ട്രെയിൻ അപകടം: കുടുംബത്തിന് നഷ്ടപരിഹാരം നൽകണം; റെയിൽവേ മന്ത്രിക്ക് വി. ശിവൻകുട്ടി കത്തയച്ചു
ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട ദാരുണമായ സംഭവത്തിൽ ഇരയായ കുടുംബത്തിന് അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തയച്ചു. സംഭവം അതീവ ഗൗരവതരമാണെന്നും, ഈ ദുരന്തത്തിന് ഇരയായ കുടുംബത്തിന് റെയിൽവേയുടെ ഭാഗത്തുനിന്ന് ഉചിതമായ സാമ്പത്തിക സഹായം ലഭിക്കേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. പെൺകുട്ടിയുടെ ചികിത്സാ ചിലവുകൾ വഹിക്കുന്നതിനും കുടുംബത്തിന്റെ ദുരിതം ലഘൂകരിക്കുന്നതിനും റെയിൽവേ ഉടൻ നടപടി സ്വീകരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിന്റെ […]