മുന്നറിയിപ്പ് കത്ത് അവഗണിച്ചു; പി.എസ്. പ്രശാന്തിനെതിരെ എസ്‌ഐടിയുടെ ഗുരുതര കണ്ടെത്തൽ
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെതിരെ കൂടുതൽ ഗുരുതരമായ കണ്ടെത്തലുകളുമായി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). ക്ഷേത്രത്തിലെ സ്വർണ്ണം പൂശുന്ന ജോലികൾക്കായി അക്ഷരപ്രകാരം പുറത്തുകൊണ്ടുപോകരുതെന്ന് തിരുവാഭരണ കമ്മീഷൻ ഓഫീസിലെ സൂപ്രണ്ട് നൽകിയ ഔദ്യോഗിക മുന്നറിയിപ്പ് കത്ത് പ്രശാന്ത് പൂർണ്ണമായും അവഗണിച്ചതായാണ് പുതിയ വിവരം. ദേവസ്വം മാനുവൽ പ്രകാരം തിരുവാഭരണവുമായി ബന്ധപ്പെട്ട എല്ലാ നിർമ്മാണങ്ങളും അറ്റകുറ്റപ്പണികളും ക്ഷേത്ര വളപ്പിൽ തന്നെ ചെയ്യണമെന്ന കർശന നിർദ്ദേശമാണ് 2024 ഒക്ടോബറിൽ നൽകിയ കത്തിലൂടെ ചൂണ്ടിക്കാണിച്ചിരുന്നത്. […]