Blog Post

Karanavars > Articles by: admin

കേരളത്തില്‍ വീണ്ടും പക്ഷിപ്പനി, ആശങ്ക വേണ്ട ജാഗ്രത മതിയെന്ന് മന്ത്രി കെ. രാജു

കോഴിക്കോട്: കേരളത്തില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കോഴിക്കോട്ടെ വേങ്ങേരിയിലെയും കൊടിയത്തൂരിലെയും കോഴിഫാമുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. സ്ഥിതിഗതികള്‍ വിലയിരുത്തി വേണ്ട മുന്‍കരുതലുകളെടുക്കാന്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജുവിന്റെ നേതൃത്വത്തില്‍ തലസ്ഥാനത്ത് ഉന്നതതലയോഗം ചേര്‍ന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് മന്ത്രിയുടെ പ്രതികരണം. പക്ഷിപ്പനി സ്ഥിരീകരിച്ച രണ്ട് ഫാമുകള്‍ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ മൃഗസംരക്ഷണ വകുപ്പിന്റെ പ്രതേക ജാഗ്രതയിലാണ്. രോഗം നിയന്ത്രിക്കാനുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായും രണ്ട് ഫാമുകളിലെ എല്ലാ കോഴികളെയും ഇന്ന് തന്നെ നശിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കെ.രാജു പറഞ്ഞു. രോഗം […]

Read More

കൊ​റോ​ണ: കേ​ര​ള​ത്തോ​ട് സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ച്‌ ഡ​ല്‍​ഹി, ക​ര്‍​ണാ​ട​ക, ഒ​ഡീ​ഷ സ​ര്‍​ക്കാ​രു​ക​ള്‍

തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ വൈ​റ​സ് പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് ഡ​ല്‍​ഹി, ക​ര്‍​ണാ​ട​ക, ഒ​ഡീ​ഷ സ​ര്‍​ക്കാ​രു​ക​ള്‍ കേ​ര​ള​ത്തോ​ട് സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല. ജീ​വ​ന​ക്കാ​രു​ടെ പ​രി​ശീ​ല​നം, സു​ര​ക്ഷാ മാ​ര്‍​ഗ​ങ്ങ​ള്‍, ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡ് സ​ജീ​ക​ര​ണം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച്‌ അ​റി​യാ​നാ​ണ് സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ചി​രി​ക്കു​ന്ന​തെന്നും മന്ത്രി പറഞ്ഞു. കൊ​റോ​ണ വൈ​റ​സി​നെ കേ​ര​ളം പ്ര​തി​രോ​ധി​ച്ച രീ​തി​ക​ള്‍ മ​ന​സി​ലാ​ക്കാ​ന്‍ തെ​ലു​ങ്കാ​ന സ​ര്‍​ക്കാ​രി​ന്‍റെ സം​ഘം സം​സ്ഥാ​ന​ത്ത് സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കൊ​റോ​ണ​യെ നേ​രി​ടാ​ന്‍ ആ​രോ​ഗ്യ വ​കു​പ്പ് സ​ജ്ജമാ​ണ്. ഭീ​തി​യ​ല്ല വേ​ണ്ട​ത്, ജാ​ഗ്ര​ത​യോ​ടെ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ആ​വ​ശ്യ​മെ​ന്നും ഷൈ​ല​ജ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Read More

ഡല്‍ഹി കലാപം: തിരിച്ചറിയാന്‍ കഴിയാത്തവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നത് കോടതി തടഞ്ഞു

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ കഴിയാത്തവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നത് ഡല്‍ഹി ഹൈക്കോടതി തടഞ്ഞു. മാര്‍ച്ച്‌ 11 വരെ മൃതദേഹങ്ങള്‍ സംസ്കരിക്കരുതെന്നാണ് കോടതിയുടെ ഉത്തരവ്. കേസ് 11ന് വീണ്ടും പരിഗണിക്കും. ജസ്റ്റീസുമാരായ സിദ്ധാര്‍ഥ് മൃഥുല്‍, ഐ.എസ്.മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്േ‍റതാണ് വിധി. മൃതദേഹങ്ങളുടെ ഡിഎന്‍എ സാമ്ബിളുകള്‍ ശേഖരിക്കണമെന്നും പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച്‌ സൂക്ഷിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. കലാപത്തില്‍ കാണാതായ ആളുടെ ബന്ധു സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടിയുണ്ടായിരിക്കുന്നത്. പൗരത്വ നിയമത്തിന്‍റെ പേരില്‍ വടക്കു–കിഴക്കന്‍ ഡല്‍ഹിയില്‍ […]

Read More

തുമകുരു ദേശീയ പാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച്‌ 13 പേര്‍ മരിച്ചു

മംഗളൂരു: ബെംഗളൂരു– മംഗളൂരു ദേശീയ പാത യിലെ തുമകുരുവില്‍ കാറുകള്‍ കൂട്ടിയിടിച്ച്‌ 13 പേര്‍ മരിച്ചു. സംഭവത്തില്‍ അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തുമകുരു ജില്ലയിലെ കുനിഗലില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണി യോടെയാണ് അപകടം നടന്നത്. അമിത വേഗത്തിലെത്തിയ കാര്‍ എതിര്‍ദിശയില്‍ വരുകയായിരുന്ന കാറില്‍ ഇടിച്ചുകയറുകയായിരുന്നു. ഒരു കാറിലെ മൂന്നുപേരും മറ്റു കാറിലുണ്ടായിരുന്ന 10പേരുമാണ് അപകടത്തില്‍ മരിച്ചത്. മരിച്ചവര്‍ ബെംഗളൂരു, ഹൊസൂര്‍, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ഉള്ളവരാണ്. അപകടത്തില്‍ പരിക്കേറ്റവരെ ബെംഗളൂരുവിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.. സംഭവത്തില്‍ പോലീസ് കേസ് […]

Read More

ലോക്‌സഭയിലെ പ്രതിഷേധം: കേരളത്തില്‍ നിന്നുള്ള 4 പേരടക്കം 7 കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍; ഈ സമ്മേളന കാലം പുറത്ത്

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ ബഹളം വച്ച്‌ പെരുമാറിയെന്നാരോപിച്ച്‌ കേരളത്തില്‍ നിന്നുള്ള നാല് എംപിമാര്‍ അടക്കം ഏഴ് കോണ്‍ഗ്രസ് എംപിമാര്‍ക്കെതിരെ നടപടി. കേരളത്തില്‍ നിന്നുള്ള ടിഎന്‍ പ്രതാപന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഡീന്‍ കുരിയാക്കോസ്, ബെന്നി ബെഹ്നാന്‍ എന്നിവര്‍ക്ക് പുറമെ മണിക്കം ടാഗൂര്‍ ,ഗൗരവ് ഗോഗോയി ഗുര്‍ജിത് സിംങ് എന്നിവര്‍ക്കെതിരെയാണ് നടപടി. ഈ സമ്മേളന കാലത്തേക്ക് മുഴുവനായാണ് നടപടി. ലോക്‌സഭാ സ്പീക്കറുടെ അനുമതിയോടായണ് നടപടി. ഡല്‍ഹി കലാപത്തെ കുറിച്ച്‌ ചര്‍ച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ നാല് ദിവസമായി പാര്‍ലമെന്റിന്റെ ഇരു […]

Read More

കൊല്ലത്ത് നാലാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; നാടോടി സ്ത്രീയെ നാട്ടുകാര്‍ പിടികൂടി

കൊല്ലം: കരുനാഗപ്പള്ളിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. രാവിലെ സ്‌കൂളിലേക്ക് നടന്നുപോകുകയായിരുന്ന കുട്ടിയെ നാടോടി സ്ത്രീ കൈയില്‍ പിടിച്ചുവലിച്ച്‌ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് വിവരം. തുടര്‍ന്ന് കുതറിയോടിയ പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം പ്രാപിക്കുകയും നാട്ടുകാര്‍ ചേര്‍ന്ന് നാടോടി സ്ത്രീയെ പിടികൂടുകയും ചെയ്തു. നടന്നുപോകുമ്ബോള്‍ തന്റെ കൈയില്‍പിടിച്ച്‌ കൂടെ വരണമെന്നാണ് സ്ത്രീ ആവശ്യപ്പെട്ടതെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. പിടികൂടിയ സ്ത്രീ തെങ്കാശി സ്വദേശിയാണെന്ന്‌ ചോദ്യംചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. തെങ്കാശി സ്വദേശിയായ ഷണ്‍മുഖന്‍ എന്നയാളാണ് തന്നെ കൊല്ലത്തേക്ക് കൊണ്ടുവന്നതെന്നും […]

Read More

ഗജരത്നം ഗുരുവായൂര്‍ പദ്മനാഭന്റെ ചിതാഭസ്മം പഞ്ചവടിയില്‍ കടലില്‍ ഒഴുക്കി

ഗുരുവായൂര്‍ : ഗജരത്നം ഗുരുവായൂര്‍ പദ്മനാഭന്റെ ചിതാഭസ്മം ചാവക്കാട് പഞ്ചവടി കടലില്‍ ഒഴുക്കി. ബലിതര്‍പ്പണത്തിന് പേരുകേട്ട പഞ്ചവടി കടപ്പുറത്ത് ആദ്യമായാണ് ഒരാനയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്നതെന്ന് ക്ഷേത്രം അധികൃതര്‍ പറഞ്ഞു. ഒരു വ്യക്തിയ്ക്കായി എങ്ങനെയാണോ കര്‍മങ്ങളും മന്ത്രജപങ്ങളും നടത്തുന്നത്‌ അതേ രീതിയില്‍ത്തന്നെയായിരുന്നു പദ്മനാഭന്റെ ബലികര്‍മങ്ങളും നടത്തിയത്. വ്യാഴാഴ്ച രാവിലെ ഏഴിനായിരുന്നു പഞ്ചവടിയില്‍ പദ്മനാഭന്റെ ചിതാഭസ്മം കൊണ്ടുവന്നത്. പട്ടില്‍ പൊതിഞ്ഞ് മൂന്നു കുടങ്ങളിലാക്കിയുള്ള ചിതാഭസ്മവുമായി ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ്, ആനക്കോട്ട ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ ശശിധരന്‍, പദ്മനാഭന്റെ ചട്ടക്കാരന്‍ സന്തോഷ് […]

Read More

നിര്‍ഭയ കേസ് പ്രതികളെ മാര്‍ച്ച്‌ 20ന് തൂക്കിലേറ്റും

ന്യൂഡെല്‍ഹി: ( 05.03.2020) നിയമ തടസങ്ങളെല്ലാം മാറി, നിര്‍ഭയ കേസ് പ്രതികളെ മാര്‍ച്ച്‌ 20ന് തൂക്കിലേറ്റും. രാവിലെ 5.30ന് തൂക്കിലേറ്റാന്‍ ഡെല്‍ഹി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചു. ഇതു നാലാം തവണയാണ് കോടതി മരണവാറണ്ട് പുറപ്പെടുവിക്കുന്നത്. എല്ലാ പ്രതികളുടെയും ദയാഹര്‍ജി രാഷ്ട്രപതി തള്ളിയ സാഹചര്യത്തിലാണ് പുതിയ വാറണ്ട്. ബുധനാഴ്ച കേസിലെ പ്രതികളിലൊരാളായ പവന്‍ ഗുപ്തയുടെ ദയാഹര്‍ജിയും തള്ളിയിരുന്നു. ഇതോടെ നിയമതടസങ്ങളെല്ലാം മാറി. നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഡെല്‍ഹി പട്യാല ഹൗസ് […]

Read More

നടിയെ ആക്രമിച്ച കേസ് ; കാവ്യാ മാധവന്റെ അമ്മ ശ്യാമളയെ ഇന്ന് വിസ്തരിക്കും

കൊച്ചി: കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടി കാവ്യാ മാധവന്റെ അമ്മ ശ്യാമളയെ വ്യാഴാഴ്ച വിസ്തരിക്കും. ‘അമ്മ‘യുടെ ജനറല്‍സെക്രട്ടറി ഇടവേള ബാബുവിനെയും ഇന്ന് വിസ്തരിക്കുമെന്നാണ് വിവരം . കേസുമായി ബന്ധപ്പെട്ട് ഇതുവരെ 38 പേരുടെ സാക്ഷി വിസ്താരം പൂര്‍ത്തിയായി . ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ നേരിട്ട് അറിയാവുന്ന വ്യക്തിയാണ് ഇടവേള ബാബു. അതുകൊണ്ടു തന്നെ ഇന്നത്തെ സാക്ഷി വിസ്താരം നിര്‍ണായകമായിരിക്കും. കാവ്യയുടെ അമ്മയില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് സൂചന . […]

Read More

നിയമസഭയില്‍ ‘എടാ പോടാ’ വിളിവേണ്ട ; പി സി ജോര്‍ജ്ജിന് സ്പീക്കറുടെ ശാസന

തിരുവനന്തപുരം: നിയമസഭയില്‍ ‘എടാ പോടാ‘ വിളി നടത്തിയ പിസി ജോര്‍ജ്ജിനെ ശാസിച്ച്‌ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ രംഗത്ത് . നിയമസഭയില്‍ എടാ പോടാ വിളി വേണ്ടെന്ന് പിസി ജോര്‍ജ്ജിനോട് സ്പീക്കര്‍ പറഞ്ഞു. നിയമസഭയില്‍ സ്പീക്കര്‍ക്ക് നല്‍കാന്‍ ജീവനക്കാരനെ പിസി ജോര്‍ജ്ജ് ഒരു കുറിപ്പ് ഏല്‍പ്പിച്ചു . എന്നാല്‍ , അത് കൈമാറാന്‍ താമസിക്കുന്നത് കണ്ട പി സി ജോര്‍ജ്ജ് നിയമസഭാ ജീവനക്കാരനോട് മോശമായി പെരുമാറി . ഇത് കേട്ടാണ് സ്പീക്കര്‍ പ്രശ്നത്തില്‍ ഇടപെട്ടതും പരാമര്‍ശം വിലക്കിയതും. ജീവനക്കാരെ എടോ […]

Read More