Blog Post

Karanavars > News

ആയിരം പിണറായി വിജയന്മാര്‍ ഒരുമിച്ചാലും പ്രതിപക്ഷത്തിന്‍റെ തലയില്‍ സംഘിപ്പട്ടം ചാര്‍ത്താനാവില്ല -വി.ഡി. സതീശന്‍

തിരുവനന്തപുരം: കൊടകര കള്ളപ്പണക്കേസില്‍ പിണറായി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച്‌ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ബി.ജെ.പി നേതാക്കള്‍ പ്രതികളാകില്ലെന്ന് ഉറപ്പാക്കിയാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതെന്ന് വി.ഡി. സതീശന്‍ ആരോപിച്ചു. കള്ളപ്പണ കേസ് ഒതുക്കി തീര്‍ക്കാന്‍ സി.പി.എമ്മും ബി.ജെ.പിയും ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള അടിയന്തര പ്രമേയത്തില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. കൊടകരയിലേത് കവര്‍ച്ചാ കേസ് മാത്രമാക്കി ഒതുക്കിതീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. പ്രതികളാകേണ്ടവര്‍ സാക്ഷികളായ പിണറായി ഇന്ദ്രജാലമാണ് കള്ളപ്പണ കേസില്‍ നടന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ആയിരം പിണറായി വിജയന്മാര്‍ […]

Read More

മരം മുറിച്ചു കടത്താന്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥനെതിരെ എന്ത് നടപടിയെടുത്തുവെന്ന് ഹൈക്കോടതി, പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: മുട്ടില്‍ മരംമുറി കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതികളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ് കുട്ടി അഗസ്റ്റിന്‍ എന്നിവര്‍ നല്‍കിയ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. പട്ടയ ഭൂമിയില്‍ നിന്നാണ് തങ്ങള്‍ മരം മുറിച്ചതെന്നും, റിസര്‍വ് വനമല്ലെന്നുമായിരുന്നു പ്രതികളുടെ വാദം. കൂടാതെ വനം വകുപ്പിന്റെയടക്കം അനുമതിയോടെയാണ് മരങ്ങള്‍ മുറിച്ചതെന്നും പ്രതികള്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ റിസര്‍വ് മരങ്ങള്‍ തന്നെയാണ് പ്രതികള്‍ മുറിച്ചതെന്നും, കോടിക്കണക്കിന് രൂപയുടെ വനംകൊള്ള നടന്നിട്ടുണ്ടെന്നുമാണ് സര്‍ക്കാരിന്റെ വാദം. പ്രതികളെ കസ്റ്റഡിയില്‍ […]

Read More

കൊടക്കര കുഴല്‍പ്പണം ബി.ജെ.പിയുടേതെന്ന് മുഖ്യമന്ത്രി; കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: കൊടക്കര കുഴല്‍പ്പണ കേസില്‍ നിയമസഭയില്‍ അടിയന്തര പ്രമേയവുമായി പ്രതിപക്ഷം. കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമമെന്ന് പ്രതിപക്ഷം ആരോപിച്ചു. കൊടക്കര കുഴല്‍പ്പണം ബി.ജെ.പിയുടേതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ വ്യക്തമാക്കി. അന്വേഷണത്തില്‍ ഇക്കാര്യം തെളിഞ്ഞിട്ടുണ്ട്. നാലാം പ്രതി ബി.ജെ.പി പ്രവര്‍ത്തകനാണ്. കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അടക്കം 206 സാക്ഷികളുണ്ട്. കേസിന്‍റെ അന്വേഷണം തുടരുകയാണ്. കുഴല്‍പ്പണം സംബന്ധിച്ച വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് (ഇ.ഡി) കൈമാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More

രാജ്യത്ത് ഇന്നലെ 39,361 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി : രാജ്യത്ത് ഇന്നലെ 39,361 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 416 പേര്‍ കോവിഡ് ബാധിച്ച്‌ ഇന്ത്യയില്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ 4,11,189 രോഗികളാണ് രാജ്യത്ത് ചികില്‍സയിലുള്ളത്. ഇന്നലെ 35,968 പേര്‍ രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 3,05,79,106 ആയി. 416 പേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 4,20,967 ആയി ഉയര്‍ന്നു. കഴിഞ്ഞദിവസം 39,742 പേര്‍ക്കാണ് കോവിഡ് ബാധിച്ചിരുന്നത്. ഇതുവരെ കോവിഡ് വാക്‌സിന്‍ […]

Read More

ഐ എന്‍ എല്‍ പിളര്‍ന്നിട്ടില്ലെന്ന് മന്ത്രി ദേവര്‍കോവില്‍, മന്ത്രി സ്ഥാനം പുനഃപരിശോധിക്കണമെന്ന് ഇടത് നേതാക്കള്‍, കടുത്ത അതൃപ്തിയില്‍ സി പി എം

തിരുവനന്തപുരം: ഐ എന്‍ എല്‍ പിളര്‍ന്നിട്ടില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ഇന്നലെ ഉണ്ടായ സംഭവങ്ങളെക്കുറിച്ച്‌ പാര്‍ട്ടി സംസ്ഥാന നേതൃത്വം വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പ്രതികരണം. ‘താന്‍ അഖിലേന്ത്യാ സെക്രട്ടറിയാണ്. അതിനാല്‍ പാര്‍ട്ടിയുടെ ദേശീയ കാര്യങ്ങളെക്കുറിച്ച്‌ ചോദിക്കൂ. ഐ എന്‍ എല്‍ അഖിലേന്ത്യാ സംവിധാനമാണ്. സംസ്ഥാന സംവിധാനമല്ല. ഞാന്‍ പാര്‍ട്ടിയുടെ ഭാഗത്താണ്‘- അദ്ദേഹം പറഞ്ഞു. ഇന്നലെ കൊച്ചിയിലെ യോഗത്തിലുണ്ടായ തമ്മിലടിക്കുശേഷമാണ് പരസ്പരം പുറത്താക്കി പാര്‍ട്ടിയിലെ പിളര്‍പ്പ് പൂര്‍ത്തിയായത്. ഐ എന്‍ എല്ലിലെ […]

Read More

സംസ്ഥാനത്ത് കനത്ത മ‍ഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഈ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ വ​രെ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. മ‍ഴ ശക്തമായതോടെ സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജല നിരപ്പ് ഉയര്‍ന്നു. അണക്കെട്ടുകള്‍ക്ക് സമീപം സാമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും […]

Read More

സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം രൂക്ഷം; തിരുവനന്തപുരം, കോ‍ഴിക്കോട് ജില്ലകളില്‍ വിതരണം ചെയ്യാന്‍ വാക്സിനില്ല

സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം രൂക്ഷം. തിരുവനന്തപുരം, കോ‍ഴിക്കോട് ജില്ലകളില്‍ വിതരണം ചെയ്യാന്‍ വാക്സിനില്ല. കൊച്ചിയില്‍ ഇന്നത്തോടെ കോവീഷീല്‍ഡ് വാക്സിന്‍റെ സ്റ്റോക്ക് തീരും. ഇന്ന് കേന്ദ്രത്തില്‍ നിന്നും കൂടുതല്‍ വാക്സിന്‍ സംസ്ഥാനത്ത് എത്തിയില്ലെങ്കില്‍ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പൂര്‍ണമായും അടച്ചിടേണ്ടിവരും. കൊവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ വാക്സിനേഷന്‍ വേഗത്തിലാക്കണമെന്നാണ് പ്രധാനമന്ത്രി നിര്‍ദേശിച്ചത്. എന്നാല്‍ നല്‍കാന്‍ വാക്സിനില്ല എന്നതാണ് സംസ്ഥാനം നേരിടുന്ന പ്രധാന പ്രതിസന്ധി. തിരുവനന്തപുരത്ത് വാക്സിനേഷന്‍ പൂര്‍ണമായും നിലച്ചു. അതിനാല്‍ ഇന്ന് വാക്സിനേഷന്‍ ഇല്ല എന്ന അറിയിപ്പും ജില്ലാ മെഡിക്കല്‍ […]

Read More

സംസ്ഥാനത്ത് ഇന്ന് 17,518 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 17,518 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. മലപ്പുറം 2871, തൃശൂര്‍ 2023, കോഴിക്കോട് 1870, എറണാകുളം 1832, കൊല്ലം 1568, പാലക്കാട് 1455, കണ്ണൂര്‍ 1121, കോട്ടയം 1053, തിരുവനന്തപുരം 996, ആലപ്പുഴ 901, കാസര്‍ഗോഡ് 793, പത്തനംതിട്ട 446, വയനാട് 363, ഇടുക്കി 226 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,489 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി […]

Read More

കെ സുരേന്ദ്രന്‍ ഏഴാം സാക്ഷി, മൊഴിയെടുക്കാന്‍ വിളിപ്പിച്ചവരെല്ലാം സാക്ഷിപട്ടികയില്‍, പ്രതിസ്ഥാനത്ത് 22 പേര്‍; കൊടകര കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

തൃശൂര്‍: ഏറെ വിവാദമായ കൊടകര കുഴല്‍പണ കവര്‍ച്ചാ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച്‌ അന്വേഷണ സംഘം. ഇരിങ്ങാലക്കുട കോടതിയിലാണ് സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ 22 പേ‌ര്‍ പ്രതിസ്ഥാനത്തും 216 സാക്ഷികളുമുണ്ട്. സംഘം ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയവരെല്ലാം സാക്ഷി പട്ടികയില്‍ ഇടം നേടി. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഏഴാം സാക്ഷിയാണ്. സുരേന്ദ്രന്റെ മകനും സാക്ഷി പട്ടികയിലുണ്ട്. 625 പേജുള‌ള കുറ്റപത്രമാണ് കോടതിയില്‍ സമ‌ര്‍പ്പിച്ചത്. കവര്‍ച്ച നടന്നതായി അന്വേഷണസംഘം കണ്ടെത്തിയ പണം ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് കുറ്റപത്രത്തിലുള‌ളത്. ഇതില്‍ […]

Read More

കോഴിക്കോട്ട് പക്ഷിപ്പനി; നിരീക്ഷണം ശക്തമാക്കി അധികൃതര്‍

കോഴിക്കോട്: കൂരാച്ചുണ്ടില്‍ ഒരു സ്വകാര്യ കോഴിഫാമില്‍ 300 കോഴികള്‍ ചത്തതിന് കാരണം പക്ഷിപ്പനിയെന്ന് തിരുവനന്തപുരത്ത് പ്രാഥമിക പരിശോധനയില്‍ സ്ഥിരീകരണം. റീജിയണല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എങ്കിലും ഭോപാലിലെ ലാബിലേക്ക് അയച്ച സാമ്ബിള്‍ ഫലം വന്ന ശേഷം മാത്രമേ രോഗം പക്ഷിപ്പനിയാണോയെന്ന് സ്ഥിരീകരിക്കൂ. ഫാമിന് പത്ത് കിലോമീ‌റ്റര്‍ പരിധിയിലുള‌ള പ്രദേശങ്ങളിലെല്ലാം കര്‍ശനമായ നിരീക്ഷണമുണ്ടാകും. ഈ ഭാഗങ്ങളിലെ മറ്റ് പക്ഷികളെയും നിരീക്ഷിക്കുമെന്ന് കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. രോഗബാധിതരായ പക്ഷികളെ നശിപ്പിക്കുക മാത്രമാണ് നിലവില്‍ മുന്നിലുള‌ള വഴി. […]

Read More