Blog Post

Karanavars > News

ട്രാന്‍സ്ജെന്‍ഡറെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; അടിയന്തര അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

തിരുവനന്തപുരം: രോഗ്യമന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. ലിംഗമാറ്റ ശസ്ത്രക്രിയാ പ്രശ്നങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ആദ്യത്തെ ട്രാന്‍സ് ജെന്‍ഡര്‍ റേഡിയോ ജോകിയും അവതാരകയുമായ അനന്യ കുമാരി അലക്‌സിനെ ഇടപ്പള്ളി ടോള്‍ ജംക്ഷന് സമീപത്തെ ഫ്‌ലാറ്റിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതില്‍ പാളിച്ച പറ്റിയതായി അനന്യ പരാതി ഉന്നയിച്ചിരുന്നു. ഇതിലുള്ള മാനസിക വിഷമം മൂലം ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് […]

Read More

മലയാളത്തിന്റെ ആക്ഷന്‍ ഹീറോയ്‌ക്ക് ഇന്ന് ജന്മദിനം

മലയാളത്തിന്റെ ആക്ഷന്‍ ഹീറോ സുരേഷ് ഗോപിയ്‌ക്ക് ഇന്ന് ജന്മദിനം. 1959 ജൂണ്‍ 26-ന് കൊല്ലം നഗരത്തില്‍ ചലച്ചിത്ര വിതരണക്കാരനായിരുന്ന പരേതനായ ഗോപിനാഥന്‍ പിള്ളയുടെയും പരേതയായ ജ്ഞാനലക്ഷ്മി അമ്മയുടെയും മൂത്ത മകനായി ജനനം. 1965-ല്‍ ഓടയില്‍ നിന്ന് എന്ന ചലച്ചിത്രത്തിലൂടെ 5 വയസ്സുള്ളപ്പോള്‍ ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും പിന്നീട് അത് തുടരാനായില്ല. 80 കളോടെ വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തി. 86 ല്‍ പുറത്തിറങ്ങിയ രാജാവിന്റെ മകനിലെ റോളിലൂടെ ശ്രദ്ധേയനായി. പിന്നീടിങ്ങോട്ട് ജനമനസുകളില്‍ ഇടംപിടിക്കുന്ന പ്രകടനം കാഴ്ചവച്ച സുരേഷ് […]

Read More

രാ​ജ്യ​ത്ത് 42,015 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്; 3,998 മ​ര​ണ​വും

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് 42,015 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ലെ ക​ണ​ക്കാ​ണി​ത്. 3,998 മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. പ്ര​തി​ദി​ന പോ​സി​റ്റീ​വ് നി​ര​ക്ക് 2.27 ശ​ത​മാ​ന​മാ​ണ്. ക​ഴി​ഞ്ഞ 30 ദി​വ​സ​മാ​യി മൂ​ന്ന് ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ​യാ​ണ് പ്ര​തി​ദി​ന പോ​സി​റ്റീ​വ് നി​ര​ക്ക്. മ​ഹാ​രാ​ഷ്ട്ര 3,509 കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് രാ​ജ്യ​ത്തെ പ്ര​തി​ദി​ന കോ​വി​ഡ് മ​ര​ണം ഇ​ന്ന് ഉ​യ​ര്‍​ന്ന​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 4,18,480 ആ​യി ഉ​യ​ര്‍​ന്നു. രാ​ജ്യ​ത്ത് ഇ​തു​വ​രെ 3,12,16,337 പേ​ര്‍​ക്കാ​ണ് […]

Read More

രാജ്യത്ത് ആദ്യ പക്ഷിപ്പനി മരണം; 11 വയസുകാരന്‍ മരിച്ചു, ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്രം

ന്യൂഡല്‍ഹി:പക്ഷിപ്പനി കാരണമുള്ള രാജ്യത്തെ ആദ്യ മരണം ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഹരിയാനയില്‍ നിന്നുള്ള പതിനൊന്നുകാരനാണ് ഡല്‍ഹി എയിംസില്‍ മരിച്ചത്. കുട്ടിയെ ചികിത്സിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് എയിംസ് അധികൃതര്‍ അറിയിച്ചു. മറ്റ് വൈറസുകളെ അപേക്ഷിച്ച്‌ ശക്തമാണ് എച്ച്‌ 5 എന്‍ 1. അതേസമയം, മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത് അപൂര്‍വമാണ്. പക്ഷിപ്പനി മരണത്തെ തുടര്‍ന്ന് കേന്ദ്രം കര്‍ശന ജാഗ്രത നിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. പക്ഷികളില്‍ കടുത്ത ശ്വാസകോശ സംബന്ധമായ രോഗത്തിന് […]

Read More

എ കെ ശശീന്ദ്രന് എതിരെ നടപടി വേണം; ഒത്തുതീര്‍ക്കാന്‍ ഇത് പാര്‍ട്ടി വിഷയമല്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ്

തിരുവനന്തപുരം: തന്നെ ഫോണില്‍ വിളിച്ച്‌ ഒത്തുതീര്‍പ്പിന് ശ്രമിച്ച മന്ത്രി എ കെ ശശീന്ദ്രന് എതിരെ നടപടി വേണമെന്ന് പരാതിക്കാരിയുടെ പിതാവ്. കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്നും ഒത്തുതീര്‍ക്കാന്‍ ഇത് പാര്‍ട്ടി വിഷയമല്ലെന്നും യുവതിയുടെ പിതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. പൊലീസ് ഇതുവരെ കേസ് അന്വേഷിച്ചിട്ടില്ല. അന്വേഷണം നടന്നാലേ തൃപ്‌തിയുണ്ടോയെന്ന് പറയാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. ശശീന്ദ്രന് എതിരായ പരാതി അന്വേഷിക്കാന്‍ എന്‍ സി പി നിയോഗിച്ച അന്വേഷണ കമ്മിഷനെ കുറിച്ച്‌ അറിയില്ല. പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ കമ്മിഷന്‍ ഉണ്ടെങ്കില്‍ സഹകരിക്കുമെന്നും […]

Read More

ഇന്ത്യയില്‍ ആദ്യ സംഭവം, രണ്ട് ഡോസ് വാക്സിനെടുത്ത വനിത ഡോക്ടറില്‍ ഒരേസമയം രണ്ട് കൊവിഡ് വകഭേദങ്ങള്‍ കണ്ടെത്തി

ഗുവാഹത്തി: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് ബാധിതരായ ഒരാളില്‍ തന്നെ ഒന്നില്‍ കൂടുതല്‍ വൈറസ് വകഭേദങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ആദ്യമായി അത്തരമൊരു കേസ് ആസാമില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. രണ്ട് വാക്സിനുകളും സ്വീകരിച്ച വനിത ഡോക്ടറിലാണ് കൊവിഡ് വകഭേദങ്ങളായ ആല്‍ഫയും ഡെല്‍റ്റയും കണ്ടെത്തിയത്. സാധാരണ ഗതിയില്‍ ഇരട്ട വകഭേദങ്ങള്‍ ഒരാളില്‍ വരുന്നത് അപകടകരമായ അവസ്ഥയാണ്. എന്നാല്‍ വാക്സിന്റെ ഗുണമേന്മയാല്‍ ഗുവാഹത്തിയില്‍ അസുഖം ബാധിച്ച ഡോക്ടര്‍ പൂര്‍ണ ആരോഗ്യവതിയാണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ അറിയിച്ചു. ഗുവാഹത്തി റീജിയണല്‍ മെഡിക്കല്‍ […]

Read More

സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു; രോഗികളുടെ എണ്ണം 37 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം കാട്ടായിക്കോണം സ്വദേശിനി (41), കുമാരപുരം സ്വദേശിനിയായ ഡോക്ടര്‍ (31) എന്നിവര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 37 പേര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. 7 പേരാണ് നിലവില്‍ രോഗികളായുള്ളത്. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. […]

Read More

ഫോണ്‍ ചോര്‍ത്തല്‍ വിവാദം; പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരോക്ഷമായി പരിഹസിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നിങ്ങളുടെ ഫോണിലുള്ളതെല്ലാം അയാള്‍ വായിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളുയരുമ്ബോള്‍, ‘ടാപ്പിംഗ് ജീവി‘ എന്നാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി റണ്‍ദീപ് സിംഗ് സുര്‍ജേവാല സര്‍ക്കാരിനെ വിശേഷിപ്പിച്ചത്. നരേന്ദ്രമോദി മന്ത്രിസഭയിലെ നിലവിലുള്ള രണ്ട് മന്ത്രിമാരുടേയും മൂന്ന് പ്രതിപക്ഷ നേതാക്കളുടേയും നാല്‍പ്പത്തിലേറെ മാധ്യമപ്രവര്‍ത്തകരുടേയും സുപ്രിംകോടതി ജഡ്ജിമാരുടെയും ഫോണുകള്‍ ഇസ്രായേല്‍ ചാരസോഫ്റ്റ് വെയറായ പെഗാസസ് ചോര്‍ത്തിയതായാണ് […]

Read More

ബക്രീദ് പ്രമാണിച്ച്‌ ലോക്ക്ഡൗണ്‍ ഇളവ്; സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീംകോടതിയില്‍ ഹരജി

ബക്രീദ് പ്രമാണിച്ച്‌ സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഇളവുകള്‍ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹരജി. ഡല്‍ഹി മലയാളിയായ പി.കെ.ഡി നമ്ബ്യാരാണ് ഹരജി സമര്‍പ്പിച്ചത്. ഹരജി ഇന്നു തന്നെ കോടതി പരിഗണിക്കും. സംസ്ഥാനത്ത് കോവിഡ് വ്യാപനവും രോഗ നിരക്കും കൂടുതലുള്ളതിനാല്‍ ഇളവുകള്‍ റദ്ദാക്കണമെന്നാണ് ഹരജിക്കാരന്‍റെ ആവശ്യം. കേരളത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഈ പശ്ചാത്തലത്തില്‍ മനുഷ്യരുടെ ജീവന്‍വെച്ച്‌ സര്‍ക്കാര്‍ പന്താടുകയാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. കന്‍വാര്‍ യാത്രയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി കഴിഞ്ഞദിവസം സ്വമേധയ കേസെടുത്തിരുന്നു. കോവിഡ് സാഹചര്യത്തില്‍ കന്‍വാര്‍ […]

Read More

പാലാരിവട്ടം അഴിമതിക്കേസില്‍ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യവ്യവസ്ഥയില്‍ ഇളവ്

കൊച്ചി: പാലാരിവട്ടം അഴിമതിക്കേസില്‍ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യവ്യവസ്ഥയില്‍ ഇളവ്. തിരഞ്ഞെടുപ്പ് കാലത്ത് ഇബ്രാഹിം കുഞ്ഞ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്ന് ഇബ്രാഹിം കുഞ്ഞ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതിയാണ് ഇളവ് നല്‍കിയത്. കഴിഞ്ഞ മാസം രോഗ വിവരം ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ചാണ് ഇബ്രാഹിം കുഞ്ഞ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. അന്വേഷണം പൂര്‍ത്തിയായ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചെന്നും ഏഴര മാസമായി കോടതി നിര്‍ദേശം പാലിക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. കേസെടുത്തതിന്റെ പേരില്‍ ഒരു വ്യക്തിയുടെയും സഞ്ചാര സ്വാതന്ത്ര്യം അനിശ്ചിതമായി തടയാന്‍ സാധിക്കില്ലെന്ന് […]

Read More