Blog Post

Karanavars > Articles by: admin

കനാലില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം പുറത്തെടുക്കാന്‍ 2,000 രൂപ കൂലി ചോദിച്ചു ; ഒടുവില്‍ സി.ഐ. കനാലില്‍ച്ചാടി മൃതദേഹം പുറത്തെടുത്തു ; സംഭവം പത്തനാപുരത്ത്‌

പത്തനാപുരം : മൃതദേഹം പുറത്തെടുക്കാന്‍ തൊഴിലാളി 2,000 രൂപ കൂലി ചോദിച്ചു. ഒടുവില്‍ സി.ഐ. തന്നെ കനാലില്‍ച്ചാടി മൃതദേഹം പുറത്തെടുത്തു. സംഭവം കൊല്ലം പത്താനപുരത്താണ്. പത്തനാപുരം സിഐ അന്‍വറാണ് ഇങ്ങനെ താരമായിരിക്കുന്നത്. ബുധനാഴ്ച വൈകീട്ട് ആറുമണിയോടെ കെ ഐ പി വലതുകര കനാലിന്റെ വാഴപ്പാറ അരിപ്പയ്ക്ക് സമീപം ഇന്നലെ വൈകുന്നേരത്തോടെയാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കരയ്ക്ക് എടുക്കാന്‍ നാട്ടുകാരില്‍ ആരും തയ്യാറായില്ല. ഇതേ തുടര്‍ന്ന് സ്ഥലത്തെത്തിയ തൊഴിലാളി 2000 രൂപ ചോദിച്ചു. തുടര്‍ന്ന് പത്തനാപുരം സി ഐ […]

Read More

മകള്‍ മരിച്ച നിലയില്‍; പ്രതിഷേധിച്ച പിതാവിനെ തൊഴിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍

ഹൈദരബാദ്‌: തെലങ്കാനയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കോളേജ് വിദ്യാര്‍ഥിനിയുടെ പിതാവിനെ പോലീസുകാരന്‍ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. പെണ്‍കുട്ടിയുടെ അച്ഛനെ പോലീസ് കോണ്‍സ്റ്റബിളായ ശ്രീധര്‍ തൊഴിക്കുന്നതിന്റെ വീഡിയോ സമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് തെലങ്കാന പോലീസ് ഉത്തരവിട്ടു. ചൊവ്വാഴ്ചയാണ് തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ കോളേജ് ഹോസ്റ്റലില്‍ 16 കാരിയായ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടെയാണ് സംഭവമുണ്ടായത്. മകളുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസുദ്യോഗസ്ഥന്‍ കുട്ടിയുടെ അച്ഛനെ തൊഴിച്ചത്. […]

Read More

3.21 കോടിയുടെ നിരീക്ഷണ സംവിധാനം ടെന്‍ഡറില്ലാതെ കെല്‍ട്രോണിന്

തിരുവനന്തപുരം: വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിരീക്ഷണ സംവിധാനം സ്ഥാപിക്കാന്‍ ടെന്‍ഡര്‍ നിയമങ്ങള്‍ പാലിക്കാതെ 3.21 കോടി രൂപ കെല്‍ട്രോണിന് നല്‍കിയ നടപടി ഡിജിപിയുടെ അഭ്യര്‍ത്ഥന പ്രകാരം സര്‍ക്കാര്‍ സാധൂകരിച്ചു. തേക്കടി, വൈത്തിരി, പൊന്മുടി, മൂന്നാര്‍, കുമരകം എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ് നിയമങ്ങള്‍ പാലിക്കാതെ നിരീക്ഷണ സംവിധാനം സ്ഥാപിക്കാന്‍ പോലീസ് തീരുമാനിച്ചത്. ഇലക്‌ട്രോണിക്സ് സുരക്ഷാ നിരീക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏഴു വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. 3.50 ലക്ഷമാണ് പോലീസിന് അനുവദിച്ചത്. രണ്ടു […]

Read More

കൊല്ലത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറ് വയസുകാരിയെ കാണാതായതായി പരാതി

കൊല്ലം : കൊല്ലത്ത് പള്ളിമണ്‍ ഇളവൂരില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറ് വയസുകാരിയെ കാണാതായതായി പരാതി . വ്യാഴാഴ്ച രാവിലെ 10.15 ഓടെയാണ് കാണാതായത്. പ്രദേശത്ത് കണ്ണനല്ലൂര്‍ പൊലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ തുടരുകയാണ്  പള്ളിമണ്‍ പുലിയില ഇളവൂര്‍ സ്വദേശികളായ പ്രദീപ്–ധന്യ ദമ്ബതികളുടെ ആറ് വയസുകാരിയായ മകള്‍ ദേവനന്ദയെയാണ് കാണാതായത്. സംഭവസമയം കുട്ടിയുടെ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടി കളിക്കുന്നതിനിടയില്‍ ഇവര്‍ തുണി അലക്കി കൊണ്ടിരിക്കുകയായിരുന്നു. സമീപപ്രദേശത്തെ ക്ഷേത്രത്തില്‍ ഉത്സവ ചടങ്ങുകള്‍ നടക്കുകയാണ്. ഇതോടനുബന്ധിച്ച്‌ കുട്ടി ഇന്ന് സ്‌കൂളില്‍ നിന്ന് […]

Read More

കെ.കെ ശൈലജ രാജ്യത്തെ മികച്ച മന്ത്രി;ഗവര്‍ണര് ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: രാജ്യത്തെ മികച്ച മന്ത്രിയാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജ മന്ത്രിയെ പ്രകീര്‍ത്തിച്ച്‌ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തിരുവനന്തപുരത്ത് നടന്ന കേരള പോഷക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ മാത്രമല്ല, രാജ്യത്തെ തന്നെ മികച്ച മന്ത്രിയാണ് കെകെ ശൈലജ.എന്നും കെ.കെ ശൈലജ തന്‍റെ കര്‍മ്മ മേഖലയോട് വളരെ ആത്മാര്‍ത്ഥത പുലര്‍ത്തുന്നയാളാണ്‌എന്നും അദ്ദേഹം പറഞ്ഞു . ശൈലജയുടെ പ്രവര്‍ത്തനത്തിലും സ്വന്തം കര്‍മ്മ മേഖലയോടുള്ള ആത്മാര്‍ത്ഥതയിലും അഭിമാനമുണ്ടെന്നും ആരോഗ്യ മന്ത്രിയെന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളെ പുകഴ്ത്തി ഗവര്‍ണര്‍ പറഞ്ഞു.

Read More

വനിത ടി20 ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ടീമായി ഇന്ത്യ

വനിത ടി20 ലോകകപ്പ് 2020ല്‍ സെമി ഫൈനല്‍ ഉറപ്പാക്കുന്ന ആദ്യ ടീമായി ഇന്ത്യ. ഇന്നത്തെ മത്സരത്തില്‍ ന്യൂസിലാണ്ടിനെതിരെ ആവേശകരമായ 4 റണ്‍സ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടീം തങ്ങളുടെ മൂന്ന് മത്സരങ്ങളില്‍ നിന്നുള്ള മൂന്നാം ജയം ഉറപ്പാക്കിയതോടെ ടൂര്‍ണ്ണമെന്റിന്റെ സെമി ഉറപ്പാക്കുകയായിരുന്നു. ഓസ്ട്രേലിയ, ബംഗ്ലാദേശ്, ന്യൂസിലാണ്ട് എന്നീ ടീമുകളെയാണ് ഇന്ത്യ ഇതുവരെ പരാജയപ്പെടുത്തിയത്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഷഫാലിയുടെ(46) റണ്‍സ് പ്രകടനത്തിന്റെ ബലത്തില്‍ 133 റണ്‍സാണ് 8 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ […]

Read More

കുട്ടനാട് സീറ്റ്; എന്‍.സി.പിയില്‍ മലക്കം മറിച്ചില്‍

തിരുവനന്തപുരം: കുട്ടനാട് സീറ്റിന്റെ പേരില്‍ എന്‍.സി.പിയില്‍ നടക്കുന്ന പിടിവലിയിക്കിടെ നേതാക്കളുടെ മലക്കം മറിച്ചില്‍. സീറ്റ് തരപ്പെടുത്താനായി രംഗത്തുള്ള തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ. തോമസിനൊപ്പം മന്ത്രി എ.കെ ശശീന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചതാണ് പുതിയ സംഭവ വികാസങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. ഇതോടെ തോമസ് കെ തോമസിനായി രംഗത്തുണ്ടായിരുന്ന സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍ മാസ്റ്ററും മാണി സി. കാപ്പന്‍ എം.എല്‍.എയും ഇടഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ സ്ഥാനാര്‍ഥി വേണമെന്ന നിലപാടിലേക്ക് കളംമാറ്റി. തോമസ് കെ. തോമസിനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന […]

Read More

ഡല്‍ഹി കലാപം മരണം 34 ആയി

ഡല്‍ഹി: ഡല്‍ഹി കലാപം ഇന്ന് ഏഴ് പേര്‍കൂടെ മരിച്ചതോടെ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 34 ആയി എന്ന് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട്ചെയ്തു . ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയിലാണ് 30 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എല്‍.എന്‍.ജെ.പി. ആശുപത്രിയില്‍ രണ്ടും ജഗ് പര്‍വേശ് ചന്ദ്ര ആശുപത്രിയില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനിടെ കലാപത്തില്‍ ഐക്യാരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ദുഃഖം രേഖപ്പെടുത്തി. ‘. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ ഇന്ത്യ ഗൗരവമായ ശ്രമങ്ങള്‍ നടത്തണമെന്ന് യു.എസ്.അന്താരാഷ്ട്ര മതസ്വാതന്ത്ര്യ […]

Read More

കൂടത്തായി കൊലപാതക പരമ്ബര: മുഖ്യപ്രതി ജോളി കൈ ഞരമ്ബ് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചു

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബര കേസിലെ പ്രതി ജോളി ജയിലില്‍ കൈഞരമ്ബ് മുറിക്കാന്‍ ഉപയോഗിച്ച വസ്തുവിനെ സംബന്ധിച്ച്‌ അവ്യക്തത തുടരുന്നു. പല്ലുകൊണ്ട് കൈയിലെ ഞരമ്ബ് കടിച്ച്‌ മുറിച്ച്‌ ടൈലില്‍ ഉരച്ച്‌ വലുതാക്കിയെന്ന് ജോളി പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ ഇത് പോലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയാണ് പോലീസ് ജോളിയുടെ മൊഴിയെടുത്തത്. ജയില്‍ അധികൃതര്‍ ജോളിയുടെ സെല്ലില്‍ കൂടുതല്‍ പരിശോധന നടത്തി. എന്നാല്‍ മുറിവുണ്ടാക്കാന്‍ ഉപയോഗിച്ച വസ്തുക്കള്‍ ഒന്നും സെല്ലില്‍ നിന്ന് കണ്ടെത്താനായില്ല. ആത്മഹത്യ പ്രവണത […]

Read More

ഡല്‍ഹി കലാപം: മരണം 28 ആയി, ദുഃഖം രേഖപ്പെടുത്തി ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി. ഇന്ന് ഒരാള്‍ കൂടി മരിച്ചു. ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 150 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിനിടെ കലാപത്തില്‍ ഐക്യാരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ദുഃഖം രേഖപ്പെടുത്തി. ‘ഡല്‍ഹിയിലെ പ്രതിഷേധങ്ങളെ തുടര്‍ന്നുണ്ടായ അക്രമസഭവങ്ങളില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. സമാന സാഹചര്യങ്ങളില്‍ ചെയ്തത് പോലെ പരമാവധി സംയമനം പാലിക്കണം. അക്രമം ഒഴിവാക്കണം‘ യുഎന്‍ സെക്രട്ടറി ജനറലിന്റെ വാക്താവ് പറഞ്ഞു. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ […]

Read More