കോടികളുടെ തട്ടിപ്പ്; എസ്.ഐയും വനിതാ പൊലീസും ഒളിച്ചോടി, അന്വേഷണം ഊർജിതം
സംസ്ഥാനത്ത് കോടികളുടെ സൈബർ തട്ടിപ്പ് കേസിൽ നിർണ്ണായക വഴിത്തിരിവ്. കേസ് അന്വേഷിക്കുന്ന സബ് ഇൻസ്പെക്ടർ (എസ്.ഐ) തട്ടിപ്പിലെ പ്രധാനിയായ വനിതാ പൊലീസുകാരിയായ കാമുകിയുമായി ഒളിച്ചോടിയതായി റിപ്പോർട്ട്. സംഭവം പൊലീസ് സേനയ്ക്ക് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയതായി ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.നിരവധി പേരിൽ നിന്ന് കോടികൾ തട്ടിയെടുത്ത കേസിൽ നേരത്തെ തന്നെ ഈ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇവരെ ചോദ്യം ചെയ്യാനായി നിയോഗിച്ച സംഘത്തിലെ പ്രധാനിയായിരുന്നു ഒളിച്ചോടിയ എസ്.ഐ. അന്വേഷണത്തിനിടെ ഇരുവരും […]