‘അവതാർ’ പരമ്പരയ്ക്ക് വിരാമമായേക്കാം; ഞെട്ടിച്ച് ജെയിംസ് കാമറൂൺ
ലോസ് ആഞ്ചലസ്: ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രേമികളെ ആകാംഷയുടെ മുനയിൽ നിർത്തിക്കൊണ്ട്, പ്രശസ്ത സംവിധായകൻ ജെയിംസ് കാമറൂൺ ‘അവതാർ’ (Avatar) ചലച്ചിത്ര പരമ്പരയുടെ ഭാവിയെക്കുറിച്ച് നിർണായകമായ വെളിപ്പെടുത്തൽ നടത്തി. നിലവിൽ പുറത്തിറങ്ങാൻ പോകുന്ന ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടാൽ, പരമ്പരയുടെ തുടർന്നുള്ള ഭാഗങ്ങളുടെ സംവിധാനത്തിൽ നിന്ന് താൻ പിന്മാറിയേക്കുമെന്നാണ് കാമറൂൺ തുറന്നു പറഞ്ഞത്. പാൻഡോറയുടെ ലോകത്തെക്കുറിച്ച് തന്റെ മനസ്സിൽ 100 സിനിമകൾക്കുള്ള കഥയുണ്ടെങ്കിലും, ഈ ചിത്രത്തിന്റെ വിജയം പരമ്പരയുടെ തുടർച്ചയ്ക്ക് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോടിക്കണക്കിന് ഡോളർ മുതൽമുടക്കിൽ […]