Blog Post

Karanavars > Articles by: admin

കേന്ദ്ര ആരോഗ്യമന്ത്രി ഇന്ന് കേരളം സന്ദര്‍ശിക്കും: മുഖ്യമന്ത്രിയുമായി ചര്‍ച്ച, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ തുടരുന്ന കേരളത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ സന്ദര്‍ച്ചനം നടത്തും. ഉച്ചയോടെ തിരുവനന്തപുരത്ത് എത്തുന്ന മന്ത്രി മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തും. എച്ച്‌എല്‍എല്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ സന്ദര്ശിക്കും. കേന്ദ്രസംഘവും ഇന്ന് കേരളത്തിലെത്തുന്നുണ്ട്. നേരത്തെ സന്ദര്‍ശിച്ച കേന്ദ്രസംഘം കൊവിഡ് വാക്സീന്‍ എടുത്തവരിലെ രോഗബാധ പ്രത്യേകം കണക്കെടുക്കാന്‍ സംസ്ഥാനത്തിന് നിര്‍ദേശം നല്‍കിയിരുന്നു.

Read More

തിരുവനന്തുരം ലുലു മാളിന്റെ‍ നിര്‍മാണം തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: തിരുവനന്തപുരം ലുലു മാളിന്റെ നിര്‍മാണം തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജിയില്‍ കഴമ്ബില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസുമാരായ എസ്.വി.ഭട്ടിയും ബച്ചു കുരിയന്‍ തോമസു മടങ്ങുന്ന ബെഞ്ച് തള്ളിയത്. പാര്‍വതീ പുത്തനാറിന്റെ തീരത്ത് നടക്കുന്ന മാളിന്‍്റെ നിര്‍മാണം ചട്ടങ്ങള്‍ ലംഘിച്ചാണെന്നും കായല്‍ കയ്യേറിയാണ് നിര്‍മാണമെന്നും ചൂണ്ടിക്കാട്ടി കൊല്ലം സ്വേദേശി എം.കെ.സലീമാണ് കോടതിയെ സമീപിച്ചത്. ഒരു ലക്ഷത്തി അമ്ബതിനായിരം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് അനുമതി നല്‍കേണ്ടതെന്നും 2,32,400 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള മാളിന് സംസ്ഥാന […]

Read More

പെട്രോള്‍ വില കുറച്ച്‌​ തമിഴ്​നാട്​; ജനപ്രിയ പ്രഖ്യാപനവുമായി സ്റ്റാലിന്‍ സര്‍ക്കാറിന്‍റെ ആദ്യ ബജറ്റ്​

ചെന്നൈ: ഇന്ധനവില വര്‍ധനവിനെ തുടര്‍ന്ന്​ ദുരിതത്തിലായ ജനങ്ങള്‍ക്ക്​ ആശ്വാസമായി തമിഴ്​നാട്​ സര്‍ക്കാറിന്‍റെ പ്രഖ്യാപനം. തമിഴ്​നാട്ടില്‍ പെട്രോള്‍ വില മൂന്ന്​ രൂപ കുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാന ബജറ്റിലാണ്​ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്​. നികുതിയിനത്തില്‍ മൂന്ന്​ രൂപ കുറക്കുമെന്നാണ്​ സര്‍ക്കാര്‍ ​അറിയിച്ചിരിക്കുന്നത്​. മുഖ്യമന്ത്രി സ്റ്റാലിന്‍റെ നിര്‍ദേശപ്രകാരമാണ്​ വിലകുറക്കുന്നതെന്ന്​ ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ അറിയിച്ചു. അഞ്ച്​ സംസ്ഥാനങ്ങളിലേക്ക്​ നടന്ന തെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്ത്​ വന്നതിന്​ പിന്നാലെ എണ്ണകമ്ബനികള്‍ വന്‍തോതില്‍ ഇന്ധനവില കൂട്ടിയിരുന്നു. പെട്രോള്‍ വില പല നഗരങ്ങളിലും ലിറ്ററിന്​ 100 രൂപയും […]

Read More

സ്വകാര്യ ഉപയോഗത്തിന് പരമാവധി 20 വര്‍ഷം, വാണിജ്യ ആവശ്യത്തിന് 15 വര്‍ഷം; രാജ്യത്തെ പുതിയ വാഹനം പൊളിക്കല്‍ നയം പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ വാഹനം പൊളിക്കല്‍ നയം പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ പരമാവധി 20 വര്‍ഷമേ ഉപയോഗിക്കാവൂവെന്ന് പ്രധാനമന്ത്രി അറിയിച്ചു. വാണിജ്യ ആവശ്യങ്ങള്‍ക്കുള‌ള വാഹനങ്ങള്‍ക്ക് 15 വര്‍ഷത്തിന് ശേഷം ഉപയോഗിക്കാന്‍ അനുമതിയുണ്ടാകില്ല. ഇന്ത്യയുടെ വികസന യാത്രയിലെ സുപ്രധാന നാഴികക്കല്ലാകും പുതിയ വാഹനം പൊളിക്കല്‍ നയമെന്ന് പ്രധാനമന്ത്രി അറിയിച്ചു. വാഹനരംഗത്ത് വലിയ വിപ്ളവം തന്നെ സൃഷ്‌ടിക്കാന്‍ ഇടയാക്കുന്നതാണ് കേന്ദ്രം ഇന്ന് പ്രഖ്യാപിച്ച പഴയ വാഹനങ്ങള്‍ പൊളിക്കുന്നതിനുള‌ള വാഹനം പൊളിക്കല്‍ നയം. ഗുജറാത്തില്‍ നടക്കുന്ന നിക്ഷേപക […]

Read More

ജാമ്യം കിട്ടിയാല്‍ രാജ്യം വിടാന്‍ സാധ്യത; രാജ് കുന്ദ്രയ്‌ക്കെതിരെ മുംബൈ പൊലീസ്

നടി ശില്പ്പ ഷെട്ടിയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ രാജ് കുന്ദ്രയുടെ അശ്ലീല ചിത്ര നിര്‍മ്മാണകേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിന്റെ ഞെട്ടലിലാണ് ബോളിവുഡ് സിനിമാ ലോകം. രാജ് കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചാല്‍ നീരവ് മോദിയെപ്പോലെ രാജ്യം വിട്ടേക്കുമെന്ന വാദവുമായി രംഗതെത്തിയിരിക്കുകയാണ് മുബൈ പൊലീസ്. കുന്ദ്രയുടെ ജാമ്യാപേക്ഷയെ കോടതിയില്‍ എതിര്‍ത്ത് കൊണ്ടായിരുന്നു പൊലീസിന്റെ പ്രസ്താവന. കുന്ദ്രയ്ക്ക് ജാമ്യം നല്‍കുന്നതു സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും മുംബൈ പൊലീസ് വ്യക്തമാക്കി. ജാമ്യം ലഭിച്ചാല്‍ കുറ്റം വീണ്ടും ചെയ്‌തേക്കുമെന്നും പൊലീസ് കോടതിയെ അറിയിച്ചു. അതേസമയം, കേസ് ഓഗസ്റ്റ് […]

Read More

ഐ എസ് ആര്‍ ഒ ചാരക്കേസ്; നാല് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം

കൊച്ചി : ഐഎസ്‌ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയിലെ നാല് പ്രതികള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി. മുന്‍ പോലീസ് ഉദ്യോഗസ്ഥരായ എസ്. വിജയന്‍, തമ്ബി എസ്. ദുര്‍ഗാ ദത്ത്, ആര്‍.ബി. ശ്രീകുമാര്‍, എസ് ജയപ്രകാശ് എന്നിവര്‍ക്കാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട് സാക്ഷികളെ സ്വാധീനിക്കില്ലെന്നും അന്വേഷണവുമായി സഹകരിക്കില്ലെന്നും പ്രതികള്‍ കോടതിയെ അറിയിച്ചിരുന്നു. ഇത് പരിഗണിച്ച കോടതി നാല് പേര്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു. പ്രതികളുടെ മുന്‍കൂര്‍ ജാമ്യം പരിഗണിക്കുന്നതിനാല്‍ കേസിലെ ഏഴാം പ്രതി ആര്‍.ബി.ശ്രീകുമാറിന്റെ അറസ്റ്റ് […]

Read More

ഇ ബുള്‍ജെറ്റ് വ്ളോഗര്‍മാര്‍ക്ക് പൊതുമുതല്‍ നശിപ്പിച്ച കേസില്‍ ജാമ്യം അനുവദിച്ചതിനെതിരെ പൊലിസ് അപ്പീല്‍ ഹര്‍ജി നല്‍കും; വ്ളോഗര്‍മാര്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പിന്റെ കുറ്റപത്രം

കണ്ണൂര്‍: ഇ ബുള്‍ ജെറ്റ് വ്‌ലോഗര്‍ സഹോദരന്‍മാര്‍ക്കെതിരായ കേസില്‍ എംവിഡി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തലശ്ശേരി എസിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 1988 ലെ എംവിഡി നിയമനും കേരള മോട്ടര്‍ നികുതി നിയമം ലംഘിച്ചെന്നും കൂടാതെ 42,400 രൂപ പിഴ ഒടുക്കാത്തതിനെ തുടര്‍ന്നാണ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. അതേസമയം ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ ബഹളം വെച്ച ദിവസം ഓഫിലേക്ക് വിളിച്ച്‌ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. കണ്ണൂര്‍ ജൂഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി […]

Read More

രാജ്യത്ത് 24 മണിക്കൂറിനിടെ 40,120 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 40,120 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 585 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ കൊവിഡ് മരണം 4,30,254 ആയി. 2.04 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 3,85,227 പേര്‍ ചികിത്സയിലുണ്ടെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 3,13,02,345 പേര്‍ ഇത് വരെ രോഗമുക്തി നേടി. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ 19 ദിവസമായി മൂന്ന് ശതമാനത്തിന് താഴെയാണ്. ഏഴ് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.13 ശതമാനവും. ഇത് […]

Read More

‘ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്ക് മറുപടി പറയാന്‍ ഭയം’; നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം, രണ്ടാം ദിവസവും ബഹിഷ്കരണം

തിരുവനന്തപുരം: വിവാദമായ ഡോളര്‍ കടത്ത് കേസ് വീണ്ടും നിയമസഭയില്‍ ഉന്നയിച്ച്‌ പ്രതിപക്ഷം. ഡോളര്‍ കടത്ത് കേസിലെ സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികളുടെ മൊഴിയില്‍ മുഖ്യമന്ത്രി മറുപടി പറയണമന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഡോളര്‍ കടത്ത് കേസ് പ്രതിപക്ഷം സഭയില്‍ ഉന്നയിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധം തുടങ്ങി. മുഖ്യമന്ത്രിക്കെതിരെ ബാനര്‍ ഉയര്‍ത്തിയ പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സഭ ബഹിഷ്കരിച്ച പ്രതിപക്ഷം മന്ദിരത്തിന് പുറത്ത് കുത്തിയിരുന്നും കവാടത്തിന് പുറത്ത് അഴിമതി […]

Read More

ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ഇനി ഈ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ മതി.; അറിയാം

കോശവളര്‍ച്ച മൂലം ബാധിക്കുന്ന അര്‍ബുദങ്ങളെ തടയാന്‍ ചില ഭക്ഷണങ്ങള്‍ക്കാകുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ വളരെ സഹായകരമാണ്. പഴങ്ങള്‍, പച്ചക്കറികള്‍, നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കാം. എന്നാല്‍ മാംസാഹാരം, മധുരം, ഉപ്പ്, എണ്ണ, കൊഴുപ്പടങ്ങിയ ഭക്ഷണം എന്നിവ മിതമായ അളവില്‍ കഴിക്കുന്നതാണ് ക്യാന്‍സര്‍ പ്രതിരോധത്തിന് നല്ലതായിരിക്കും. കാബേജ്, കോളിഫ്ലവര്‍ , ബ്രോക്കോളി എന്നിവയിലെ ആന്‍റി ഓക്സിഡന്റുകള്‍ ക്യാന്‍സര്‍ പ്രതിരോധത്തിന് സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ക്യാരറ്റ് […]

Read More