Blog Post

Karanavars > Articles by: admin

ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയ കേസ്; കുട്ടിയില്ലായിരുന്നെങ്കില്‍ വിവാഹമെന്നു കാമുകന്‍, നിര്‍ണായക വഴിത്തിരവായി വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക് സന്ദേശങ്ങള്‍

കണ്ണൂര്‍: മലയാളിയെ ഒന്നടങ്കം ഞെട്ടിച്ച കണ്ണൂര്‍ തയ്യിലില്‍ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ കാമുകന്റെ പ്രേരണ കൊലയ്ക്ക് പിന്നിലുണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചു. കുട്ടിയില്ലായിരുന്നെങ്കില്‍ ശരണ്യയെ വിവാഹം കഴിക്കാമെന്ന് കാമുകന്‍ നിധിന്‍ പറഞ്ഞു. ഇതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു. കഴിഞ്ഞ ദിവസമാണ് ശരണ്യയുടെ കാമുകനായ നിധിനെ പ്രേരണകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ശരണ്യയുടെ മൊഴിയുടെ അടിസ്ഥാനത്തിലും ലഭിച്ച തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കാമുകനെയും അറസ്റ്റ് ചെയ്തത്.മൂന്നുദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ രണ്ടാം പ്രതിയാണ് […]

Read More

കൊറോണ വൈറസ്: ഇന്ത്യയെ കുറിച്ച്‌ കൂടുതല്‍ ആശങ്കയെന്ന് യുഎസ്‌

വാഷിങ്ടണ്‍: കൊറോണ വൈറസ് വ്യാപനമുണ്ടായാല്‍ പ്രതിരോധിക്കാന്‍ ഇന്ത്യയ്ക്ക് പ്രയാസം നേരിട്ടേക്കാമെന്ന ആശങ്കയുയര്‍ത്തി യുഎസ്. കൊറോണ വൈറസിന്റെ ആഗോള വ്യാപനത്തെ കുറിച്ചുള്ള പഠനങ്ങള്‍ക്കിടെയാണ് ഇന്ത്യയെ കുറിച്ചുള്ള ആശങ്ക യുഎസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ പുറത്തു വിട്ടത്. ചൈനയെ പോലെ തന്നെ ജനസാന്ദ്രത കൂടിയ രാജ്യമായതിനാല്‍ വൈറസ് ബാധയുടെ വ്യാപനം ഗുരുതരമാവാന്‍ സാധ്യതയുണ്ടെന്നാണ് ഇവരുടെ നിഗമനം. ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊറോണ കേസുകളുടെ എണ്ണം കുറവാണെങ്കിലും വൈറസ് വ്യാപനത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ അപര്യാപ്തമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഇറാനിലെ നിലവിലെ സ്ഥിതിയിലും യുഎസ് […]

Read More

നിലമ്ബൂരില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ തമ്ബാനൂരില്‍ കണ്ടെത്തി

തിരുവനന്തപുരം: മലപ്പുറം നിലമ്ബൂരില്‍ നിന്നും വ്യാഴാഴ്ച്ച കാണാതായ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ തിരുവനന്തപുരം തമ്ബാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് കണ്ടെത്തി. നിലമ്ബൂര്‍ അകമ്ബാടം നമ്ബൂരിപൊട്ടിയിലെ വലിയാട്ട് ബാബുവിന്‍റെ മകന്‍ ഷഹീന്‍ , സുഹൃത്തും സഹപാഠിയുമായ അജിന്‍ഷാദ് എന്നിവരെയാണ് ഇന്ന് രാവിലെ റെയില്‍വേ പൊലീസ് കണ്ടെത്തിയത് . വിദ്യാര്‍ഥികളിപ്പോള്‍ ചൈല്‍ഡ് ലൈനിന്റെ സംരക്ഷണത്തിലാണ്. ഷഹീനെ ഇന്നലെ വൈകിട്ട് മുതല്‍ കാണാനില്ലെന്ന് കാണിച്ച്‌ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഷഹീന്‍. രാവിലെ സ്കൂളിലേക്ക് പോയ […]

Read More

ആറ്റുകാല്‍ പൊങ്കാല ഹരിത പൊങ്കാലയാക്കാന്‍ നഗരസഭ ബോധവത്ക്കരണത്തിന് ഗ്രീന്‍ ആര്‍മിയും

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല സമ്ബൂര്‍ണ്ണമായി ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച്‌ നടപ്പാക്കുന്നതിനുള്ള നടപടികളുമായി നഗരസഭ. കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ പൊങ്കാല ഉത്സവത്തില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കിയതിന്റെ ഭാഗമായി മാലിന്യത്തിന്റെ അളവ് 350 ടണ്ണില്‍ നിന്ന് 67 ടണ്ണായി കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. നഗരസഭയും ഹരിതകേരളമിഷനും ശുചിത്വമിഷനും സംയുക്തമായി നടത്തിയ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്. നഗരസഭയുടെ ഗ്രീന്‍ ആര്‍മിയാണ് ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രചരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ക്ഷേത്ര പരിസരത്തുള്ള വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, പൊങ്കാലയോടനുബന്ധിച്ച്‌ അന്നദാനം, കുടിവെള്ളവിതരണം […]

Read More

ഡല്‍ഹി കലാപം: എസ്.എന്‍ ശ്രീവാസ്തവ പുതിയ പോലീസ് മേധാവി

ന്യുഡല്‍ഹി: ഡല്‍ഹിയില്‍ 38 പേരുടെ മരണത്തിനിടയാക്കിയ വര്‍ഗീയ സംഘര്‍ഷം ശമിച്ചതിനു പിന്നാലെ പോലീസ് തലപ്പത്ത് അഴിച്ചുപണിയുമായി കേന്ദ്രസര്‍ക്കാര്‍. ഡല്‍ഹി പോലീസ് കമ്മീഷണര്‍ സ്ഥാനത്തു നിന്ന് അമുല്യ പട്‌നായിക്ക് നാളെ വിരമിക്കാനിരിക്കേയാണ് നടപടി. എസ്.എന്‍ ശ്രീവാസ്തവ ആണ് പുതിയ കമ്മീഷണര്‍. രണ്ടു ദിവസം മുന്‍പ് ശ്രീവാസ്തവയെ ഡല്‍ഹിയുടെ ക്രമസമാധാന ചുമതലയുള്ള സ്‌പെഷ്യല്‍ കമ്മീഷറായി നിയമിച്ചിരുന്നു. 1985 ബാച്ച്‌ ഓഫീസറായ ശ്രീവാസ്തവ, സി.ആര്‍.പി.എഫില്‍ സ്‌ഷെപ്യല്‍ ഡയറക്ടര്‍ ജനറല്‍ (ട്രെയിനിംഗ്) ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ കേന്ദ്രസേനയെ വിന്യസിച്ചിതിനു പിന്നാലെയാണ് ചൊവ്വാഴ്ച സ്‌പെഷ്യല്‍ […]

Read More

ദേവനന്ദയുടെ മൃതദേഹത്തില്‍ മുറിവുകളോ ചതവുകളോ ഇല്ല; പോസ്റ്റുമോര്‍ട്ടം തിരുവനന്തപുരത്ത്

തിരുവനന്തപുരം: കൊല്ലം ഇളവൂരില്‍ ആറ്റില്‍ കണ്ടെത്തിയ ഏഴു വയസുകാരി ദേവനന്ദയുടെ മൃതദേഹത്തില്‍ മുറിവുകളോ ചതവുകളോ ഇല്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. വ്യാഴാഴ്ച കാണാതായ കുട്ടിയെ ഇന്ന് രാവിലെയാണ് വീടിന് സമീപത്തെ ഇത്തിക്കരയാറ്റില്‍ കണ്ടെത്തിയത്. മരണത്തില്‍ നാട്ടുകാരും ബന്ധുക്കളും സംശയമുന്നയിച്ചിരുന്നു. വസ്ത്രങ്ങളെല്ലാം മൃതദേഹത്തില്‍ തന്നെ ഉണ്ടായിരുന്നു. മുറിവുകളും മറ്റു ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളും പ്രാഥമിക പരിശോധനയില്‍ പോലീസിന് കണ്ടെത്താനായിട്ടില്ല. കുട്ടിയുടെ ഷാളും സമീപത്ത് നിന്ന് കിട്ടി. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ശാസ്ത്രീയ […]

Read More

തിരുച്ചിറപ്പള്ളി ക്ഷേത്രത്തിന് സമീപത്ത് നിന്ന് നിധിശേഖരം കണ്ടെത്തി

ചെന്നൈ: തിരുച്ചിറപ്പള്ളി തിരുവാനിക്കാവലിലെ ജംബുകേശ്വര്‍ ക്ഷേത്രത്തിന് സമീപം നിധിശേഖരം കണ്ടെത്തി. 1.716 കിലോഗ്രാം ഭാരമുള്ള 505 സ്വര്‍ണ്ണനാണയങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ക്ഷേത്രത്തിന് സമീപം കുഴി എടുക്കുന്നതിനിടെയായിരുന്നു നാണയ ശേഖരം കണ്ടെത്തിയത്. ഏഴടി താഴ്ചയില്‍ പാത്രത്തില്‍ കുഴിച്ചിട്ട നിലിയിലായിരുന്നു നാണയങ്ങള്‍. 504 ചെറിയ നാണയങ്ങളും ഒരു വലിയ നാണയവുമായിരുന്നു പാത്രത്തില്‍ ഉണ്ടായിരുന്നത്. 1000- 1200 കാലഘട്ടത്തിലെ നാണയങ്ങളാണ് ഇവയെന്നും നാണയങ്ങളില്‍ അറബി ലിപിയില്‍ അക്ഷരങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. കണ്ടെടുത്ത നാണയ ശേഖരങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്കായി ക്ഷേത്ര അധികൃതര്‍ […]

Read More

കൊല്ലത്ത് കാണാതായ ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി

കൊല്ലം : കൊല്ലം പള്ളിമണില്‍ നിന്നും കാണാതായ ദേവനന്ദയുടെ മൃതദേഹത്തില്‍ കാണാതായ സമയത്തെ വസ്ത്രങ്ങള്‍ തന്നെയെന്ന് സ്ഥിരീകരിച്ചു. വീട്ടില്‍ കളിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് കുട്ടിയെ കാണാതായത്. ഇന്നുരാവിലെ ഏഴുമണിയോടെ വീടിന് സമീപത്തെ ഇത്തിക്കരയാറ്റില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. അതേസമയം കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കുട്ടിയ്ക്ക് വളരെ പരിചയമുള്ള സ്ഥലമാണിത്. കുട്ടിയുടെ മരണത്തില്‍ കൂടുതല്‍ വിശദമായ അന്വേഷണം വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പഞ്ചായത്ത് അംഗം ഉഷ പറഞ്ഞു. ദേവനന്ദയുടെ മരണത്തില്‍ […]

Read More

സ്ത്രീയെ അടിച്ചുവീഴ്ത്തി ഉപദ്രവിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

കോവളം: ഇടവഴിയിലൂടെ പോകുകയായിരുന്ന സ്ത്രീയെ പിന്‍തുടര്‍ന്ന് പിന്നില്‍ നിന്ന് അടിച്ചുവീഴ്ത്തി ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു . വിഴിഞ്ഞം കാഞ്ഞിരവിളം ലക്ഷംവീട് കോളനി സ്വദേശി ശാന്തകുമാറിനെ(35)യാണ് കോവളം പോലീസ് പിടികൂടിയത് . ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെ വിഴിഞ്ഞം മുക്കോല ജങ്ഷന് സമീപത്തെ ആളൊഴിഞ്ഞ ഇടവഴിയില്‍വെച്ചായിരുന്നു സംഭവം . ഫാഷന്‍ഡിസൈന്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന സ്ത്രീയെയാണ് ഇയാള്‍ പിന്‍തുടര്‍ന്ന് ആക്രമിച്ചത്. സ്ത്രീയെ ശാന്തകുമാര്‍ ആദ്യം പിന്നില്‍ നിന്ന് കടന്നുപിടിച്ചു. കുതറിയോടിയ ഇവരെ വഴിയില്‍ക്കിടന്ന തെങ്ങിന്റെ മടലെടുത്ത് […]

Read More

ബേക്കറിയില്‍ സാധനം വാങ്ങാന്‍ വന്ന വിദ്യാര്‍ഥിയെ പീഡിപ്പിച്ച 67കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: ബേക്കറിയില്‍ സാധനം വാങ്ങാന്‍ വന്ന വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസില്‍ 67കാരന്‍ അറസ്റ്റില്‍. പിണറായി സ്വദേശി മന്ദിയത്ത് അശ്വതി വീട്ടില്‍ രാജനെയാണ് (67) ആണ് അറസ്റ്റിലായത്. കടയിലെത്തിയ കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചെന്നാണ് പരാതി. പോക്സോ പ്രകാരം കേസെടുത്ത ഇയാളെ റിമാന്‍ഡ് ചെയ്തു. ഞായറാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. നാദാപുരം സിഐ എന്‍.സുനില്‍ കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read More