Blog Post

Karanavars > Articles by: admin

ഇറാന്‍-യു.എസ്. സംഘര്‍ഷം; ഗള്‍ഫ് മേഖല ആശങ്കയില്‍

ദുബായ്: ഇറാനും യു.എസും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാവുമ്ബോള്‍ മുമ്ബെങ്ങുമില്ലാത്ത ആശങ്കയാണ് ഗള്‍ഫ്, അറബ് നാടുകളിലെല്ലാം. ഇപ്പോള്‍ സംഘര്‍ഷം ഇറാഖില്‍ മാത്രമാണെങ്കിലും മേഖലയിലാകെ ആശങ്കയും അനിശ്ചിതത്വവും നിലനില്‍ക്കുന്നു. അമേരിക്കയുടെ മറുപടി ഉണ്ടാവുമോ, ഇറാന്റെ അടുത്തനീക്കം എന്തായിരിക്കും എന്നൊക്കെയുള്ള ചര്‍ച്ചകളും പിരിമുറുക്കം സൃഷ്ടിക്കുന്നു. പല കാരണങ്ങളാലും ഇറാന് എതിരേയാണ് മിക്ക ഗള്‍ഫ് രാജ്യങ്ങളും കുറേക്കാലമായി നിലകൊള്ളുന്നത്. സൗദിസഖ്യരാഷ്ട്രങ്ങള്‍ ഖത്തറിന് എതിരേ പ്രഖ്യാപിച്ച ഉപരോധം നേരത്തേത്തന്നെ ഗള്‍ഫ് മേഖലയില്‍ പ്രയാസങ്ങളുണ്ടാക്കിയിട്ടുണ്ട്. ഇറാനും തുര്‍ക്കിയുമാണ് ഈഘട്ടത്തില്‍ ഖത്തറിന്റെ സഹായത്തിനെത്തിയത്. ഇറാനെതിരേ പതിറ്റാണ്ടുകളായി നിലകൊള്ളുന്ന ഗള്‍ഫ് രാജ്യങ്ങള്‍ക്ക് […]

Read More

തൊടുപുഴയില്‍ വന്ധ്യംകരണ ശസ്‌ത്രക്രിയ നടത്തിയ യുവതി വീണ്ടും ഗര്‍ഭിണിയായി

തൊടുപുഴ: വന്ധ്യംകരണം നടത്തിയ യുവതി ഗര്‍ഭിണിയായ സംഭവത്തില്‍ ആരോഗ്യവകുപ്പ്‌ നഷ്‌ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടു. തൊടുപുഴയിലാണ് സംഭവം. വന്ധ്യംകരണ ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയയായ യുവതിക്ക് ആരോഗ്യവകുപ്പ്‌ ഒരുലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കണമെന്നാണ് സംസ്‌ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടത്. മൂന്ന്‌ പെണ്‍കുട്ടികളുടെ അമ്മയായ പള്ളിവാസല്‍ സ്വദേശിനി 2012 ല്‍ ആണ്‌ അടിമാലി താലൂക്ക്‌ ആശുപത്രിയില്‍ വന്ധ്യംകരണ ശസ്‌ത്രക്രിയ നടത്തിയത്‌. 2015-ല്‍ വയറുവേദനയെത്തുടര്‍ന്ന്‌ വീണ്ടും ആശുപത്രിയിലെത്തിയപ്പോള്‍ ഗര്‍ഭിണിയാണെന്ന്‌ അറിഞ്ഞു. യുവതിയുടെ ഭര്‍ത്താവ്‌ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട്‌ മെഡിക്കല്‍ ഓഫീസര്‍ക്ക്‌ കത്ത്‌ നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്നാണ്‌ മനുഷ്യാവകാശ […]

Read More

കളിയിക്കാവിളയില്‍ പോലിസുകാരനെ കൊലക്കേസ് പ്രതി വെടിവെച്ചുകൊന്നു

തിരുവനന്തപുരം: കൊലക്കേസ് പ്രതിയുടെ വെടിയേറ്റ് പോലിസുകാരന്‍ കൊല്ലപ്പെട്ടു.തമിഴ്‌നാട് പോലിസിലെ സ്‌പെഷ്യല്‍ സബ് ഇന്‍സ്‌പെക്ടറായ മാര്‍ത്താണ്ഡം സ്വദേശി വിന്‍സെന്റാണ് കൊല്ലപ്പെട്ടത്. കളിയിക്കാവിള ചെക്‌പോസ്റ്റിന് സമീപം ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. കൊലക്കേസ് പ്രതിയായ രാജ്കുമാറാണ് ആക്രമണത്തിനു പിന്നിലെന്നു പോലിസ് പറഞ്ഞു. മഹീന്ദ്ര സ്‌കോര്‍പ്പിയോയില്‍ എത്തിയ ഇയാള്‍ ചെക്‌പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വിന്‍സെന്റിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്ന് വെടിയുണ്ടകളാണ് വിന്‍സെന്റിന്റെ ശരീരത്തിലേറ്റത്. കൂടെയുണ്ടായിരുന്ന പോലിസ് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.കൊലപാതക കാരണം വ്യക്തമല്ല. കൊലപാതകി തിരുവനന്തപുരത്തേക്ക് കടന്നുവെന്നും അതിനാല്‍ കേരള പോലിസുമായി […]

Read More

’65കാരനായ നിര്‍മാതാവ് എന്നോട് ടോപ്പ് ഊരാന്‍ പറഞ്ഞു, അന്ന് ഞാന്‍ കൗമാരക്കാരിയാണ്’; അനുഭവം പറഞ്ഞ് നടി

കരിയറിന്റെ തുടക്കത്തില്‍ അനുഭവിക്കേണ്ടിവന്ന കാസ്റ്റിങ് കൗച്ചിനെക്കുറിച്ച്‌ തുറന്നു പറഞ്ഞ് നടി മല്‍ഹാര്‍ റാത്തോഡ്. 65കാരമായ ബോളിവുഡ് നിര്‍മാതാവ് തന്നോട് ടോപ്പ് ഊരാന്‍ പറഞ്ഞു എന്നാണ് നടി പറയുന്നത്. അന്ന് കൗമാരക്കാരിയായിരുന്നു താനെന്നാണ് താരം പറയുന്നത്. ഇതുകേട്ട് എന്തു ചെയ്യണം എന്ന് അറിയാതെ ആദ്യം ഭയന്നുവെന്നും അവിടെനിന്നും ഇറങ്ങിപ്പോന്നെന്നുമാണ് താരം പറയുന്നത്. ബോളിവുഡില്‍ മികച്ച അവസരം തേടിവരുന്ന എല്ലാവരും നേരിടുന്ന വെല്ലുവിളിയാണ് കാസ്റ്റിങ് കൗച്ച്‌ എന്ന് മല്‍ഹാര്‍ പറഞ്ഞു. സിനിമ മേഖലയില്‍ വലിയ ബന്ധങ്ങളൊന്നുമില്ലാത്തവര്‍ക്കാണ് ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നേരിടേണ്ടിവരുന്നതെന്നും […]

Read More

ഭര്‍ത്താവിന് മദ്യം നല്‍കി യുവതിയെ പീഡിപ്പിച്ച സംഭവം; ബിജെപി നേതാവ് അറസ്റ്റില്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ ദളിത് യുവതിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ പരാതിയിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഭോപ്പാലില്‍ നിന്ന് 269 കിലോമീറ്റര്‍ അകലെയുള്ള അശോക് നഗര്‍ ജില്ലയിലെ ബിജെപിയുടെ മാധ്യമവക്താവാണ് അറസ്റ്റിലായ ദേവേന്ദ്ര തമ്രാക്കര്‍. ഞായറാഴ്ചയാണ് സിങ്ക്രോലി ജില്ലയിലെ പോലീസ് തമ്രാക്കറിനെ അറസ്റ്റ് ചെയ്തത്. 2019 നവംബര്‍ 30ന് തമ്രാക്കര്‍ തന്നെ പീഡിപ്പിച്ചുവെന്നാണ് സ്ത്രീ നല്‍കിയിരിക്കുന്ന പരാതി. ഡിസംബര്‍ 31 നാണ് ഇയാള്‍ക്കെതിരെ ഇവര്‍ പരാതി നല്‍കിയത്. തമ്രാക്കറിന്റെ കൃഷിയിടത്തിലാണ് […]

Read More

താന്‍ ആദ്യം മറ്റൊരു പെണ്‍കുട്ടിയെ പ്രണയിച്ചിരുന്നു; ആദ്യ പ്രണയത്തെക്കുറിച്ച്‌ തുറന്ന് പറഞ്ഞ് പൃഥ്വിരാജ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ് പൃഥ്വിരാജും സുപ്രിയ മേനോനും. ദമ്ബതികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും വൈറലാവാറുണ്ട്. ബിബിസിയില്‍ പത്രപ്രവര്‍ത്തകയായ സുപ്രിയയും പൃഥ്വിയും പ്രണയിച്ച്‌ വിവാഹം ചെയ്യുകയായിരുന്നു. ഇരുവരുടെയും പ്രണയ കഥകള്‍ പലപ്പോഴായി താരങ്ങള്‍ തന്നെ ആരാധകരുമായി പങ്കുവച്ചിട്ടുള്ളതാണ്. എന്നാല്‍ പൃഥ്വി ഇപ്പോള്‍ മറ്റൊരു കാര്യം തുറന്ന് പറഞ്ഞിരിക്കുകയാണ്. സുപ്രിയയ്ക്ക് മുന്നെ താന്‍ മറ്റൊരു പെണ്‍കുട്ടിയെ പ്രണയിച്ചിരുന്നെന്നാണ് താരം വെളിപ്പെടുത്തിയത്. ജൂണ്‍ എന്ന പെണ്‍കുട്ടിയെയാണ് താന്‍ ആദ്യമായി പ്രണയിച്ചിരുന്നത്. ക്ലബ്ബ് എഫ് എമ്മിന്റെ റെഡ് കാര്‍പ്പറ്റില്‍ ആര്‍ജെ മൈക്കുമായി […]

Read More

നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ 22 ന് നടപ്പാക്കും

ന്യൂഡല്‍ഹി : നിര്‍ഭയ കേസില്‍ വധശിക്ഷ ഈ മാസം 22ന് നടപ്പാക്കും. രാവിലെ ഏഴുമണിയോടെയാണ് വധശിക്ഷ നടപ്പാക്കുക.മരണ വാറണ്ട് പട്യാല കോടതിയാണ് പുറപ്പെടുവിച്ചത്. അക്ഷയ് സിങ്, പവന്‍ ഗുപ്ത, വിനയ് സിങ്, മുകേഷ് സിങ് എന്നിവരെയാണ് തൂക്കിലേറ്റുക. മൂന്നു മണിക്കൂറോളം നീണ്ട കോടതി നടപടികള്‍ക്കൊടുവിലാണ് വിധി വന്നത്.പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ അവര്‍ക്ക് ദയാഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും നല്‍കാന്‍ സമയം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ജഡ്ജി പ്രതികളുമായി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിച്ചു. ഇരയുടെ മാതാപിതാക്കള്‍, അഭിഭാഷകര്‍, […]

Read More

സിസ്റ്റര്‍ സെഫിയുടെ കന്യകാത്വ പരിശോധന നടത്തിയ ഫയല്‍ ഹാജരാക്കാന്‍ ഡോക്ടര്‍ക്ക് കോടതിയുടെ അന്ത്യശാസനം

തിരുവനന്തപുരം: സിസ്റ്റര്‍ അഭയകേസില്‍ രണ്ടാം പ്രതിയായ സിസ്റ്റര്‍ സെഫിയുടെ കന്യകാത്വ പരിശോധന നടത്തിയ ഫയല്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ഡോ. രമയ്ക്കു തിരുവനന്തപുരം സി ബി ഐ കോടതിയുടെ അന്ത്യശാസനം. ജനുവരി 10 നു ഹാജരാക്കാനാണ് ജഡ്ജി കെ സനില്‍കുമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടാഴ്ച മുമ്ബു മജിസ്ട്രേറ്റ് ദീപാ മോഹന്‍ കമ്മിഷന്‍ ഡോ രമയെ കരമനയിലെ വസതിയില്‍ ചെന്നു സാക്ഷിവിസ്താരം നടത്തി റിപ്പോര്‍ട്ട് സി ബി ഐ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. രഹസ്യസ്വഭാവമുള്ള ഫയല്‍ വിസ്താരവേളയില്‍ കമ്മിഷന്‍ മുമ്ബാകെ ഹാജരാക്കി ഡോക്ടര്‍ മൊഴി […]

Read More

നടിയെ ആക്രമിച്ച കേസ്; പുതിയ ഹര്‍ജിയുമായി വീണ്ടും ദിലീപ്! സാക്ഷി വിസ്താരം നിര്‍ത്തണമെന്ന് ആവശ്യം

കൊച്ചി: കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ വിചാരണ തുടങ്ങാനിരിക്കേ വീണ്ടും ഹര്‍ജിയുമായി ദിലീപ്. കേസിലെ സാക്ഷി വിസ്താരം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് പുതിയ ഹര്‍ജി വിചാരണ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. കേസിലെ നിര്‍ണായക തെളിവായ നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് നല്‍കിയിരിക്കുകയാണ്. ഈ പരിശോധനാ ഫലം വന്നതിന് ശേഷം മതി സാക്ഷി വിസ്താരം എന്നാണ് ഹര്‍ജിയില്‍ ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, ഈ മാസം മുപ്പതാം തീയതി സാക്ഷി വിസ്താരം ആരംഭിക്കും എന്നാണ് ലഭിക്കുന്ന വിവരം. 136 സാക്ഷികള്‍ക്ക് […]

Read More

വെെക്കത്ത് ബസ് കാറിനുമുകളിലേക്ക് പാഞ്ഞുകയറി നാല് പേര്‍ക്ക് ദാരുണാന്ത്യം

കോട്ടയം: വൈക്കത്ത് കാറില്‍ ബസിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാലു മരണം. 10 പേര്‍ക്ക് പരിക്കേറ്റു. കാര്‍ യാത്രക്കാരും ഉദയംപേരൂര്‍ സ്വദേശികളുമായ വിശ്വനാഥന്‍, ഭാര്യ ഗിരിജ, മകന്‍ സൂരജ്, അജിത എന്നിവരാണ് മരിച്ചത്. മൃതദേഹം വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രാവിലെ ആറുമണിയോടെ വൈക്കം ചേരുംചുവട് പാലത്തിന് സമീപമാണ് സംഭവം. വൈക്കത്ത് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് കാറിലിടിക്കുകയായിരുന്നു. പാലം ഇറങ്ങിവരുന്ന കാറിലേക്ക് അമിത വേഗതയിലായിരുന്ന ബസ് ഇടിച്ചുകയറുകയായിരുന്നു. സമീപത്തെ മതിലില്‍ ഇടിച്ചാണ് ബസ് […]

Read More