Blog Post

Karanavars > Articles by: admin

ഇന്ത്യയില്‍ ആദ്യ സംഭവം, രണ്ട് ഡോസ് വാക്സിനെടുത്ത വനിത ഡോക്ടറില്‍ ഒരേസമയം രണ്ട് കൊവിഡ് വകഭേദങ്ങള്‍ കണ്ടെത്തി

ഗുവാഹത്തി: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് ബാധിതരായ ഒരാളില്‍ തന്നെ ഒന്നില്‍ കൂടുതല്‍ വൈറസ് വകഭേദങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ആദ്യമായി അത്തരമൊരു കേസ് ആസാമില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. രണ്ട് വാക്സിനുകളും സ്വീകരിച്ച വനിത ഡോക്ടറിലാണ് കൊവിഡ് വകഭേദങ്ങളായ ആല്‍ഫയും ഡെല്‍റ്റയും കണ്ടെത്തിയത്. സാധാരണ ഗതിയില്‍ ഇരട്ട വകഭേദങ്ങള്‍ ഒരാളില്‍ വരുന്നത് അപകടകരമായ അവസ്ഥയാണ്. എന്നാല്‍ വാക്സിന്റെ ഗുണമേന്മയാല്‍ ഗുവാഹത്തിയില്‍ അസുഖം ബാധിച്ച ഡോക്ടര്‍ പൂര്‍ണ ആരോഗ്യവതിയാണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ അറിയിച്ചു. ഗുവാഹത്തി റീജിയണല്‍ മെഡിക്കല്‍ […]

Read More

സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു; രോഗികളുടെ എണ്ണം 37 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം കാട്ടായിക്കോണം സ്വദേശിനി (41), കുമാരപുരം സ്വദേശിനിയായ ഡോക്ടര്‍ (31) എന്നിവര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 37 പേര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. 7 പേരാണ് നിലവില്‍ രോഗികളായുള്ളത്. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. […]

Read More

ഫോണ്‍ ചോര്‍ത്തല്‍ വിവാദം; പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരോക്ഷമായി പരിഹസിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നിങ്ങളുടെ ഫോണിലുള്ളതെല്ലാം അയാള്‍ വായിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളുയരുമ്ബോള്‍, ‘ടാപ്പിംഗ് ജീവി‘ എന്നാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി റണ്‍ദീപ് സിംഗ് സുര്‍ജേവാല സര്‍ക്കാരിനെ വിശേഷിപ്പിച്ചത്. നരേന്ദ്രമോദി മന്ത്രിസഭയിലെ നിലവിലുള്ള രണ്ട് മന്ത്രിമാരുടേയും മൂന്ന് പ്രതിപക്ഷ നേതാക്കളുടേയും നാല്‍പ്പത്തിലേറെ മാധ്യമപ്രവര്‍ത്തകരുടേയും സുപ്രിംകോടതി ജഡ്ജിമാരുടെയും ഫോണുകള്‍ ഇസ്രായേല്‍ ചാരസോഫ്റ്റ് വെയറായ പെഗാസസ് ചോര്‍ത്തിയതായാണ് […]

Read More

ബക്രീദ് പ്രമാണിച്ച്‌ ലോക്ക്ഡൗണ്‍ ഇളവ്; സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീംകോടതിയില്‍ ഹരജി

ബക്രീദ് പ്രമാണിച്ച്‌ സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഇളവുകള്‍ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹരജി. ഡല്‍ഹി മലയാളിയായ പി.കെ.ഡി നമ്ബ്യാരാണ് ഹരജി സമര്‍പ്പിച്ചത്. ഹരജി ഇന്നു തന്നെ കോടതി പരിഗണിക്കും. സംസ്ഥാനത്ത് കോവിഡ് വ്യാപനവും രോഗ നിരക്കും കൂടുതലുള്ളതിനാല്‍ ഇളവുകള്‍ റദ്ദാക്കണമെന്നാണ് ഹരജിക്കാരന്‍റെ ആവശ്യം. കേരളത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഈ പശ്ചാത്തലത്തില്‍ മനുഷ്യരുടെ ജീവന്‍വെച്ച്‌ സര്‍ക്കാര്‍ പന്താടുകയാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. കന്‍വാര്‍ യാത്രയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി കഴിഞ്ഞദിവസം സ്വമേധയ കേസെടുത്തിരുന്നു. കോവിഡ് സാഹചര്യത്തില്‍ കന്‍വാര്‍ […]

Read More

പാലാരിവട്ടം അഴിമതിക്കേസില്‍ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യവ്യവസ്ഥയില്‍ ഇളവ്

കൊച്ചി: പാലാരിവട്ടം അഴിമതിക്കേസില്‍ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യവ്യവസ്ഥയില്‍ ഇളവ്. തിരഞ്ഞെടുപ്പ് കാലത്ത് ഇബ്രാഹിം കുഞ്ഞ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്ന് ഇബ്രാഹിം കുഞ്ഞ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതിയാണ് ഇളവ് നല്‍കിയത്. കഴിഞ്ഞ മാസം രോഗ വിവരം ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ചാണ് ഇബ്രാഹിം കുഞ്ഞ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. അന്വേഷണം പൂര്‍ത്തിയായ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചെന്നും ഏഴര മാസമായി കോടതി നിര്‍ദേശം പാലിക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. കേസെടുത്തതിന്റെ പേരില്‍ ഒരു വ്യക്തിയുടെയും സഞ്ചാര സ്വാതന്ത്ര്യം അനിശ്ചിതമായി തടയാന്‍ സാധിക്കില്ലെന്ന് […]

Read More

കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച്‌ ഇംഗ്ലണ്ട്; നൈറ്റ് ക്ലബുകള്‍ തുറക്കും

ലണ്ടന്‍: കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവിറക്കി ഇംഗ്ലണ്ട്. നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കുന്ന ഇന്ന് രാജ്യത്ത് ഫ്രീഡം ഡേയായി പ്രഖ്യാപിച്ചു. പൊതുചടങ്ങുകളിലെ ആള്‍ക്കൂട്ട നിയന്ത്രണം പിന്‍വലിച്ചിട്ടുണ്ട്. ഇനിമുതല്‍ മാസ്‌ക് നിര്‍ബന്ധമില്ല.എന്നാല്‍ രോഗവ്യാപനം കൂടിയ സ്ഥലങ്ങളില്‍ മാസ്‌ക് ഉപയോഗിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നൈറ്റ് ക്ലബുകള്‍ തുറന്നു പ്രവര്‍ത്തിക്കും.അനുമതി നിഷേധിച്ചിരുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും ഇന്നുമുതല്‍ പ്രവര്‍ത്തിക്കാം. രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം ഉയര്‍ന്നതോടെയാണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത്. ഇംഗ്ലണ്ടില്‍ അന്‍പത്തിനാല് ലക്ഷത്തോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1.13 ലക്ഷം പേര്‍ മരിച്ചു.

Read More

ശ്രീലങ്കന്‍ പര്യടനം; ആദ്യ ഏകദിനത്തില്‍ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ, മികച്ച പ്രകടനവുമായി യുവനിര

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്ബരയിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ട്ടത്തില്‍ 262 റണ്‍സ് നേടി. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ യുവനിര 14 ഓവര്‍ ബാക്കി നില്‍ക്കെ തകര്‍പ്പന്‍ പ്രകടനവുമായി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സിന്റെ വിജയലക്ഷ്യം മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്ബരയില്‍ ഇന്ത്യ 1-0 ന് മുന്‍പിലാണ്. ഇന്ത്യയുടെ നായകന്‍ ശിഖര്‍ ധവാനും ഇഷാന്‍ കിഷനും നടത്തിയ മികച്ച […]

Read More

മിഠായി തെരുവിലെ വഴിയോര കടകള്‍ തുറക്കരുത്; കേസെടുക്കും

കോഴിക്കോട്: ഇന്ന് മിഠായി തെരുവിലെ വഴിയോര കടകള്‍ തുറന്നു പ്രവര്‍ത്തിക്കരുതെന്ന് കച്ചവടക്കാര്‍ക്ക് പൊലീസിന്‍റെ നിര്‍ദ്ദേശം. കച്ചവടം നടത്തിയാല്‍ കേസെടുക്കുമെന്നും കടകള്‍ ഒഴിപ്പിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജ് മുന്നറിയിപ്പ് നല്‍കി. കടകള്‍ തുറക്കാന്‍ അനുമതി ആവശ്യപ്പെട്ട് വഴിയോര കച്ചവടക്കാര്‍ സിറ്റി പൊലീസ് കമ്മീഷണറെ കാണാന്‍ തീരുമാനിച്ചിട്ടുണ്ട്. ലോക്ഡൗണ്‍ നിയന്ത്രണം പാലിച്ച്‌ കടകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം. കഴിഞ്ഞ ദിവസം മിഠായി തെരുവില്‍ കച്ചവടം നടത്തിയ വഴിയോര കച്ചവടക്കാരെ പൊലീസ് എത്തി ഒഴിപ്പിച്ചിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ […]

Read More

സംസ്ഥാനത്ത് ഇന്ന് 13,750 പേര്‍ക്ക് കോവിഡ്; 130 മരണം

കേരളത്തില്‍ ഇന്ന് 13,750 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 1782, മലപ്പുറം 1763, തൃശൂര്‍ 1558, എറണാകുളം 1352, കൊല്ലം 1296, തിരുവനന്തപുരം 1020, പാലക്കാട് 966, കോട്ടയം 800, ആലപ്പുഴ 750, കാസര്‍ഗോഡ് 726, കണ്ണൂര്‍ 719, പത്തനംതിട്ട 372, വയനാട് 345, ഇടുക്കി 301 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 130 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,155 ആയി. കൂട്ടപരിശോധന ഉള്‍പ്പെടെ […]

Read More

റഷ്യയില്‍ 13 യാത്രക്കാരുമായി വിമാനം കാണാതായി, തിരച്ചില്‍ തുടരുന്നു

മോസ്കോ: സൈബീരിയയില്‍ പതിമൂന്നുപേരുമായി പോയ റഷ്യന്‍ വിമാനം കാണാതായെന്ന് റിപ്പോര്‍ട്ട്. വ്യോമനിരീക്ഷണം ഉള്‍പ്പടെയുള്ള തിരച്ചില്‍ നടത്തിയെങ്കിലും വിമാനത്തെക്കുറിച്ച്‌ ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. വിമാനത്തില്‍ പതിനേഴുപേരുണ്ടായിരുന്നു എന്നാണ് ചില പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്. സൈബീരിയന്‍ പ്രദേശമായ ടോംസ്കിലൂടെ പറക്കുന്നതിനിടെയാണ് വിമാനവുമായുള്ള ബന്ധം ബന്ധം നഷ്ടപ്പെട്ടത്. കിഴക്കന്‍ റഷ്യയിലെ കംചത്കയില്‍ അടുത്തിടെ 28 പേരുമായി പോയ വിമാനം തകര്‍ന്നു വീണിരുന്നു. ഇതിലുള്ള എല്ലാവരും മരിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. അന്റോനോവ് എ ന്‍. -26 വിമാനം പെട്രോപാവ്ലോവ്‌സ്‌ക്–കാംചാറ്റ്‌സ്‌കി നഗരത്തില്‍ നിന്ന് പലാനയിലേക്ക് […]

Read More