Blog Post

Karanavars > News

ഫിഫ ലോകകപ്പ് 2026 ‌സ്പെയിൻ – അർജന്റീന ഫൈനൽ നിയന്ത്രിച്ച റഫറി സ്ലാവ്‌കോ വിൻസിച്ച് വിരമിച്ചു

2026-ലെ ഫിഫ ലോകകപ്പ് ഫൈനൽ മത്സരത്തിന് ശേഷം ചരിത്രപ്രധാനമായ തീരുമാനവുമായി സ്ലൊവേനിയൻ റഫറി സ്ലാവ്‌കോ വിൻസിച്ച് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ കരിയറുകളിലൊന്നിനാണ് ഇതോടെ ഔദ്യോഗികമായി തിരശീല വീണിരിക്കുന്നത്. ലോകകപ്പ് ഫൈനലിൽ സ്പെയിൻ – അർജന്റീന പോരാട്ടം നിയന്ത്രിച്ചുകൊണ്ടാണ് 46 കാരനായ വിൻസിച്ച് തന്റെ മാതൃരാജ്യമായ സ്ലൊവേനിയയിൽ നിന്നും കരിയറിന് വിരാമമിട്ടത്. സ്ളൊവേനിയയിൽ നിന്ന് ലോകകപ്പ് ഫൈനൽ നിയന്ത്രിക്കുന്ന ആദ്യ റഫറി എന്ന റെക്കോർഡും അദ്ദേഹത്തിന്റെ പേരിലാണ്. ഫൈനൽ മത്സരത്തിലെ ചില […]

Read More

നീറ്റ് ചോദ്യ ചോർച്ച: CJP പ്രതിഷേധക്കാർക്കെതിരായ കേസുകൾ പിൻവലിച്ച് അസം-ബിഹാർ പോലീസ്

നീറ്റ് (NEET-UG) പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്ത കോക്ക്റോച്ച് ജനതാ പാർട്ടി (CJP) പ്രവർത്തകർക്ക് ആശ്വാസമായി അസം, ബിഹാർ സർക്കാരുകളുടെ സുപ്രധാന തീരുമാനം. CJP മുഖ്യ വക്താവ് സൗരവ് ദാസ് , ആഷുതോഷ് രങ്ക തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്കെതിരെ എടുത്ത എല്ലാ പൊലീസ് കേസുകളും പിൻവലിക്കുമെന്ന് ഇരു സംസ്ഥാനങ്ങളും ഔദ്യോഗികമായി പ്രഖ്യാപിച്ചു. ദേശീയതലത്തിൽ വലിയ ചർച്ചയായ നീറ്റ് പരീക്ഷാ വിവാദങ്ങൾക്കും ചോദ്യ ചോർച്ചയ്ക്കുമെതിരെയായിരുന്നു CJP പ്രതിഷേധം സംഘടിപ്പിച്ചത്. സമരവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തകർക്ക് […]

Read More

വയനാട് ദുരന്തബാധിതർക്ക് ആശ്വാസം: രണ്ടു ലക്ഷം രൂപ ഒരാഴ്ചയ്ക്കകം നൽകുമെന്ന് മന്ത്രി ടി. സിദ്ദിഖ്

വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് സർക്കാർ പ്രഖ്യാപിച്ച മൈക്രോ പ്ലാൻ ഫണ്ട് വിതരണം വേഗത്തിലാക്കാൻ തീരുമാനം. ദുരന്തബാധിതർക്കായി പ്രഖ്യാപിച്ച രണ്ടു ലക്ഷം രൂപ അർഹരായ എല്ലാ കുടുംബങ്ങൾക്കും ഉറപ്പായും നൽകുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് വ്യക്തമാക്കി. ഫണ്ട് വൈകുന്നതിനെതിരെ ദുരന്തബാധിതർ പ്രതിഷേധം ഉയർത്തിയതിനെത്തുടർന്നാണ് സർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെട്ടത്. സ്വയംതൊഴിലും ഉപജീവന മാർഗങ്ങളും കണ്ടെത്തുന്നതിനാണ് മൈക്രോ പ്ലാൻ പദ്ധതി വഴി സർക്കാർ ധനസഹായം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പലർക്കും വ്യത്യസ്ത തുകകളാണ് ലഭിച്ചതെന്ന […]

Read More

കാർ മോഡിഫിക്കേഷനിൽ പുതിയ നയം; ജനകീയ സർവേയുമായി MVD

വാഹനങ്ങളിലെ രൂപമാറ്റങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ നിർണായക നീക്കവുമായി സംസ്ഥാന മോട്ടോർ വാഹന വകുപ്പ് (MVD). വാഹനങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും പേഴ്‌സണലൈസേഷനെക്കുറിച്ചും പൊതുജനങ്ങളുടെയും വാഹനപ്രേമികളുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തേടിക്കൊണ്ട് MVD പ്രത്യേക ഓൺലൈൻ സർവേ ആരംഭിച്ചു. ഗൂഗിൾ ഫോം വഴിയാണ് സർവേ സംഘടിപ്പിച്ചിരിക്കുന്നത്. റോഡ് സുരക്ഷയും കർശനമായ പരിസ്ഥിതി മാനദണ്ഡങ്ങളും പൂർണ്ണമായും പാലിച്ചുകൊണ്ട്, വാഹനപ്രേമികൾക്ക് അനുയോജ്യമായ വ്യക്തവും പുരോഗമനപരവുമായ ഒരു നയരേഖ രൂപീകരിക്കുകയാണ് ഈ സർവേയിലൂടെ ലക്ഷ്യമിടുന്നത്. വാഹന മോഡിഫിക്കേഷൻ ഏതുതരത്തിലാകാം, രൂപമാറ്റം ഏതു രീതിയിൽ […]

Read More

ലക്ഷ്മിപ്രിയക്കെതിരായ പരാതിയിൽ അൻസിബയ്ക്ക് തിരിച്ചടി; കേസെടുക്കാവുന്ന കുറ്റമില്ലെന്ന് കോടതി

സമൂഹമാധ്യമങ്ങളിലൂടെയും ഓൺലൈൻ ചാനലുകളിലൂടെയും തന്നെ അപമാനിച്ചുവെന്ന് കാണിച്ച് നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ നടി ലക്ഷ്മിപ്രിയയ്ക്ക് ആശ്വാസം. അൻസിബയുടെ പരാതിയിൽ കേസെടുക്കാവുന്ന കുറ്റകൃത്യങ്ങൾ ഒന്നുംതന്നെ നിലവിലില്ലെന്ന് എറണാകുളം മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ സംഭവത്തിൽ എഫ്ഐആർ (FIR) രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നും കോടതി വിലയിരുത്തി. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ ലക്ഷ്മിപ്രിയ തന്റെ സ്ത്രീത്വത്തെ അപമാനിക്കുകയും വ്യക്തിപരമായ മാനഹാനി വരുത്തുകയും ചെയ്തു എന്നാരോപിച്ചാണ് അൻസിബ കോടതിയെ സമീപിച്ചത്. ഇതിനുമുമ്പ് പാലാരിവട്ടം പൊലീസ് സ്റ്റേഷനിലും സിറ്റി […]

Read More

പാർലമെന്റിൽ പ്രതിഷേധം കനക്കുന്നു; പരീക്ഷാ ക്രമക്കേട് ബില്ലിനിടെ പ്രക്ഷോഭവും പോലീസ് അതിക്രമവും ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം

രാജ്യത്ത് വിദ്യാർഥി പ്രക്ഷോഭത്തിനിടെയുണ്ടായ പോലീസ് അതിക്രമങ്ങളും പരീക്ഷാ ക്രമക്കേടുകളും സംബന്ധിച്ച് പാർലമെന്റിൽ വൻ ബഹളം. നീറ്റ് പരീക്ഷാ വിവാദങ്ങളെത്തുടർന്ന് വിദ്യാർഥികൾ നടത്തിയ സമരങ്ങൾക്ക് നേരെ ഡൽഹിയിലുണ്ടായ പോലീസ് നടപടിയും ക്രമക്കേടുകളും ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസുകൾ ലോക്‌സഭയും രാജ്യസഭയും തള്ളി. സഭയുടെ ഇരുസഭകളിലും ഈ വിഷയം ശക്തമായി ഉന്നയിച്ച് പ്രതിപക്ഷ എം.പിമാർ പ്രതിഷേധം കനപ്പിച്ചതോടെ പാർലമെന്റ് നടപടികൾ പ്രക്ഷുബ്ധമായി. വിദ്യാർഥി പ്രക്ഷോഭങ്ങൾക്കിടയിലും പ്രതിപക്ഷ ബഹളങ്ങൾക്കിടയിലും കേന്ദ്ര സർക്കാർ പൊതുപരീക്ഷകളിലെ ക്രമക്കേടുകൾ കർശനമായി തടയുന്നതിനുള്ള […]

Read More

കോഴിക്കോട്  ‘പ്രിയദർശിനി’യിൽ നിന്ന് തെറിച്ചുവീണ് വിദ്യാർത്ഥിനിക്ക് പരിക്ക്

കോഴിക്കോട് ജില്ലയിലെ കക്കട്ടിലിൽ കെഎസ്ആർടിസിയുടെ ‘പ്രിയദർശിനി’ ബസിൽ നിന്ന് തെറിച്ചുവീണ് പ്ലസ് വൺ വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കക്കട്ടിൽ മണിയൂർതാഴെ സ്വദേശിനിയും നാദാപുരം ടി.ഐ.എം. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയുമായ വൈഗയ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്. ബസിലുണ്ടായിരുന്ന അമിതമായ തിരക്കാണ് അപകടത്തിന് കാരണമായത്. യാത്രക്കാരുടെ വൻ തിരക്ക് കാരണം ബസിന്റെ വാതിൽ കൃത്യമായി അടയ്ക്കാൻ സാധിച്ചിരുന്നില്ല. ഇതിനിടയിലാണ് ഓടിക്കൊണ്ടിരുന്ന ബസിന്റെ സ്റ്റെപ്പിൽ നിന്ന് കുട്ടി പുറത്തേക്ക് തെറിച്ചുവീണത്. അപകടത്തിൽ തലയ്ക്കും കൈയ്ക്കും പരിക്കേറ്റ വൈഗയെ ഉടൻതന്നെ കക്കട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. […]

Read More

തെലങ്കാനയിൽ പനി ബാധിച്ച് ചികിത്സയിലായിരിക്കെ യുവതി മരിച്ചു , ചികിത്സാ പിഴവ് ആരോപിച്ച് മിംസ് ആശുപത്രി റിസപ്ഷന് തീയിട്ട് ബന്ധുക്കൾ

തെലങ്കാനയിലെ ഭദ്രാദ്രി കൊത്തഗൂഡം ജില്ലയിലെ ഭദ്രാചലത്ത് പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതിയുടെ ദാരുണ മരണത്തെ തുടർന്ന് വൻ സംഘർഷം. ചികിത്സാപ്പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് മരിച്ച സിദ്മാ വെങ്കട്ടരമണയുടെ (36) ബന്ധുക്കളും നാട്ടുകാരും സ്വകാര്യ ആശുപത്രിയായ മിംസ് ആശുപത്രിയുടെ റിസപ്ഷൻ കൗണ്ടറിന് തീയിടുകയായിരുന്നു. പാലോഞ്ച മണ്ഡലത്തിലെ ദാന്തുലൂരു ഗ്രാമത്തിലെ സർപഞ്ചും സിപിഐ പ്രവർത്തകയുമായ സിദ്മാ വെങ്കട്ടരമണയെ പനിയെ തുടർന്ന് ദിവസങ്ങൾക്ക് മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ചികിത്സയിലിരിക്കെ വെള്ളി രാത്രിയോടെ യുവതി മരണപ്പെടുകയായിരുന്നു. ഡോക്ടർമാരുടെ ഗുരുതരമായ ചികിത്സാപ്പിഴവും മരുന്നിന്റെ […]

Read More

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം: കേരളത്തില്‍ ജൂലൈ 31 വരെ മഴ തുടരും; 7 ജില്ലകളിൽ യെല്ലോ അലർട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ മഴ വീണ്ടും ശക്തമാകുന്നു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് അനുസരിച്ച് സംസ്ഥാനത്ത് ജൂലൈ 31 വരെ വിവിധ ജില്ലകളില്‍ മഴ തുടരുമെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പ്രതികൂല കാലാവസ്ഥ തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് തുടങ്ങിയ ഏഴ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും […]

Read More

 ‘അമ്മ’ അഡ്ഹോക്ക് കമ്മിറ്റി: കേസിൽ നിന്ന് പിന്മാറി രമേശ് പിഷാരടി

മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ (AMMA) യിലെ അഡ്ഹോക്ക് കമ്മിറ്റിയുമായി ബന്ധപ്പെട്ട നിയമപോരാട്ടങ്ങളിൽ നിന്ന് പിന്മാറുന്നതായി നടൻ രമേശ് പിഷാരടി ഔദ്യോഗികമായി കോടതിയെ അറിയിച്ചു. അഡ്ഹോക്ക് കമ്മിറ്റിയുമായി ബന്ധപ്പെട്ട തർക്കങ്ങളിലും കേസുകളിലും ഇനി മുന്നോട്ടു പോകാൻ താല്പര്യമില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ എറണാകുളം മുൻസിഫ് കോടതിയെ അറിയിക്കുകയായിരുന്നു. താരസംഘടനയിലെ പുതിയ ഭരണസമിതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും ആഭ്യന്തര തർക്കങ്ങൾക്കും ഇടയിലാണ് ഈ നിർണായക നീക്കം. ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള മുൻ ഭരണസമിതിയുടെ രാജിക്ക് പിന്നാലെ സംഘടനയുടെ ദൈനംദിന […]

Read More