Blog Post

Karanavars > Articles by: admin

സംസ്ഥാനത്ത് ഇന്ന് മുതല്‍ തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് മുതല്‍ തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര മേഖലയില്‍ തുടരെ ഇടിമിന്നല്‍ ഉണ്ടാവുമെന്ന് മുന്നറിയിപ്പുണ്ട്. ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണെന്നും മുന്നറിയിപ്പുണ്ട്. മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക, ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് […]

Read More

കേരളത്തില്‍ പ്ലാസ്‌റ്റിക്കില്‍നിന്ന്‌ 2006 കിലോമീറ്റര്‍ റോഡ് ‌

തിരുവനന്തപുരം: കേരളത്തില്‍ പ്ലാസ്റ്റിക്കെല്ലാം ഇപ്പോള്‍ റോഡിലാണ്. കേട്ടത് സത്യമാണ്. അഞ്ചുവര്‍ഷത്തിനിടെ 2,005.94 കിലോമീറ്റര്‍ റോഡാണ് പ്ലാസ്റ്റിക് ഉപയോഗിച്ച്‌ നിര്‍മിച്ചത്. വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യം തദ്ദേശ സ്ഥാപനങ്ങളിലെ ഹരിതകര്‍മസേനയുടെ സഹായത്തോടെ ശേഖരിച്ച്‌ സംസ്കരിച്ചാണ് ഉപയോഗിച്ചത്. മാലിന്യനിര്‍മാര്‍ജനത്തിനൊപ്പം റോഡിന്റെ ഗുണനിലവാരം കൂട്ടാനും ചെലവ് കുറയ്ക്കാനും പ്ലാസ്റ്റിക് റോഡിനാകും. 50 മൈക്രോണോ അതില്‍ താഴെയോ മൂല്യമുള്ള പ്ലാസ്റ്റിക്കാണ് ഉപയോഗിക്കുന്നത്. പ്ലാസ്റ്റിക് പൊടിയാക്കി ബിറ്റുമിനില്‍ ചേര്‍ത്താണ് റോഡ് നിര്‍മിക്കുക. ഇതുവഴി റോഡ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന ബിറ്റുമിന്റെ അളവ് ഏഴു ശതമാനമായി കുറയ്ക്കാനായി. 47,91,226 […]

Read More

കേരളത്തില്‍ പിണറായി തുടര്‍ഭരണം നേടും; കമല്‍ ഹാസന്‍ തമിഴ്നാട് മുഖ്യമന്ത്രിയാകുമെന്ന് ശരത് കുമാര്‍

ചെന്നൈ: കമല്‍ ഹാസന്‍ തമിഴ്നാട് മുഖ്യമന്ത്രിയാകുമെന്ന് ശരത്കുമാര്‍. തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കുകയായിരുന്നു നടനും രാഷ്ട്രീയ നേതാവുമായ ശരത്കുമാര്‍. ജയലളിതയുടെയും കരുണാനിധിയുടേയും വിടവ് കമല്‍ നികത്തുമെന്നാണ് അദ്ദേഹം പറയുന്നത്. ആദായ നികുതി റെയ്ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശരത്കുമാര്‍ രംഗത്തെത്തി. കേന്ദ്രത്തെ വിമര്‍ശിക്കുന്നവരുടെ വീട്ടിലെല്ലാം റെയ്ഡ് നടക്കുന്ന സ്ഥിതിയാണെന്നും റെയ്ഡ് നടത്തി ഭയപ്പെടുത്താനാണ് ശ്രമമെന്നും ശരത് കുമാര്‍ ആരോപിച്ചു. യുവജനതയുടെ പിന്തുണ മൂന്നാം മുന്നണിക്കാണ്. കേരളത്തില്‍ പിണറായി തുടര്‍ഭരണം നേടുമെന്നും ഇടത് പക്ഷം തുടരണമെന്നാണ് […]

Read More

സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശിലെത്തി

ധാക്ക: ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശില്‍ എത്തി. കൊവിഡ് 19 വ്യാപനത്തിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദര്‍ശമാണിത്. ബംഗ്ലാദേശിലെ ഹസ്രത്ത് ഷാജലാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രിയെ രാജ്യത്തെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയാണ് സ്വാഗതം ചെയ്തത്. ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് നരേന്ദ്ര മോദിയെ സ്വാഗതം ചെയ്തത്. ബംഗ്ലാദേശിന്റെ അന്‍പതാം സ്വാതന്ത്ര്യ വാര്‍ഷികമാണ് ഇന്ന്. ഇന്ന് നടക്കുന്ന പരിപാടികളില്‍ മുഖ്യാതിഥി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. തുടര്‍ന്ന് നടക്കുന്ന ആഘോഷ പരിപാടികളിലും അദ്ദേഹം പങ്കെടുക്കും. ശേഷം […]

Read More

ഇംഗ്ലണ്ടിനെതിരെ രണ്ടാം വിജയം തേടി ഇന്ത്യ; ഇന്ന് ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്ബര

പൂനൈ: ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ രണ്ടാം ഏകദിനം ഇന്ന്. മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്ബരയില്‍ ആദ്യ മത്സരം ജയിച്ച ഇന്ത്യ ഇന്ന് പരമ്ബര ലക്ഷ്യമിട്ടാകും ഇറങ്ങുക. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് പരമ്ബര സ്വന്തമാകും. ഉച്ചയ്ക്ക് 1.30നാണ് മത്സരം. ആദ്യ മത്സരം പരാജയപ്പെട്ട ഇംഗ്ലണ്ടും ജയിക്കാനാകും ഇന്ന് പരിശ്രമിക്കുക. കഴിഞ്ഞ കളിയില്‍ തോളെല്ലിന് പരിക്കേറ്റ് ശ്രേയസ് അയ്യര്‍ പുറത്തു പോയതിനാല്‍ സൂര്യകുമാര്‍ യാദവോ ഋഷഭ് പന്തോ ആകും ശ്രേയസ്സിനു പകരം ഇറങ്ങുക. അങ്ങനെയാണേല്‍ സൂര്യയുടെ ഏകദിന അരങ്ങേറ്റ മത്സരം കൂടിയാകുമിത്. രോഹിത് […]

Read More

രാജ്യത്ത് കോവിഡ് കേസുകളില്‍ വര്‍ധന; ഇന്നലെ മാത്രം 59,118 പേര്‍ക്ക് കോവിഡ്

ന്യൂഡല്‍ഹി: രാജ്യം വീണ്ടും കോവിഡിന്‍െറ പിടിയിലമരുന്നു. 24 മണിക്കൂറിനിടെ 59,118 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. അഞ്ചു മാസത്തിനിടയിലെ ഉയര്‍ന്ന നിരക്കാണിത്. തലേദിവസം ആയിരുന്നു രോഗികളുടെ എണ്ണം. ഇതോടെ നിലവില്‍ കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4,21,066 ആയി. 257 പേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു. കോവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 1,60,949 ആയി. 32,987 പേര്‍ ഇന്നലെ കോവിഡ് മുക്തരായെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ രാജ്യത്തെ 5,55,04,440 പേര്‍ക്ക് വാക്സിന്‍ […]

Read More

മുംബൈയില്‍ കൊവിഡ് ആശുപത്രിയില്‍ അഗ്നിബാധ; ആറ് മരണം

മുംബൈ : നഗരത്തിലെ പ്രധാന കൊവിഡ് ആശുപത്രികളിലൊന്നായ സണ്‍റൈസ് ആശുപത്രിയില്‍ അഗ്നിബാധ. വെള‌ളിയാഴ്‌ച അര്‍ദ്ധരാത്രിയോടെയാണ് തീപിടുത്തമുണ്ടായത്. ആറ് പേര്‍ മരണമടഞ്ഞതായാണ് വിവരം. 70ഓളം പേരെ രക്ഷപ്പെടുത്തിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍ മരണമടഞ്ഞവര്‍ കൊവി‌ഡ് മൂലമാണ് മരിച്ചതെന്നും അഗ്നിബാധയെ തുടര്‍ന്നല്ലെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മ‌റ്റ് രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നവരെ ഫോര്‍ട്ടിസ് ആശുപത്രിയിലേക്ക് മാ‌റ്റിയതായും സണ്‍റൈസ് ആശുപത്രി അധിക‌ൃതര്‍ പറഞ്ഞു. ആശുപത്രി ഉള്‍പ്പെട്ട ഡ്രീംമാളിലെ ഒന്നാം നിലയിലാണ് തീ ആദ്യം കണ്ടത്. തുടര്‍ന്ന് ആശുപത്രിയിലേക്ക് പടരുകയായിരുന്നു. ആകെ 76 […]

Read More

യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ കെ.മുരളീധരന്‍ മന്ത്രിയെന്ന് തരൂര്‍

തിരുവനന്തപുരം: യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ കെ. മുരളീധരന്‍ മന്ത്രിയാവുമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. കേരളത്തില്‍ ബി.ജെ.പി വേണ്ടെന്ന താക്കീതായി നേമത്ത് മുരളീധരന്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത 12 ദിവസം യു.ഡി.എഫ് നിര്‍ണായകമാണെന്ന് അദ്ദേഹം പ്രവര്‍ത്തകരെ ഓര്‍മിപ്പിച്ചു. ഏറെ ചര്‍ച്ചകള്‍ക്കൊടുവിലാണ് നേമത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി എല്ലാവര്‍ക്കും സ്വീകാര്യനായ നേതാവായ കെ .മുരളീധരന്‍ നേമംഎത്തുന്നത്. കേരള നിയമസഭയില്‍ ഭാരതീയ ജനതാ പാര്‍ട്ടിക്കു കൈയിലുള്ള ഒരേയൊരു സീറ്റാണു നേമം. 2016ലെ തെരഞ്ഞെടുപ്പില്‍ ഒ. രാജഗോപാല്‍ നേമത്തുനിന്ന് ജയിച്ച്‌ നിയമസഭയിലെത്തിയപ്പോള്‍ […]

Read More

‘കേരളം ഉറങ്ങുമ്ബോള്‍ ഞാന്‍ ഉണര്‍ന്നിരിക്കുകയായിരുന്നു’; കളളവോട്ട് തടയലാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിലെ വോട്ട‍ര്‍ പട്ടിക സുതാര്യമല്ലെന്നും സി പി എം ആസൂത്രിത നീക്കം നടത്തി, നാല് ലക്ഷത്തോളം വ്യാജ വോട്ട‍ര്‍മാരെ ചേര്‍ത്തെന്നും ആവര്‍ത്തിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ആസൂത്രിത നീക്കം നടക്കുകയാണ്. ഇക്കാര്യത്തില്‍ എ ഐ സി സി സംഘം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ട് പരാതി നല്‍കും. കളളവോട്ട് തടയലാണ് തന്റെ അടുത്ത ലക്ഷ്യമെന്നും ചെന്നിത്തല വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കേരളം ഉറങ്ങുമ്ബോള്‍ ഞാന്‍ […]

Read More

ഇന്ത്യയില്‍ ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച പുതിയ കോവിഡ് വകഭേദം കണ്ടെത്തി

ന്യൂഡല്‍ഹി : രാജ്യത്ത് ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. അതേസമയം ഇത് കൂടുതല്‍ പേരില്‍ കണ്ടെത്തിയിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. സ്ഥിതിഗതികള്‍ കൂടുതല്‍ വിശകലനം ചെയ്യുന്നതിനായി ജീനോമിക് സീക്വന്‍സിങ് എപ്പിഡെമോളജിക്കല്‍ പഠനങ്ങളും തുടരുകയാണെന്നും മന്ത്രാലയം പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഇന്ത്യന്‍ സാര്‍സ് കോവി-2 ജീനോമിക്സ് കണ്‍സോര്‍ട്ടിയം ലാബുകളില്‍ നടത്തിയ ജീനോം സീക്വന്‍സിങ് ടെസ്റ്റില്‍ രാജ്യത്ത് ഇതുവരെ 10787 പേരില്‍ നിന്ന് 771 കോവിഡ് വകഭേദങ്ങളാണ് കണ്ടെത്തിയത്. ഇതില്‍ […]

Read More