Blog Post

Karanavars > Articles by: admin

വാവ സുരേഷിന്‍റെ ആരോഗ്യ നിലയില്‍ പുരോഗതി ; ദ്രാവകരൂപത്തിലുള്ള ഭക്ഷണം നല്‍കി തുടങ്ങി

കോട്ടയം: മൂര്‍ഖന്‍ പാമ്ബിന്‍റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്‍റെ ആരോഗ്യനിലയില്‍ പുരോഗതി. തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെട്ടിട്ടുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. വാവ സുരേഷ് ചോദ്യങ്ങളോട് പ്രതികരിക്കുന്നുണ്ടെന്നും, ദ്രാവകരൂപത്തിലുള്ള ഭക്ഷണം നല്‍കി തുടങ്ങിയിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ അറയിച്ചു. വാവ സുരേഷിന്‍റെ ആരോഗ്യ നില വിലയിരുത്തുന്നതിനായി മെഡിക്കല്‍ ബോര്‍ഡ് ഇന്ന് ചേരും. വെന്‍്റിലേറ്റര്‍ മാറ്റുന്ന കാര്യത്തിലും തീരുമാനമെടുക്കും.

Read More

മോദിയെ ട്രോളി തരൂര്‍; ഒമിക്രോണിനേക്കാള്‍ മാരകം ഓ മിത്രോം, ഈ വൈറസിന് തീവ്രത കുറഞ്ഞ വകഭേദമില്ല!

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിസംബോധനയെ പരിഹസിച്ച്‌ ശശി തരൂര്‍ എം പി. മോദി പ്രസംഗങ്ങളില്‍ പതിവായി ഉപയോഗിക്കുന്ന ‘ ഓ മിത്രോം‘ കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനേക്കാള്‍ മാരകമാണെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. “ഒമിക്രോണിനേക്കാള്‍ വളരെയധികം അപകടകാരിയാണ് ഓ മിത്രോം. ഇതിന്റെ അനന്തരഫലങ്ങള്‍ ദിവസേന നാം ധ്രുവീകരണ വര്‍ദ്ധനവ്, വിദ്വേഷം, മതഭ്രാന്ത് എന്നിവയുടെ പ്രോത്സാഹനം, ഭരണഘടനയ്ക്കെതിരായ ആക്രമണങ്ങള്‍, ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തല്‍ എന്നിവയില്‍ അളക്കുകധ്രുവീകരണ വിഷയത്തില്‍ ശശി തരൂര്‍ സര്‍ക്കാരിനെ കടന്നാക്രമിക്കുക പതിവാണ്. കഴിഞ്ഞ ദിവസം തരൂര്‍ […]

Read More

കര്‍ണാടകയിലെ പാഠപുസ്തകത്തില്‍ പോസ്റ്റുമാനായി കുഞ്ചാക്കോ ബോബന്റെ ചിത്രവും

കര്‍ണാടകയിലെ പാഠപുസ്തകത്തില്‍ പോസ്റ്റുമാനായി നടന്‍ കുഞ്ചാക്കോ ബോബന്റെ ചിത്രം . താരം പ്രധാന വേഷത്തിലെത്തിയ ‘ഒരിടത്തൊരു പോസ്റ്റുമാന്‍‘ എന്ന സിനിമയിലെ ചിത്രമാണ് കര്‍ണാടക സര്‍ക്കാര്‍ പാഠപുസ്തകത്തില്‍ ‘പോസ്റ്റുമാന്‍‘ എന്ന പേരില്‍ കൊടുത്തിരിക്കുന്നത് . കുഞ്ചാക്കോ ബോബന്‍ തന്നെയാണ് പാഠപുസ്തകത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. “അങ്ങനെ കര്‍ണാടകയില്‍ സര്‍ക്കാര്‍ ജോലിയും സെറ്റ് ആയി. പണ്ട് കത്ത് കൊണ്ടു തന്ന പോസ്റ്റമാന്റെ പ്രാര്‍ത്ഥന” എന്ന് കുഞ്ചാക്കോ ചിത്രത്തിനൊപ്പം കുറിച്ചു .

Read More

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന; ദിലീപിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന് ഗൂഢാലോചന നടത്തിയ കേസില് ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. ഫോണുകള് ക്രൈംബ്രാഞ്ചിന് കൈമാറുന്നതു സംബന്ധിച്ചും നാളെ ഹൈക്കോടതി തീരുമാനമെടുക്കും. ഫോണുകള് മാറ്റിയത് നിസ്സഹകരണമായി കണക്കാക്കാമെന്നും കോടതി നിരീക്ഷിച്ചു. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന് പറഞ്ഞു. ദിലീപിനെ കസ്റ്റഡിയില് ചോദ്യം ചെയ്യണം, അറസ്റ്റിനുളള വിലക്ക് നീക്കണം. കേസ് നടത്തിപ്പിന് പ്രതി ഉപാധികള് തീരുമാനിക്കുന്ന അവസ്ഥയാണ്. ഇത് കേട്ടുകേള്വി ഇല്ലാത്തതെന്നും പ്രോസിക്യൂഷന് വ്യക്തമാക്കി.കേസില് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന മൊബൈല് […]

Read More

മീഡിയ വണ്‍ സംപ്രേഷണം തടഞ്ഞ് കേന്ദ്രം; സുരക്ഷാകാരണങ്ങളെന്ന് വിശദീകരണം

കോഴിക്കോട്: മീഡിയവണ്‍ വാര്‍ത്താചാനലിന്‍റെ സംപ്രേഷണം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു. സുരക്ഷ കാരണം പറഞ്ഞ സര്‍ക്കാര്‍ നിര്‍ദേശത്തിന്‍റെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെന്നും പ്രക്ഷേപണം തത്കാലം നിര്‍ത്തിവെക്കുകയാണെന്നും എഡിറ്റര്‍ പ്രമോദ് രാമന്‍ അറിയിച്ചു. ഇത് രണ്ടാം തവണയാണ് മീഡിയവണ്‍ സംപ്രേഷണം കേന്ദ്രം തടയുന്നത്. മീഡിയവണ്‍ എഡിറ്ററുടെ പ്രസ്താവനയുടെ പൂര്‍ണരൂപം: പ്രിയ പ്രേക്ഷകരെ, മീഡിയവണ്ണിന്‍െറ സംപ്രേക്ഷണം കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം വീണ്ടും തടഞ്ഞിരിക്കുന്നു. സുരക്ഷാ കാരണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. അതിന്‍െറ വിശദാംശങ്ങള്‍ മീഡിയവണ്ണിന് ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായിട്ടില്ല. ഉത്തരവിനെതിരെ മീഡിയവണ്‍ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്. […]

Read More

മോഫിയ പര്‍വീന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന് ജാമ്യം

കൊച്ചി: ആലുവയില്‍ നിയമവിദ്യാര്‍ഥിനി മോഫിയ പര്‍വീന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന് ജാമ്യം. കേസില്‍ ഒന്നാം പ്രതിയും പെണ്‍കുട്ടിയുടെ ഭര്‍ത്താവുമായ മുഹമ്മദ് സുഹൈലിന് ആണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. മുഹമ്മദ് സുഹൈലിന്റെ മാതാപിതാക്കള്‍ക്ക് നേരത്തെ തന്നെ കോടതി ജാമ്യം അനുവദിച്ചിരുന്നു, ഗാര്‍ഹികപീഡനം, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. സ്‌ത്രീധനത്തിന്റെ പേരില്‍ ശാരീരികവും മാനസികവുമായ തുടര്‍ച്ചയായ പീഡനമാണ് മൊഫിയയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വീട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്‌

Read More

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ പെഗസസില്‍ പ്രതിപക്ഷ പ്രതിഷേധം

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ പ്രതിപക്ഷ പ്രതിഷേധം. പെഗസസ് വിഷയം ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. വിഷയത്തില്‍ കഴിഞ്ഞ ദിവസം ലോക്സഭയില്‍ പ്രതിപക്ഷം അവകാശ ലംഘന നോട്ടീസ് നല്‍കിയിരുന്നു. അതേസമയം, നീറ്റ് വിഷയം ഉന്നയിച്ച്‌ ഡി.എം.കെ എം.പിമാരും നയപ്രഖ്യാപന പ്രസംഗത്തിനിടെ പ്രതിഷേധിച്ചു. പാര്‍ലമന്‍റെിന്‍െറ ബജറ്റ് സമ്മേളനത്തിന് തിങ്കളാഴ്ച രാവിലെ തുടക്കമായി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സെന്‍ട്രല്‍ ഹാളില്‍ രാജ്യസഭയിലെയും ലോക്സഭയിലെയും അംഗങ്ങളെ അഭിസംബോധന ചെയ്തു. അംബേദ്കറുടെ തുല്യതക്കുള്ള നയമാണ് കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. അടുത്ത 25 […]

Read More

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും; വര്‍ധിപ്പിക്കാതെ മുന്നോട്ട് പോവാനാകില്ല; മന്ത്രി കെ കൃഷ്ണന്‍കുട്ടി

പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധനവ് ആവശ്യമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. നിരക്ക് വര്‍ധിപ്പിക്കാതെ മുന്നോട്ട് പോകാനാവില്ലെന്ന് ജീവനക്കാര്‍ക്ക് ശമ്ബളമുള്‍പ്പെടെ നല്‍കേണ്ടതുണ്ട്. നിരക്ക് വര്‍ധനയില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രി വന്നതിന് ശേഷമായിരിക്കുമെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. വൈദ്യുതി നിരക്ക് അടുത്ത ഒരു വര്‍ഷത്തേക്ക് യൂണിറ്റിന് പരമാവധി ഒരു രൂപയുടെ വര്‍ധനയാണ് കെഎസ്‌ഇബി ഉദ്ദേശിക്കുന്നത്. അഞ്ചുവര്‍ഷത്തേക്ക് പരമാവധി ഒന്നര രൂപയുടെ വര്‍ധനയും പ്രതീക്ഷിക്കുന്നുണ്ട്. സംസ്ഥാനത്ത് വൈദ്യുതി നിരക്ക് പുതുക്കി നിശ്ചയിക്കുന്നത് സംബന്ധിച്ച്‌ കെ എസ് ഇ […]

Read More

ആറു ഫോണുകള്‍ കോടതിയില്‍ ഹാജരാക്കി ദിലീപ്; മുന്‍കൂര്‍ ജാമ്യാപേക്ഷയും ഇന്ന് ഹൈക്കോടതി‍ പരിഗണനയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ വധഗൂഢാലോചന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ ആറ് ഫോണുകളും കോടതിയിലെത്തിച്ചു. ദിലീപിന്റെ മൂന്ന് ഫോണുകള്‍, സഹോദരന്റെ അനൂപിന്റെ രണ്ട് ഫോണ്‍, സഹോദരി ഭര്‍ത്താവ് സൂരജിന്റെ ഒരു ഫോണ്‍ എന്നിവയാണ് മുദ്രവെച്ച കവറില്‍ രജിസ്ട്രാര്‍ക്ക് കൈമാറിയത്. നടിയെ ആക്രമിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസന്വേഷിച്ച ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ പ്രതികളായ നടന്‍ ദിലീപ് അടക്കമുള്ളവരുടെ മൊബൈല്‍ ഫോണുകള്‍ തിങ്കളാഴ്ച 10.15-ന് മുന്‍പ് രജിസ്ട്രാര്‍ ജനറലിന് കൈമാറണമെന്ന് ഹൈക്കോടതി […]

Read More

കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമിലെ ഒരു പെണ്‍കുട്ടിയെ അമ്മക്കൊപ്പം വിട്ടു

കോഴിക്കോട് : കോഴിക്കോട് വെളളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമിലെ ഒരു പെണ്‍കുട്ടിയെ അമ്മക്കൊപ്പം വിട്ടു. ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ചാടിപോയതിന് പിന്നാലെ മകളെ വിട്ടുതരണമെന്ന അമ്മയുടെ അപേക്ഷ പരി​ഗണിച്ചാണ് നടപടി. അമ്മ കളക്ടര്‍ക്ക് നല്‍കിയ അപേക്ഷ പരി​ഗണിച്ച്‌ സിഡബ്ല്യൂസി ആണ് കുട്ടിയെ വിട്ടുകൊടുക്കാന്‍ തീരുമാനിച്ചത്. ബാക്കി അഞ്ചു കുട്ടികളുടെ പുനരധിവാസം ഉള്‍പ്പെടെ ഉറപ്പാക്കാന്‍ ഇന്ന് വീണ്ടും സിഡബ്ല്യുസി യോഗം ചേരും. ചില്ഡ്രന്സ് ഹോമില് സുരക്ഷിതരല്ലെന്ന കുട്ടികളുടെ പരാതി സിഡബ്ല്യൂസി ഇന്ന് പരിഗണിക്കും. റിപ്പബ്ലിക് ദിനാഘോഷത്തിന് പിന്നാലെയാണ് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് […]

Read More