Blog Post

Karanavars > Articles by: admin

ദേശീയ പണിമുടക്ക്; കേരളം കണ്ട ഏറ്റവും ശക്തമായ തൊഴിലാളി മുന്നേറ്റമായി മാറുമെന്ന് സമരസമിതി

തിരുവനന്തപുരം: ബുധനാഴ്ചത്തെ ദേശീയപണിമുടക്കില്‍ കടകമ്ബോളങ്ങള്‍ പൂര്‍ണ്ണമായും അടഞ്ഞുകിടക്കുമെന്നും വാഹനങ്ങള്‍ നിരത്തിലിറങ്ങില്ലെന്നും വ്യക്തമാക്കി സംയുക്ത സമരസമിതി. ദേശീയപണിമുടക്ക് കേരളം കണ്ട ഏറ്റവും ശക്തമായ തൊഴിലാളി മുന്നേറ്റമായി മാറുമെന്നും സമരസമിതി അറിയിച്ചു. 44 തൊഴില്‍ നിയമങ്ങള്‍ റദ്ദ് ചെയ്ത് നാല് പുതിയ തൊഴില്‍ കോഡുകള്‍ കൊണ്ടുവരാനുള്ള കേന്ദ്ര നീക്കത്തിനെതിരെ 24 മണിക്കൂര്‍ പണിമുടക്കിനാണ് തൊഴിലാളി സംഘടനകളുടെ ആഹ്വാനം. രാജ്യ വ്യാപക പണിമുടക്കില്‍ പകുതിയോളം സംസ്ഥാനങ്ങള്‍ നിശ്ചലമാകുമെന്നാണ് സംയുക്ത സമര സമിതി വ്യക്തമാക്കുന്നത്. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, ബാങ്കിംഗ്, മറ്റ് സര്‍വ്വീസ് […]

Read More

നാലുമാസമായി ഓസ്‌ട്രേലിയയെ വിഴുങ്ങി കാട്ടുതീ; വെണ്ണീറായത് 50 കോടി ജീവജാലങ്ങള്‍

സിഡ്‌നി: 2019 സെപ്റ്റംബറിലാണ് ഓസ്‌ട്രേലിയയില്‍ കാട്ടുതീ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്. നാലുമാസം പിന്നിട്ട് 2020 ജനുവരി എത്തിയിട്ടും കാട്ടുതീ നിയന്ത്രണ വിധേയമാക്കാന്‍ പോലും കഴിഞ്ഞിട്ടില്ലെന്നു മാത്രമല്ല സര്‍വ്വവും സംഹരിച്ച് മുന്നേറുകയാണ്. ഉയരുന്ന മരണസംഖ്യ ഇതിനോടകം 17 പേരാണ് ഓസ്ട്രേലിയയില്‍ കാട്ടുതീ മൂലം മരിച്ചത്. നിരവധി പേരെ കാണാതായിട്ടുണ്ട്. അതിനാല്‍ തന്നെ മരണ സംഖ്യ ഇനിയും ഉയരാമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇല്ലാതായത് 50 കോടിയോളം മൃഗങ്ങള്‍ ഓസ്‌ട്രേലിയയിലെ കാട്ടു തീയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന കണക്കുകളില്‍ ഏറ്റവും ഭീതിപ്പെടുത്തുന്നത് ചത്തുപോയ മൃഗങ്ങളുടെ എണ്ണമാണ്. […]

Read More

ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 8-ന് ; ഇന്നു മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരും

ഡല്‍ഹി : ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 8-ന്. ഇന്നു മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരും. ഡല്‍ഹിയില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറയാണു തീയതി പ്രഖ്യാപിച്ചത്. 70 നിയമസഭാ മണ്ഡലങ്ങളിലേക്കാണു തിരഞ്ഞെടുപ്പ് നടക്കുന്നത്. 11-നാണു വോട്ടെണ്ണല്‍. ജനുവരി 14-നു വിജ്ഞാപനം പുറപ്പെടുവിക്കും. ജനുവരി 21 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന ജനുവരി 22-നാണ്. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജനുവരി 24. കേന്ദ്രബജറ്റില്‍ ഡല്‍ഹിക്കായി പ്രത്യേക പ്രഖ്യാപനങ്ങള്‍ പാടില്ലെന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ഫെബ്രുവരി […]

Read More

ജോലിത്തിരക്കു കാരണം കുട്ടിയെ നോക്കാന്‍ സമയമില്ല; രണ്ട് മാസം പ്രായമായ കുഞ്ഞിനെ അച്ഛനും അമ്മയും ദത്തു നല്‍കി

ബംഗളൂരു: ജോലിത്തിരക്ക് കാരണം കുഞ്ഞിനെ പരിപാലിക്കാന്‍ സാധിക്കാത്തതിനാല്‍ ദമ്ബതികള്‍ ആണ്‍കുഞ്ഞിനെ ദത്തുനല്‍കി. ബംഗളൂരു സ്വദേശിയായ വനിത പ്രൊഫസറും ഭര്‍ത്താവുമാണ് രണ്ട് മാസം പ്രായമായ കുഞ്ഞിനെ ദത്തു നല്‍കിയത്. സംഭവത്തില്‍ ഇരുവര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. കുഞ്ഞിനെ ദത്ത് നല്‍കിയതില്‍ വിഷമം തോന്നി പിന്നീട് കുഞ്ഞിനെ തിരിച്ച്‌ ലഭിക്കാന്‍ പോലീസിനെ സമീപിച്ചതോടെയാണ് ഇവര്‍ കുടുങ്ങിയത്. അനധികൃതമായ ദത്ത് നല്‍കലാണ് ഇവര്‍ നടത്തിയതെന്ന് പോലീസ് പറഞ്ഞു. നഗരത്തിലെ സ്വകാര്യ കോളേജില്‍ അധ്യാപികയാണ് 35-കാരിയായ യുവതി. കഴിഞ്ഞ ഒക്ടോബര്‍ 23-നാണ് ഇവര്‍ ഒരു […]

Read More

ഒടുവില്‍ കോടതിയില്‍ ഹാജരായി ദിലീപ്; വിചാരണ ഈ മാസം 29 ന് ആരംഭിക്കും

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം വായിച്ചു കേള്‍ക്കാന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ ഇന്ന് കോടതിയില്‍ ഹാജരായി. കേസിന്റെ വിചാരണ ഈ മാസം 29 ന് ആരംഭിക്കും. ആറു മാസത്തിനകം ഈ കേസിന്റെ വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതിയുടെ നിര്‍ദേശമുണ്ട്. ഈ സാഹചര്യത്തിലാണ് നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രതികളോട് ഇന്നു തന്നെ കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടത്. നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. നേരത്തേ കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് കാണിച്ച്‌ നടന്‍ […]

Read More

പിടിതരാതെ സ്വര്‍ണ്ണവില കുതിച്ചുയരുന്നു: ഒറ്റയടിക്ക് കൂടിയത് 520 രൂപ: പവന് 30,200രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില 30,000 രൂപ കടന്നു. തിങ്കളാഴ്ച ഒറ്റയടിക്ക് പവന് 520 രൂപ കൂടി 30,200രൂപയിലേയ്ക്കാണ് ഉയര്‍ന്നത്. 3775 രൂപയാണ് ഗ്രാമിന്റെ വില. 3710 രൂപയായിരുന്നു കഴിഞ്ഞദിവസം ഗ്രാമിന്. ശനിയാഴ്ച സ്വര്‍ണ വില പവന് 120 രൂപ ഉയര്‍ന്ന് 29,680 രൂപയായിരുന്നു. 29,080 രൂപയായിരുന്നു സംസ്ഥാനത്ത് ഡിസംബറിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വില. 28,000 രൂപയാണ് കഴിഞ്ഞ മാസത്തെ ഏറ്റവും താഴ്ന്ന വില. 20 ദിവസംകൊണ്ട് സ്വര്‍ണവിലയിലുണ്ടായ വര്‍ധന 2,200 രൂപയാണ്. എംസിഎക്‌സ് ഫെബ്രുവരി […]

Read More

തിരുവനന്തപുരത്ത് യുവതിയെ കഴുത്തറുത്ത് കൊന്ന് കാമുകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ കഴുത്തറുത്ത് കൊന്ന് കാമുകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവനന്തപുരം കാരക്കോണത്താണ് സംഭവം. കാരക്കോണം സ്വദേശിയായ അനുവാണ് കാമുകിയായ അഷിതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ വീട്ടില്‍ കയറിയാണ് അനു അഷിതയെ കൊലപ്പെടുത്തിയത്. അനുവും അഷിതയും ഏറെ നാളായി പ്രണയത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്ന് രാവിലെ അഷിതയുടെ വീട്ടിലേക്ക് എത്തിയ അനു വീടിന്റെ വാതില്‍ അടച്ച ശേഷം അഷിതയെ കൊലപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കണ്ടത് ചോരയില്‍ കുളിച്ചു കിടക്കുന്ന യുവതിയേയും യുവാവിനേയുമാണ്. അഷിതയുടെ […]

Read More

ജെ.എന്‍.യു: ചര്‍ച്ച നടത്താന്‍ ലഫ്റ്റനന്റ് ഗവര്‍ണറെ ചുമതലപ്പെടുത്തി അമിത് ഷാ; കേസ് ക്രൈംബ്രാഞ്ചിന്

ന്യൂഡല്‍ഹി: ജെ.എന്‍.യു ആക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാലഫ്റ്റനന്റ്‌ ഗവര്‍ണര്‍ അനില്‍ ബൈജാലുമായി സംസാരിച്ചു. സര്‍വകലാശാല പ്രതിനിധികളുമായും വിദ്യാര്‍ഥികളുമായുംചര്‍ച്ചകള്‍ നടത്താന്‍ അദ്ദേഹം ലഫ്റ്റനന്റ്‌ ഗവര്‍ണറോട് ആവശ്യപ്പെട്ടു. ഇതിനിടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനും തീരുമാനിച്ചിട്ടുണ്ട്. ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പോലീസ് അറിയിച്ചിരുന്നു. അതേസമയം, ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. അക്രമികളെ പിടികൂടാത്തതില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നുണ്ട്. ലഫ്റ്റനന്റ്‌ ഗവര്‍ണര്‍അനില്‍ ബൈജാലിനെ ഫോണിലൂടെയാണ് അമിത് ഷാ ബന്ധപ്പെട്ടത്. ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുക്കാന്‍ ലഫ്റ്റനന്റ്‌ ഗവര്‍ണറോട് ആവശ്യപ്പെട്ടതായി […]

Read More

ഐ.എസ്.എല്‍; കേരള ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം

കൊച്ചി: ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം. ഹൈദരാബാദ് എഫ്.സിയെ ആണ് ബ്ലാസ്റ്റേഴ്‌സ് ഇന്നലെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് കീഴടക്കിയത്. കൊച്ചി ജവഹര്‍ ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വച്ചായിരുന്നു വാശിയേറിയ പോരാട്ടം നടന്നത്. മത്സരത്തിന്റെ പതിനാലാം മിനിറ്റില്‍ ഹൈദരാബാദാണ് ആദ്യം സ്‌കോര്‍ ചെയ്തത്. 33-ആം മിനിറ്റില്‍ ഒഗ്ബെച്ചെയിലൂടെ സമനില പിടിച്ച ബ്ലാസ്റ്റേഴ്സ് 39-ആം മിനിറ്റില്‍ ദ്രൊബറോവിലൂടെ ലീഡെടുത്തു. ആദ്യ പകുതി അവസാനിക്കുന്നതിനുള്ളില്‍ 45-ആം മിനിറ്റില്‍ മെസ്സി ബൗളി ബ്ലാസ്റ്റേഴ്സിന്റെ ലീഡ് പിന്നെയും ഉയര്‍ത്തി (3-1). ഇതോടെ ടൂര്‍ണ്ണമെന്റിലെ രണ്ടാം ജയത്തോടെ ബ്ലാസ്റ്റേഴ്‌സ് […]

Read More

ജെ.എന്‍.യുവില്‍ എ.ബി.വി.പി ആക്രമണം; യൂണിയന് പ്രസിഡന്‍റ് ഉള്‍പ്പടെ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: ഫീസ് വര്‍ധനക്കെതിരായ സമരം തുടരുന്ന ഡല്‍ഹി ജവഹര്‍ ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് നേരെ എ.ബി.വി.പി ആക്രമണം. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. തലയ്ക്കടിയേറ്റ് ഗുരുതര പരിക്കേറ്റ ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്‍റ് ഐഷി ഘോഷ് ഉള്‍പ്പടെയുള്ളവരെ എയിംസില്‍ പ്രവേശിപ്പിച്ചു.രണ്ട് വിദ്യാര്‍ഥികളുടെ നില അതീവ ഗുരുതരമാണ്. മിക്ക വിദ്യാര്‍ഥികള്‍ക്കും തലയ്ക്കാണ് പരിക്ക്. മുഖംമൂടി ധരിച്ചെത്തിയവരാണ് ക്രൂര മര്‍ദനം അഴിച്ചുവിട്ടതെന്ന് ഐഷി ഘോഷ് പറഞ്ഞു. ഞായറാഴ്ച വൈകീട്ട് 6.30ഓടെ 50ഓളം പേരടങ്ങുന്ന സംഘം ക്യാമ്ബസിനകത്ത് അക്രമം നടത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ […]

Read More