Blog Post

Karanavars > Articles by: admin

വിജയ് ബാബു നാട്ടിലെത്തിയില്ല; മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ നടന്‍ വിജയ് ബാബുവിന്‍്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി നാളത്തേക്ക് മാറ്റി.പ്രതി കേരളത്തില്‍ എത്തിയിട്ടില്ലന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. വിജയ് ബാബു ഇന്ന് എത്തുമെന്ന് കാണിച്ച്‌ അഭിഭാഷകന്‍ വിമാന ടിക്കറ്റ് ഹാജരാക്കിയിരുന്നു. എന്നാല്‍ വിജയ് ബാബു എത്തിയില്ല. വിജയ് ബാബു സ്ഥലത്തില്ലാത്തതിനാല്‍ ജാമ്യാപേക്ഷ നിയമപരമായി നിലനില്‍ക്കില്ലെന്ന് ജസ്റ്റിസ് പി. ഗോപിനാഥ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രതി കേരളത്തില്‍ എത്തിയാല്‍ മാത്രമെ ഹര്‍ജി പരിഗണിക്കു എന്ന നിലപാടിലാണ് കോടതി. വിമാന ടിക്കറ്റ് ഹാജരാക്കിയത് […]

Read More

‘ഒരായിരം പിറന്നാള്‍ ആശംസകള്‍” : ഗോപി സുന്ദറിന് ജന്മദിന ആശംസകള്‍ നേര്‍ന്ന് അമൃത സുരേഷ്

ഗായിക അമൃത സുരേഷ് സംഗീത സംവിധായകന്‍ ഗോപി സുന്ദറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. അമൃത സുരേഷ് ആശംസകള്‍ നേര്‍ന്നത് ഇരുവരും ഒരുമിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചാണ് . അമൃതയുടെ ആശംസ ‘ഒരായിരം പിറന്നാള്‍ ആശംസകള്‍.’ എന്ന് കുറിച്ചാണ് . കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയിലൂടെ ഇരുവരും ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണെന്ന് വ്യക്തമാക്കിയിരുന്നു. ഗോപി സുന്ദറിന് പ്രണയത്തില്‍ പൊതിഞ്ഞ പിറന്നാള്‍ ആശംസകളുമായി ഇതിനു പിന്നാലെയാണ് അമൃത സുരേഷ് എത്തിയിരിക്കുന്നത്.ഗോപി സുന്ദറിന് പിറന്നാള്‍ ആശംസകളുമായി അമൃതയുടെ […]

Read More

നേപ്പാളില്‍ വിമാനം തകര്‍ന്നു വീണ സംഭവം; 14 മൃതദേഹങ്ങള്‍ കണ്ടെത്തി

കാഠ്മണ്ഡു: നേപ്പാളില്‍ തകര്‍ന്നു വീണ വിമാനത്തില്‍ നിന്ന് 14 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കാഠ്മണ്ഡുവിലേക്ക് അയച്ചു.കണ്ടെടുത്ത മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല.ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. 22 യാത്രക്കാരുമായി തകര്‍ന്നുവീണ വിമാനം കണ്ടെത്തിയതായി ഇന്ന് രാവിലെയാണ് നേപ്പാള്‍ സൈന്യം സ്ഥിരീകരിച്ചത്. പര്‍വത നഗരമായ ജോംസോമിന് സമീപമുള്ള മുസ്താങ് ജില്ലയിലെ സനോസ്വെയറിലാണ് വിമാനം കണ്ടെത്തിയതെന്ന് നേപ്പാള്‍ ആര്‍മി വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ നാരായണ്‍ സില്‍വാല്‍ ട്വീറ്റ് ചെയ്തു. തകര്‍ന്നുവീണ വിമാനത്തിന്‍റെ ചിത്രവും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചു. ഞായറാഴ്ച്ചയാണ് […]

Read More

തൃക്കാക്കര നാളെ ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം

കൊച്ചി: തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ നാളെ വോട്ടെടുപ്പ്. ഇന്നലെ വൈകിട്ട് ആറ് മണിയോടെ പരസ്യപ്രചാരണം അവസാനിച്ചിരുന്നു.അവസാന വോട്ടുകള്‍ ഉറപ്പിക്കാന്‍ സ്ഥാനാര്‍ഥികള്‍ ഇന്ന് നിശബ്ദ പ്രചാരണത്തിന് ഇറങ്ങും. വോട്ടെണ്ണല്‍ കേന്ദ്രമായ മഹാരാജാസ് കോളേജില്‍ രാവിലെ ഏഴര മുതല്‍ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിക്കും. മണ്ഡലത്തിലാകെ 239 പോളിങ് ബൂത്തുകളാണുള്ളത്. ആകെ 1,96,805 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. തിരഞ്ഞെടുപ്പ് പ്രചാരണം പൂര്‍ത്തിയായതോടെ മൂന്ന് മുന്നണികളും വിജയപ്രതീക്ഷയിലാണ്. കോണ്‍ഗ്രസ് തൃക്കാക്കരയിലും തകരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. തോല്‍വി […]

Read More

ഐ പി എല്‍ കിരീടം നേടി ഗുജറാത്ത് ടൈറ്റന്‍സിന്

15-ാമത് ഐപിഎല്‍ കിരീടം ഗുജറാത്ത് ടൈറ്റന്‍സിന്. രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലില്‍ ഏഴുവിക്കറ്റിന് തകര്‍ത്താണ് ഗുജറാത്ത് കന്നി സീസണില്‍, കന്നി കിരീടം നേടിയത്.131 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഗുജറാത്ത് 18.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. കന്നി സീസണില്‍ തന്നെ ഗുജറാത്തിനെ കിരീടത്തിലേക്ക് മുത്തമിടീക്കാന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് സാധിച്ചു. 17 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തുകയും പിന്നാലെ 30 പന്തില്‍ 34 റണ്‍സ് നേടുകയും ചെയ്ത ഹാര്‍ദിക് തന്നെ ഫൈനലില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും […]

Read More

ജോജുവും ബിജു മേനോനും മികച്ച നടന്‍മാര്‍: രേവതി നടി, മികച്ച ചിത്രം ആവാസ വ്യൂഹം

തിരുവനന്തപുരം: 2021 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കൃഷാന്ത് ആര്‍കെ സംവിധാന ചെയ്ത ആവാസവ്യൂഹമാണ് മികച്ച ചിത്രം. മികച്ച നടനുള്ള പുരസ്കാരം ജോജു ജോര്‍ജും ബിജു മേനോനും പങ്കിട്ടു. ‘ആര്‍ക്കറിയാം‘ എന്ന ചിത്രത്തിലെ അഭിനയത്തിനാനാണ് ബിജു മേനോന് പുരസ്കാരം. ‘നായാട്ട്‘, ‘ഫ്രീഡം നൈറ്റ്‘, മധുരം എന്നീ സിനിമകളിലെ അഭിനയമാണ് ജോജുവിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ഭൂതകാലം എന്ന ചിത്രത്തിലൂടെ രേവതി മികച്ച നടിയായി

Read More

കോഴിക്കോട് ബസ് സ്റ്റാന്‍ഡിലെ തൂണുകള്‍ക്കിടയില്‍ കുടുങ്ങിയ കെഎസ്‌ആര്‍ടിസി‍ പുറത്തിറക്കി

കോഴിക്കോട് : മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിന് ശേഷം കോഴിക്കോട് കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിലെ തൂണുകള്‍ക്കിടയില്‍ കുടുങ്ങിയ സ്വിഫ്ട് ബസ് പുറത്തിറക്കി.തൂണുകള്‍ക്കിടയിലുണ്ടായിരുന്ന ഇരുമ്ബുവളയങ്ങള്‍ പൊട്ടിച്ചാണ് കെഎസ്‌ആര്‍ടിസിയെ പുറത്തിറക്കിയത്. കോഴിക്കോട് കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിന്റെ നിര്‍മാണത്തിലുണ്ടായ അപാകതയാണ് പ്രധാന കാരണം. ബെംഗളൂരുവില്‍ നിന്ന് വ്യാഴാഴ്ച രാത്രിയില്‍ എത്തിയ ബസാണ് കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡില്‍ കുടുങ്ങിയത്. ബസ് ടെര്‍മിനലിലെ തൂണുകള്‍ക്കിടയില്‍ നിര്‍ത്തിയിട്ടശേഷം ഡ്രൈവര്‍ ഡ്യൂട്ടി അവസാനിപ്പിച്ച്‌ പോവുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ വാഹനം എടുക്കാന്‍ മറ്റൊരു ഡ്രൈവര്‍ എത്തിയപ്പോഴാണ് തൂണുകള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയാണെന്ന് തിരിച്ചറിയുന്നത്. […]

Read More

പി സി ജോര്‍ജിന് കര്‍ശന ഉപാധികളോടെ ജാമ്യം

തിരുവനന്തപുരം വിദ്വേഷ പ്രസംഗ കേസില്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജിന് കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു.പ്രായം കണക്കിലെടുത്താണ് ജാമ്യമെന്ന് ഹൈക്കോടതി വ്യക്തമാക്കി. തുടര്‍ച്ചയായി കസ്റ്റഡിയില്‍ പാര്‍പ്പിക്കേണ്ടെന്ന് കോടതി വിലയിരുത്തി. വിദ്വേഷ പ്രസംഗം നടത്തരുത് എന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ജാമ്യത്തിന് മുന്‍ എംഎല്‍എ എന്നതും പി സി ജോര്‍ജിന്റെ ആരോഗ്യസ്ഥിതിയും കണക്കിലെടുത്തു.വെണ്ണല വിദ്വേഷപ്രസംഗ കേസിലും മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

Read More

വീഡിയോ പ്രചരിപ്പിച്ചവരെ അല്ല അപ്‌ലോഡ് ചെയ്തയാളെ പിടിക്കണം, അപ്പോള്‍ വാദി പ്രതിയാകും; വി ഡി സതീശന്‍

കൊച്ചി: തൃക്കാക്കര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ യുഡിഎഫിന് പങ്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.പ്രചരിപ്പിച്ചവരെ അല്ല മറിച്ച്‌ സമൂഹമാദ്ധ്യമങ്ങളില്‍ വീഡിയോ അപ്‌ലോഡ് ചെയ്തവരെ ആണ് പിടികൂടേണ്ടത്.അപ്പോള്‍ വാദി പ്രതിയാകുമെന്നും സതീശന്‍ പറഞ്ഞു. ‘തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ വൈകാരികമായ ഒരു വിഷയം ഉണ്ടാക്കാന്‍ വേണ്ടി മനപൂര്‍വം സൃഷ്ടിച്ചെടുത്ത സംഭവമാണിത്. ഒരു യുഡിഎഫുകാരനും ഇതില്‍ പങ്കില്ല. ആ രീതിയിലേക്ക് തങ്ങള്‍ പോകില്ല. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കുടുംബവും എത്രയോ തവണ അപമാനിക്കപ്പെട്ടു. വനിതാ […]

Read More

ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസ്; ആര്യന്‍ ഖാന് ക്ലീന്‍ ചിറ്റ്

മുംബൈ: ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസില്‍ ആര്യന്‍ ഖാന് ക്ലീന്‍ ചീറ്റ്. ആര്യന്‍ ഖാന് ക്ലീന്‍ ചിറ്റ് നല്‍കി കൊണ്ടുള്ള കുറ്റപത്രം എന്‍സിബി കോടതിയില്‍ സമര്‍പ്പിച്ചു.14 പ്രതികളുള്ള കേസില്‍ 6 പേരെ തെളിവുകളുടെ അഭാവത്തില്‍ കേസില്‍ നിന്ന് ഒഴിവാക്കി. ആര്യന്‍ ഖാനെതിരെ തെളിവില്ലെന്ന് എന്‍സിബി കുറ്റപത്രത്തില്‍ പറയുന്നു. ആര്യനടക്കം ആറ് പേരെ കേസില്‍ നിന്ന് ഒഴിവാക്കിയത്. മുന്‍ മുന്‍ ധമേച്ച, അര്‍ബാസ് മര്‍ച്ചന്‍്റ് എന്നിവര്‍ക്കെതിരെ കേസ് നിലനില്‍ക്കും. കേസില്‍ കുടുക്കിയതാണെന്ന് ഒരു സാക്ഷി നേരത്തെ വെളിപ്പെടുത്തിയിരുന്നു. […]

Read More