ഡി എ എന്നിവയുടെ […]

Read More

സംസ്ഥാനത്തെ ലോക്ഡൗണില്‍ ഘട്ടം ഘട്ടമായി കൂടുതല്‍ ഇളവുകള്‍ നല്‍കിയേക്കും; ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതോടെ ലോക്ഡൗണില്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ കൊണ്ടുവന്നേക്കും. ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ ഇതുസംബന്ധിച്ച്‌ ചര്‍ച്ച ചെയ്യും. ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത് കോവിഡ് കേസുകള്‍ കുറയാന്‍ ഗുണകരമായിട്ടുണ്ടെന്നാണ് പൊതുവായ വിലയിരുത്തല്‍. എന്നാല്‍ ലോക്ഡൗണ്‍ ഒറ്റയടിക്ക് പിന്‍വലിക്കാതെ ഘട്ടംഘട്ടമായി പിന്‍വലിക്കാനാണ് സാധ്യത. മന്ത്രിസഭായോഗത്തില്‍ കൂടുതല്‍ ഇളവുകളും പ്രഖ്യാപിച്ചേക്കും. ഡിസംബറോടെ രാജ്യത്തെ ലോക്ഡൗണ്‍ പൂര്‍ണ്ണമായും പിന്‍വലിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. രാജ്യത്തെ മൊത്തം കോവിഡ് രോഗികളുടെ നിരക്കില്‍ കുറവ് വന്നതിനെ തുടര്‍ന്നാണ് ഇത്. ഡിസംബറോടെ […]

Read More

കാലവര്‍ഷം നാളെ കേരളത്തിലെത്തിയേക്കും; ശരാശരിയെക്കാള്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് പ്രവചനം, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം നാളെ കേരളത്തിലെത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴ തുടരാന്‍ സാദ്ധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇത്തവണ ശരാശരിയെക്കാള്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിലാണ് നാളെ മഴ മുന്നറിയിപ്പുളളത്. ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാദ്ധ്യത. പൊതുജനങ്ങള്‍ ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി […]

Read More