നടനും പ്രൊഡക്ഷൻ കൺട്രോളറുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു; അന്ത്യം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ.
മലയാള സിനിമയിൽ നടനായും പ്രൊഡക്ഷൻ കൺട്രോളറായും ദീർഘകാലം സജീവമായിരുന്ന കണ്ണൻ പട്ടാമ്പി (62) അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഞായറാഴ്ച രാത്രി 11.40-ഓടെയാണ് അന്ത്യം സംഭവിച്ചത്. പ്രശസ്ത സംവിധായകനും നടനുമായ മേജർ രവി അദ്ദേഹത്തിന്റെ സഹോദരനാണ്. മരണവിവരം മേജർ രവി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ സിനിമാ ലോകത്തെ അറിയിച്ചത്. രണ്ടര പതിറ്റാണ്ടിലേറെയായി മലയാള ചലച്ചിത്ര രംഗത്ത് അണിയറയിലും അരങ്ങിലും ഒരുപോലെ സജീവമായിരുന്നു കണ്ണൻ പട്ടാമ്പി. പുലിമുരുകൻ, ഒടിയൻ, കീർത്തിചക്ര, വെട്ടം, […]