ബോഡി ഷെയ്മിങ് ആത്മാഭിമാനത്തെ ചോദ്യം ചെയ്യൽ; നിയമനടപടി വരും
ശരീരത്തിൻ്റെ നിറം, വണ്ണം, രൂപം എന്നിവയെച്ചൊല്ലിയുള്ള പരിഹാസങ്ങളും മോശം പരാമർശങ്ങളും അഥവാ ‘ബോഡി ഷെയ്മിങ്’ ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഒരു വ്യക്തിയുടെ ആത്മാഭിമാനത്തെയും ആത്മവിശ്വാസത്തെയും ആഴത്തിൽ മുറിവേൽപ്പിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നാണ് പുതിയ മുന്നറിയിപ്പ്. മാനസികാരോഗ്യ പ്രശ്‌നങ്ങൾക്കും സാമൂഹിക ഒറ്റപ്പെടുത്തലിനും ഇത് പലപ്പോഴും വഴിയൊരുക്കുന്നു എന്ന തിരിച്ചറിവിലാണ് ഈ കർശന നിലപാട്.സമൂഹമാധ്യമങ്ങളിലൂടെയും നേരിട്ടുള്ള ഇടപെടലുകളിലൂടെയും നടക്കുന്ന ബോഡി ഷെയ്മിങ് സൈബർ കുറ്റകൃത്യങ്ങളുടെ പരിധിയിൽ വരുമെന്നും അധികൃതർ അറിയിച്ചു. ഇരകൾക്ക് നിയമപരമായ സംരക്ഷണം […]