Blog Post

Karanavars > Articles by: admin

ആ ചുംബന രംഗം എന്റെ സമ്മതമില്ലാതെ ചിത്രീകരിച്ചത്: കമല്‍ഹാസനൊപ്പമുള്ള സീനിനെ കുറിച്ച്‌ രേഖയുടെ വെളിപ്പെടുത്തല്‍

തമിഴ്, മലയാളം, കന്നഡ തുടങ്ങി വിവിധ ഭാഷകളിലായി സജീവമായ നടിയാണ് രേഖ. താരത്തിന്റെ ഏറ്റവും പുതിയ അഭിമുഖമാണ് സിനിമ ലോകത്തെ പിടിച്ചു കുലിക്കിയിരിക്കുന്നത്. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കെ ബാലചന്ദര്‍ സംവിധാനം ചെയ്ത് 1986-ല്‍ പുറത്തിറങ്ങിയ പുന്നഗൈ മന്നന്‍ എന്ന സിനിമയിലെ ഒരു രംഗത്തെ കുറിച്ചാണ് രേഖ തുറന്നു പറഞ്ഞിരിക്കുന്നത്. ചിത്രത്തിലെ നിര്‍ണായക രംഗത്തില്‍ തന്റെ അനുവാദമില്ലാതെ നടന്‍ കമല്‍ഹാസന്‍ തന്നെ ചുംബിക്കുകയായിരുന്നുവെന്നാണ് രേഖ പറയുന്നത്. പുന്നഗൈ മന്നന്‍ എന്ന സിനിമയില്‍ കല്‍ഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രം […]

Read More

ടിക്കറ്റ് റദ്ദാക്കലിലൂടെ റെയില്‍വേക്ക്‌ കിട്ടിയത് 9000 കോടി രൂപ

കോട്ട: യാത്രാടിക്കറ്റ് റദ്ദാക്കിയതിലൂടെയും കാത്തിരിപ്പുപട്ടികയിലുള്ളവര്‍ ടിക്കറ്റ് റദ്ദാക്കാത്തതിലൂടെയും മാത്രം മൂന്നുവര്‍ഷത്തിനിടെ റെയില്‍വേക്ക്‌ കിട്ടിയത് 9019 കോടി രൂപ. 2017 ജനുവരി ഒന്നു മുതല്‍ 2020 ജനുവരി 31 വരെയുള്ള കണക്കാണിത്. കാത്തിരിപ്പുപട്ടികയിലുള്ള ടിക്കറ്റുകള്‍ റദ്ദാക്കാത്ത ഒമ്ബതരക്കോടി യാത്രക്കാരാണുണ്ടായിരുന്നത്. ഈയിനത്തില്‍ 4335 കോടി രൂപ ലഭിച്ചു. റിസര്‍വ് ചെയ്ത ടിക്കറ്റുകള്‍ റദ്ദാക്കിയ വകയില്‍ 4,684 കോടി രൂപയും കിട്ടി. റദ്ദാക്കിയതിലേറെയും സ്ളീപ്പര്‍, തേഡ് എ.സി. ടിക്കറ്റുകളാണ്. രാജസ്ഥാനിലെ കോട്ട സ്വദേശി സുജിത് സ്വാമിയുടെ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയായാണ് സെന്റര്‍ […]

Read More

വി​​വാ​​ഹ വാ​​ഗ്ദാ​​നം ന​​ല്‍​​കി ജീ​​വ​​ന​​ക്കാ​​രി​​യെ പീ​​ഡി​​പ്പിച്ചു; സ്ഥാപന ഉടമ അറസ്റ്റില്‍

മൂ​​വാ​​റ്റു​​പു​​ഴ : വി​​വാ​​ഹ വാ​​ഗ്ദാ​​നം ന​​ല്‍​​കി ജീ​​വ​​ന​​ക്കാ​​രി​​യെ പീ​​ഡി​​പ്പി​​ച്ച കേ​​സി​​ല്‍ സ്ഥാ​​പ​​ന ഉ​​ട​​മയെ പോ​​ലീ​​സ് അറസ്റ്റ് ചെയ്തു. പി​​ഒ ജം​​ഗ്ഷ​​നി​​ലെ അ​​ലീ​​നാ​​സ് ട്രാ​​വ​​ല്‍ ഏ​​ജ​​ന്‍​​സി ഉ​​ട​​മ പേ​​ഴ​​യ്ക്കാ​​പ്പി​​ള്ളി-​​പ​​ള്ളി​​പ്പ​​ടി കു​​ള​​ക്കാ​​ട​​ന്‍​​കു​​ഴി​​യി​​ല്‍ അ​​ലി (49)ആ​​ണ് മൂ​​വാ​​റ്റു​​പു​​ഴ പോ​​ലീ​​സി​​ന്‍റെ പി​​ടി​​യി​​ലാ​​യ​​ത്. വി​​വാ​​ഹ വാ​​ഗ്ദാ​​നം ന​​ല്‍​​കി​​ ഒ​​ന്ന​​ര വ​​ര്‍​​ഷ​​ത്തോ​​ളം അ​​ലി വാ​​ഗ​​മ​​ണ്‍, ഗോ​​വ, മൈ​​സൂ​​ര്‍ തു​​ട​​ങ്ങി​​യ സ്ഥ​​ല​​ങ്ങ​​ളി​​ല്‍ കൊ​​ണ്ടു ​​പോ​​യി ലൈം​​ഗി​​ക​​മാ​​യി പീ​​ഡി​​പ്പി​​ച്ച​​താ​​യാ​​ണ് പ​​രാ​​തി. വി​​വാ​​ഹം ചെ​​യ്യ​​ണ​​മെ​​ങ്കി​​ല്‍ മ​​തം മാ​​റാ​​ന്‍ ആ​​വ​​ശ്യ​​പ്പെ​​ട്ട​​താ​​യും യുവതിയുടെ പ​​രാ​​തി​​യി​​ല്‍ പ​​റ​​യു​​ന്നു. ഇ​​യാ​​ള്‍ ജീ​​വ​​ന​​ക്കാ​​രി​​ക്ക് സാ​​ന്പ​​ത്തി​​ക ​​സ​​ഹാ​​യം ഉ​​റ​​പ്പ് […]

Read More

യുവതിയില്‍ നിന്നും അമിത കൂലി ഈടാക്കിയ ഓട്ടോ ഡ്രൈവര്‍ കുടുങ്ങി

തിരുവനന്തപുരം: അമിത കൂലി ഈടാക്കുകയും സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയും ചെയ്ത ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ ഫെയ്സ്ബുക്ക് പേജിലൂടെ യുവതി നല്‍കിയ പരാതിയില്‍ നടപടി. അധികമായി ഈടാക്കിയ തുക ഓട്ടോ ഡ്രൈവറില്‍ നിന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തിരികെ വാങ്ങി യുവതിക്ക് നല്‍കി. ഫെബ്രുവരി ഇരുപതിന് രാത്രി അമ്മയെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കാണിച്ച ശേഷം പുത്തന്‍പാലം വരെ ഓട്ടോ റിക്ഷയില്‍ സഞ്ചരിച്ച ആര്യക്കും അമ്മയ്ക്കുമാണ് ദുരനുഭവം നേരിടേണ്ടി വന്നത്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ […]

Read More

ധോനി തിരിച്ചുവരുന്നു; ഇനി കളത്തില്‍ കാണാം

ചെന്നൈ: ഇടവേളയ്ക്ക് ശേഷം മഹേന്ദ്ര സിങ് ധോനി കളത്തിലേക്ക് തിരിച്ചെത്തുന്നു. മാര്‍ച്ച്‌ രണ്ട് മുതല്‍ ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ധോനി പരിശീലനത്തിനിറങ്ങുമെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് സി.ഇ.ഒ. കെ.എസ്. വിശ്വനാഥന്‍ പഞ്ഞു. ധോനിക്കൊപ്പം സുരേഷ് റെയ്‌നയും അമ്ബാട്ടി റായുഡുവും പരിശീലനത്തിനുണ്ടാവും. എന്നാല്‍, മാര്‍ച്ച്‌ 19 മുതല്‍ മാത്രമാണ് ചെന്നൈയുടെ മുഴുവന്‍ താരങ്ങളും പരിശീലനത്തിനെത്തുക. 38-കാരാനായ ധോനി കഴിഞ്ഞ ക്രിക്കറ്റ് ലോകകപ്പിന്റെ സെമിയില്‍ ന്യൂസീലന്‍ഡിനോട് പുറത്തായതിന് ശേഷം പിന്നീട് കളത്തിലിറങ്ങിയിട്ടില്ല. ഐ.പി.എല്ലില്‍ മാര്‍ച്ച്‌ 29-ന് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ചെന്നൈയുടെ […]

Read More

ലീഡറോട് ‘നോ’ പറയാത്ത ശങ്കരന്‍ വക്കീല്‍

തിരുവനന്തപുരം: കെ കരുണാകരന്റെ കോഴിക്കോട്ടെ നാവായിരുന്നു ശങ്കരന്‍ വക്കീല്‍. ലീഡര്‍ ആവശ്യപ്പെട്ടപ്പോള്‍ പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും മത്സരിച്ചു. മന്ത്രിസ്ഥാനവും നിയമസഭാംഗത്വവും രാജിവയ്ക്കാന്‍ പറഞ്ഞപ്പോഴും അനുസരണയുള്ള അനുയായിയായി. ശങ്കരന്‍ വക്കീലിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളിലെല്ലാം കരുണാകരന്റെ കരസ്പര്‍ശമുണ്ടായിരുന്നു. വിമര്‍ശനങ്ങളെയും രാഷ്ട്രീയ പ്രതിയോഗികളെയും ചിരിയോടെ നേരിട്ട അഡ്വ. പി ശങ്കരന്‍ കോഴിക്കോട്ടുകാര്‍ക്ക് ശങ്കരന്‍ വക്കീലായിരുന്നു. ഡിസിസി പ്രസിഡന്റായിരിക്കെയാണ് 1998ല്‍ വീരേന്ദ്രകുമാറിനെതിരെ മത്സരിക്കാനിറങ്ങിയത്. കേന്ദ്രമന്ത്രിയായിരുന്ന വീരേന്ദ്രകുമാറിനെ നേരിടാന്‍ കരുണാകരനാണ് ശങ്കരനെ നിയോഗിച്ചത്. മുമ്ബ് ബാലുശേരിയില്‍നിന്ന് എ സി ഷണ്‍മുഖദാസിനോട് മത്സരിച്ചത് മാത്രമായിരുന്നു തെരഞ്ഞെടുപ്പ് […]

Read More

കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കും

തിരുവനന്തപുരം: കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുന്നതിനെ സംബന്ധിച്ച്‌ യുഡിഎഫില്‍ പ്രാഥമിക ധാരണ. ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയശേഷം പ്രഖ്യാപനം ഉണ്ടായേക്കും. പാര്‍ട്ടി രണ്ടായി നില്‍ക്കുന്നത് ദോഷകരമായി ബാധിക്കുമെന്ന് കേരള കോണ്‍ഗ്രസിനെ ബോദ്ധ്യപ്പെടുത്താന്‍ യുഡിഎഫ് ഏകോപന സമിതി യോഗത്തില്‍ നടന്ന ചര്‍ച്ചകളില്‍ തീരുമാനമായി. കുട്ടനാട് കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് മറ്റൊരു സീറ്റ് നല്‍കാനാണ് ആലോചന. കുട്ടനാട് സീറ്റ് അടക്കമുള്ള കാര്യങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹാരം കാണുമെന്ന് യോഗത്തിനുശേഷം രമേശ് ചെന്നിത്തല പറഞ്ഞു. ഐക്യം ഉറപ്പിക്കാനുള്ള ഉഭയകക്ഷി […]

Read More

ഇന്ധനം ചോര്‍ന്നു; കൊല്‍ക്കത്തയില്‍ സ്​പൈസ്​ജെറ്റ്​ വിമാനത്തിന്​​ അടിയന്തിര ലാന്‍ഡിങ്​

കൊല്‍ക്കത്ത: ഇന്ധന ചോര്‍ച്ചയെ തുടര്‍ന്ന്​ സ്​പൈസ്​ജെറ്റ്​ വിമാനത്തിന്​ അടിയന്തര ലാന്‍ഡിങ്​. മുംബൈ–ഗുവാഹത്തി വിമാനമാണ്​ കൊല്‍ക്കത്തയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്​ നടത്തിയത്​. ബുധനാഴ്​ച രാവിലെയായിരുന്നു സംഭവം. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന്​ വിമാന കമ്ബനി​ അറിയിച്ചു. വിമാനത്തില്‍ ഇന്ധന ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ഫ്ലൈറ്റ്​ ക്യാപ്​റ്റന്‍ കൊല്‍ക്കത്തയിലെ എയര്‍ ട്രാഫിക്​ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടിരുന്നു. തുടര്‍ന്നാണ്​ വിമാനം അടിയന്തര ലാന്‍ഡിങ്​ നടത്തിയത്​.ബുധനാഴ്​ച രാവിലെ ഒമ്ബത്​ മണിക്കായിരുന്നു വിമാനത്തി​​െന്‍റ അടിയന്തര ലാന്‍ഡിങ്​.

Read More

ഡല്‍ഹി കലാപം ശക്തം മരണം 18 ആയി

ഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ നിയമ അനുകൂലികളും പ്രതികൂലികളും തമ്മിലുള്ള സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണംവീണ്ടും വര്‍ദ്ധിച്ച്‌ 18 ആയി.കൂടാതെ 55 പോലീസുകാരടക്കം ഇരുനൂറോളം പേര്‍ക്ക് പരിക്കേറ്റു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ സംഘര്‍ഷ മേഖലയില്‍ സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി. അക്രമികളെ കണ്ടാല്‍ ഉടനെ വെടിവയ്ക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി യിട്ടുണ്ട്. സംഘര്‍ഷം വ്യാപിക്കുന്ന നാലിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ഒരു മാസത്തേക്കു നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര […]

Read More

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സംഘര്‍ഷ മേഖല സന്ദര്‍ശിച്ചു; 20 പേര്‍ അറസ്റ്റില്

ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിയെ ചൊല്ലിയുള്ള സംഘര്‍ഷം വ്യാപകമായതോടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സംഘര്‍ഷബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ചൊവ്വാഴ്ച രാത്രിയോടെ ഡല്‍ഹിയിലെത്തിയ അജിത് ഡോവല്‍ ഡല്‍ഹി കമ്മീഷണര്‍ ഓഫീസില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. സംഘര്‍ഷത്തിന് പിന്നാലെ പുതുതായി നിയമിച്ച സ്‌പെഷ്യല്‍ കമ്മീഷണര്‍ എസ്എന്‍ ശ്രീവാസ്ത, നോര്‍ത്ത് ഈസ്റ്റ് ഡിസിപി തുടങ്ങിയ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. സംഘര്‍ഷ മേഖലയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍, വടക്ക് കിഴക്കന്‍ […]

Read More