രാജ്യത്തിന്റെ താല്‍പ്പര്യമാണ് മുഖ്യം; കേന്ദ്ര നയത്തിനെതിരെ രാഹുല്‍ ഗാന്ധി
രാജ്യാന്തര ബന്ധങ്ങളില്‍ വെറും സൗഹൃദ പ്രകടനങ്ങള്‍ക്കും ആലിംഗനങ്ങള്‍ക്കും മാത്രം പ്രാധാന്യം നല്‍കുന്ന നയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വിദേശനയം എന്നാല്‍ രാഷ്ട്രീയ നേതാക്കളെ കെട്ടിപ്പിടിക്കുകയല്ലെന്നും, രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ഇന്നലെ നടന്ന രചനാത്മക് കോണ്‍ഗ്രസ് ദേശീയ കണ്‍വെന്‍ഷനില്‍ സംസാരിക്കവെയാണ് അദ്ദേഹം കേന്ദ്ര സര്‍ക്കാരിന്റെ നയപരമായ സമീപനത്തെ ചോദ്യം ചെയ്തത്. വിദേശ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധം കേവലം സൗഹൃദ സന്ദര്‍ശനങ്ങള്‍ക്കപ്പുറമുള്ള വലിയ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. താന്‍ കുട്ടിയായിരുന്നപ്പോള്‍ […]