Blog Post

Karanavars > Articles by: admin

കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ ഒരു പെണ്‍കുട്ടിയെ കൂടി കണ്ടെത്തി

കോഴിക്കോട്: വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ ആറ് പെണ്‍കുട്ടികളില്‍ ഒരാളെ കൂടി കണ്ടെത്തി. ഇതോടെ കാണാതായവരില്‍ രണ്ട് പേരെ പോലീസിന് കണ്ടെത്താനായി. മൈസൂരുവിലെ മാണ്ഡ്യയില്‍ വെച്ചാണ് രണ്ടാമത്തെ പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഒരാളെ വ്യാഴാഴ്ച തന്നെ കണ്ടെത്തിയിരുന്നു. മൈസൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് വരാനുള്ള തയ്യാറെടുപ്പിലായിരുന്നു പെണ്‍കുട്ടി. ഇവരെ കോഴിക്കോട്ടെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. രക്ഷപ്പെട്ട് മറ്റ് നാല് പെണ്‍കുട്ടികളും അധികം ദൂരമൊന്നും പോവാന്‍ സാധ്യതയില്ലെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. കുട്ടികളുടെ കയ്യില്‍ പണമില്ലാത്തതിനാല്‍ വഴിയില്‍ പരിചയപ്പെട്ടവരില്‍ നിന്ന് കടം വാങ്ങിയും […]

Read More

വൈകാതെ സുനി എല്ലാം തുറന്നു പറയും; ദിലീപ് കൊമ്പനാനയാണെന്ന് പൾസർ സുനിയുടെ അമ്മ ശോഭന

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ അമ്മ പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. ചെയ്‌തു പോയ തെറ്റിൽ സുനിക്ക് കുറ്റബോധമുണ്ടെന്നും വൈകാതെ എല്ലാം തുറന്നു പറയുമെന്ന് അമ്മ ശോഭന പറഞ്ഞു. ജയിലിൽ പോയി സുനിയെ കണ്ട് മടങ്ങവേയാണ് ഒരു സ്വകാര്യ ചാനലിനോട് ശോഭന സംസാരിച്ചത്. ജയിലിലാണെങ്കിലും ഇവിടെ നടക്കുന്ന കാര്യങ്ങളെല്ലാം സുനി അറിയുന്നുണ്ട്. ബാലചന്ദ്രകുമാർ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണ്. എന്നോട് ഒന്നും പറയണ്ടെന്നാണ് അവൻ പറഞ്ഞത്. പറഞ്ഞിട്ടും കാര്യമില്ല. പെട്ടുപോയതാണ് എന്നും പൾസർ സുനി […]

Read More

കൊവിഡ്  വ്യാപനം  രൂക്ഷമാകുന്ന  സാഹചര്യത്തിൽ  കോളേജുകൾ  അടയ്ക്കണം,  പരീക്ഷകൾ  മാറ്റണം;  ആവശ്യവുമായി  എൻഎസ്എസ്

കോട്ടയം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിന് കാരണം സർക്കാരിന്റെ ഭാഗത്തു നിന്നുള്ള അനാസ്ഥയാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. കോളേജുകൾ ക്ലസ്റ്ററുകളായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പരീക്ഷകൾ മാറ്റാനോ കോളേജുകൾ അടയ്ക്കാനോ തയ്യാറാകുന്നില്ല. അതിനിടെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനും അനുമതി നൽകിയത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും എൻഎസ്എസ് അറിയിച്ചു. അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും കൂട്ടമായി കൊവിഡ് ബാധിക്കുന്നതിനാൽ കോളേജുകൾ അടച്ചിടണമെന്നും കൊവിഡ് നിയന്ത്രണ വിധേയമാകുന്നതുവരെ പരീക്ഷകൾ മാറ്റി വയ്ക്കണം, കോളേജ് അടച്ചിടണം, ക്ലാസുകൾ ഓൺലൈനായി നടത്തണം എന്നീ ആവശ്യങ്ങളും […]

Read More

നടിയെ ആക്രമിച്ച കേസ് : സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി; ദിലീപിന്റെ ആവശ്യം അംഗീകരിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നീട്ടണമെന്ന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. വിചാരണക്കോടതിയാണ് തീരുമാനമെടുക്കേണ്ടതെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. വിചാരണക്കോടതിക്ക് നീതിയുക്തമായ തീരുമാനമെടുക്കാം. ആവശ്യമെങ്കില്‍ വിചാരണക്കോടതിക്ക് സുപ്രീംകോടതിയെ സമീപിക്കാമെന്നും നിര്‍ദ്ദേശിച്ചു. വിചാരണ പൂര്‍ത്തിയാക്കാന്‍ ആറു മാസം കൂടി ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ നല്‍കിയത്. എന്നാല്‍ സര്‍ക്കാരിന്റെ ആവശ്യം അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ദിലീപും സുപ്രീംകോടതിയെ കഴിഞ്ഞ ദിവസം സമീപിച്ചിരുന്നു. വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാണ് ദിലീപിന്റെ ആവശ്യം. ബാലചന്ദ്രകുമാര്‍ അന്വേഷണസംഘം വാടകയ്‌ക്കെടുത്ത സാക്ഷിയാണെന്നും ജഡ്‌ജി മാറുന്നത് വരെ വിചാരണ […]

Read More

മൂന്നാം തരംഗത്തെ നേരിടാന്‍ കേരളം സുസജ്ജം; പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റ്, ആശുപത്രി കിടക്കകള്‍ക്ക് ക്ഷാമമില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം : കൊറോണയുടെ മൂന്നാം തരംഗത്തെ നേരിടാന്‍ ആരോഗ്യവകുപ്പ് സുസജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. സംസ്ഥാനത്ത് കൊറോണ ചികിത്സാ പ്രതിസന്ധി ചൂണ്ടിക്കാട്ടിയ മന്ത്രി എല്ലായിടത്തും മരുന്നുകളും ആവശ്യമായ സൗകര്യങ്ങളും ഉണ്ടെന്ന് വ്യക്തമാക്കി. മെഡിക്കല്‍ കോളേജുകളില്‍ പ്രതിസന്ധി ഇല്ലെന്നാണ് മന്ത്രി പറയുന്നത്. അത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും വീണ ജോര്‍ജ്ജ് വ്യക്തമാക്കി. ആശുപത്രികളില്‍ എല്ലാം തന്നെ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആവശ്യത്തിന് കിടക്കകള്‍, നോര്‍മല്‍ ബെഡ്, ഐസിയു ബെഡ് വെന്റിലേറ്റര്‍, ഓക്‌സിജന് ബെഡ് എന്നിവ ആവശ്യാനുസരണം ഒരുക്കിയിട്ടുണ്ട്. ഇതെല്ലാം […]

Read More

എസ്.എന്‍.ഡി.പി യോഗം തിരഞ്ഞെടുപ്പ്: പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: എസ്.എന്‍.ഡി.പി യോഗം തിരഞ്ഞെടുപ്പിലെ പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കി. ഇനി യോഗത്തിലെ എല്ലാ അംഗങ്ങള്‍ക്കും വോട്ടവകാശം ലഭിക്കും.200 അംഗങ്ങള്‍ക്ക് ഒരു വോട്ട് എന്നതായിരുന്നു ഇതുവരെയുള്ള വ്യവസ്ഥ. കേന്ദ്രസര്‍ക്കാര്‍ 1974ല്‍ നല്‍കിയ ഇളവും 1994ലെ ബൈലോ ഭേദഗതിയുമാണ് ഹൈക്കോടതി റദ്ദാക്കിയത്. ഫെബ്രുവരിയില്‍ എസ്.എന്‍.ഡി.പി യോഗം തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് വിധി. വിധിയില്‍ ദുഃഖമുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു. വിശദാംശങ്ങള്‍ അറിഞ്ഞശേഷം അനന്തര നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ജനാധിപത്യമില്ലാതെ സംഘടനയെ നടത്തികൊണ്ടുപോയിട്ട് ദുഃഖിച്ചിട്ട് കാര്യമില്ലെന്ന് യോഗം മുന്‍ പ്രസിഡന്റ് […]

Read More

അനന്യയുടെ മരണത്തില്‍ അന്വേഷണം; നടപടി 6 മാസങ്ങള്‍ക്ക് ശേഷം

തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡര്‍ അനന്യയുടെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. എറണാകുളം റെനെ മെഡിസിറ്റിക്ക് എതിരെയാണ് വകുപ്പുതല അന്വേഷണം. ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ക്ക് അന്വേഷണ ചുമതല നല്‍കിയിരിക്കുന്ന കേസില്‍ ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. പ്രീജിത്ത് എന്ന വ്യക്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആറ് മാസം കഴിഞ്ഞാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. അനന്യകുമാരി അലക്സിന്റെ ലിംഗമാറ്റ ശസ്ത്രക്രിയയില്‍ പിഴവുകള്‍ സംഭവിച്ചെന്നും അതിലെ മനോവിഷമത്തിലാണ് ജീവനൊടുക്കിയതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. ഈ പരാതിയില്‍ കഴമ്ബുണ്ടോയെന്ന് അന്വേഷിക്കാനാണ് സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദേശിച്ചിരിക്കുന്നത്. […]

Read More

പരാതിക്കാരി സുഹൃത്തായിരുന്നു, ഗൂഢ ലക്ഷ്യത്തോടെയാണ് എന്നോട് സൗഹൃദം സ്ഥാപിച്ചത്: മുന്‍‌കൂര്‍ ജാമ്യം തേടി ശ്രീകാന്ത് വെട്ടിയാര്‍

കൊച്ചി: ലൈംഗിക പീഡനക്കേസില്‍ മുന്‍‌കൂര്‍ ജാമ്യം തേടി ശ്രീകാന്ത് വെട്ടിയാര്‍ ഹൈക്കോടതിയില്‍. പരാതി വ്യാജമാണെന്നും പരാതിക്കാരിക്ക് ഗൂഢ ലക്ഷ്യമാണെന്നുമാണ് ജാമ്യാപേക്ഷയില്‍ ശ്രീകാന്ത് വെട്ടിയാര്‍ ആരോപിച്ചത്. മീ ടൂ വിവാദത്തെ തുടര്‍ന്ന് ദിവസങ്ങളായി ഒളിവില്‍ കഴിയുകയായിരുന്നു യൂട്യൂബറായിരുന്ന ശ്രീകാന്ത് വെട്ടിയാര്‍. പിറന്നാള്‍ ദിവസം ഫ്ലാറ്റില്‍ എത്തിച്ച്‌ പീഡിപ്പിച്ചെന്നും, വിവാഹ വാഗ്ദാനം നല്‍കി വീണ്ടും പീഡിപ്പിച്ചെന്നുമാണ് വെട്ടിയാര്‍ക്കെതിരെയുള്ള യുവതിയുടെ പരാതിയില്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതി ഒളിവില്‍ പോവുകയായിരുന്നു. തന്റെ രണ്ട് ഫോണുകളും ഓഫ്‌ ചെയ്തിട്ടായിരുന്നു യുവാവ് […]

Read More

മേപ്പടിയാന്‍ വ്യാജ പതിപ്പിനെതിരെ ഉണ്ണി മുകുന്ദന്‍ രം​ഗത്ത്

ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത ‘മേപ്പടിയാന്‍‘ ജനുവരി 14 നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദര്‍ശനം തുടരുന്ന ചിത്രത്തിന്റെ വ്യാജപതിപ്പും ഇതിനോടകം പുറത്തെത്തി. അതിനെതിരെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ ഉണ്ണി മുകുന്ദന്‍. വളരെ മികച്ച അഭിപ്രായത്തോട് കൂടി കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്ത് ചിത്രം തിയേറ്ററില്‍ മുന്നേറികൊണ്ടിരിക്കുമ്ബോള്‍, പൈറസി പ്രിന്റ് ഇറങ്ങി പലരും അത് വീട്ടില്‍ ഇരുന്നു കാണുന്നുവെന്നാണ് കേള്‍ക്കുന്നതെന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു. എത്ര […]

Read More

വീണ്ടും മൂന്ന് ലക്ഷം കടന്ന് പ്രതിദിന കൊവിഡ് കേസുകള്‍; രോഗികളുടെ എണ്ണത്തില്‍ കേരളം രാജ്യത്ത് രണ്ടാം സ്ഥാനത്ത്

ന്യൂഡല്‍ഹി: കഴിഞ്ഞ 24മണിക്കൂറിനിടെ രാജ്യത്ത് 3,06,064 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്‌ 8.2 ശതമാനം കുറവാണ് രോഗികളുടെ എണ്ണത്തില്‍ ഉണ്ടായിട്ടുള്ളത്. ഇതോടെ കൊവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 22,49,335 ആയി. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 3,95,43,328 കൊവിഡ് കേസുകളാണ്. നിലവില്‍ 20.75 ശതമാനമാണ് രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 439 മരണങ്ങളും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണസംഘ്യ 4,89,848 ആയി ഉയര്‍ന്നു. 50,210 പുതിയ […]

Read More