Blog Post

Karanavars > Articles by: admin

‘നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത് സമ്മര്‍ദ്ദം മൂലമല്ല, സാധാരണക്കാരെ ഓര്‍ത്ത്’; വിശദീകരണവുമായി കാസര്‍കോട് കലക്ടര്‍

‘നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത് സമ്മര്‍ദ്ദം മൂലമല്ല, സാധാരണക്കാരെ ഓര്‍ത്തിട്ടാണെന്ന് കാസര്‍കോട് ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത്. സംസ്ഥാനം കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിനിടെ കാസര്‍കോട് ജില്ലയില്‍ പൊതുപരിപാടി നിരോധന ഉത്തരവ് പിന്‍വലിച്ചത് വിവാദത്തിലായിരുന്നു. ഇതിനിടെയാണ് വിശദീകരണവുമായി കലക്ടര്‍ നേരിട്ട് രംഗത്തുവന്നിരിക്കുന്നത്. പൊതുപരിപാടി നിരോധന ഉത്തരവ് പിന്‍വലിച്ചത് സമ്മര്‍ദ്ധത്തെ തുടര്‍ന്നല്ലെന്നും സംസ്ഥാന സര്‍ക്കാര്‍ പരിഷ്കരിച്ച പ്രോട്ടോക്കോള്‍ അനുസരിച്ചാണ് നിരോധനം പിന്‍വലിച്ചതെന്നുമാണ് കളക്ടര്‍ ഫേസ്ബുക്ക് പേജിലൂടെ നല്‍കിയ വിശദീകരണം. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിന് അനുസരിച്ചാണ് നിയന്ത്രണം വേണ്ടതെന്നാണ് പുതിയ പ്രോട്ടോക്കോളെന്നും ഇക്കാരണത്താലാണ് പൊതുപരിപാടി […]

Read More

വി എസിന്‌ കോവിഡ്‌; ആശുപത്രിയിലേക്ക്‌ മാറ്റി

തിരുവനന്തപുരം: മുതിര്‍ന്ന സിപിഐ എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് കോവിഡ് സ്ഥിരീകരിച്ചു. വി എസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു. ഇന്നലെയാണ് വി എസിന് കോവിഡ് സ്ഥിരീകരിച്ചത്. മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉള്ളതിനാലാണ് വിദഗ്ധ പരിചരണത്തിനായി ആശുപത്രിയില് പ്രവേശിപ്പിച്ചത്. കുറച്ചുനാളുകളായി പൊതുപരിപാടികള് ഒഴിവാക്കിയും സന്ദര്ശകരെ അനുവദിക്കാതേയും കഴിയുകയായിരുന്നു വി എസ്. വി എസിനെ പരിചരിക്കാനെത്തുന്ന നഴ്സിന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്ന്ന് നടത്തിയ പരിശോധനയില് ആണ് വി എസിനും കോവിഡ് സ്ഥിരീകരിച്ചത്.

Read More

കോണ്‍ഗ്രസ് നില നിന്ന് പോവുന്നത് ലീഗിന്റെ ചെലവിലാണ്, ലീഗില്ലെങ്കില്‍ കേരളത്തിലെ ഒരു സീറ്റിലും കോണ്‍ഗ്രസ് വിജയിക്കില്ല: ഇ.പി ജയരാജന്‍

കോണ്‍ഗ്രസിനെതിരായ കോടിയോരിയുടെ പരാമര്‍ശത്തെ ന്യായീകരിച്ച്‌ ഇ.പി ജയരാജന്‍. കേരളത്തല്‍ കോണ്‍ഗ്രസ് നില നിന്ന് പോവുന്നത് ലീഗിന്റെ ചെലവിലാണ്. ലീഗില്ലെങ്കില്‍ കേരളത്തിലെ 140 മണ്ഡലങ്ങളില്‍ ഒരു സീറ്റില്‍ പോലും കോണ്‍ഗ്രസ് വിജയിക്കില്ല. ലീഗിപ്പോള്‍ ജമാഅത്ത് ഇസ്ലാമിയെ കൂട്ട് പിടിച്ചിരിക്കുകയാണെന്നും ഇക്കാര്യമാണ് കോടിയേരി പറഞ്ഞതെന്നും ജയരാജന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ മത നിരപേക്ഷത ഇല്ലെന്നും കോണ്‍ഗ്രസാണ് വര്‍ഗീയത പറയുന്നതെന്നുമുള്ള ആരോപണം കോടിയേരി ഉയര്‍ത്തിയിരുന്നു. ഇതിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, പി.കെ കുഞ്ഞാലി കുട്ടി, കെ. മുരളീധരന്‍ തുടങ്ങിയവര്‍ രംഗത്ത് വന്നിരുന്നു.

Read More

സാനിയാ മിര്‍സ ടെന്നീസില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു

മെല്‍ബണ്‍ | പ്രമുഖ ഇന്ത്യന്‍ വനിതാ ടെന്നീസ് താരം സാനിയാ മിര്‍സ പ്രഫഷണല്‍ ടെന്നീസില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചു. ആസ്‌ത്രേലിയന്‍ ഓപ്പണ്‍ ഡബിള്‍സില്‍ ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായതിന് പിന്നാലെയാണ് സീസണിന്റെ ഒടുവില്‍ വിരമിക്കുമെന്ന് സാനിയ പ്രഖ്യാപിച്ചത്. മൂന്ന് വയസുകാരനായ മകനെയും കൊണ്ട് ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായി നിരന്തരം യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടാണെന്നും കാല്‍മുട്ടിലെ പരിക്ക് അലട്ടുന്നതുമാണ് വിരമിക്കാനുള്ള തീരുമാനത്തിന് കാരണമെന്നും സാനിയ വീശദീകരിച്ചു. വിംബിള്‍ഡണില്‍ കിരീടം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് സാനിയ മിര്‍സ. ഖേല്‍രത്‌ന, അര്‍ജുന പുരസ്‌കാരങ്ങള്‍ നല്‍കി […]

Read More

‘നമുക്ക് വോട്ട് വേണം, അതിന് ബി.ജെ.പിക്കാരെ പോയിക്കാണാന്‍ ഞാന്‍ തയാറാണ്’: പി.എം.എ സലാമിന്റെ ശബ്ദരേഖ പുറത്ത്

കോഴിക്കോട്: മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്റെ വിവാദ ശബ്ദരേഖ പുറത്ത്. മുസ്‌ലിം ലീഗിന് ബി.ജെ.പിയുടെ വോട്ടും ആവശ്യമാണെന്ന് പി.എം.എ സലാം പറയുന്നതായുള്ള ശബ്ദരേഖ പുറത്തുവന്നു. തെരഞ്ഞടുപ്പ് സമയത്തെ സംഭാഷമാണ് ഇപ്പോള്‍ കൈരളി പുറത്ത് വിട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വോട്ട് വാങ്ങുമെന്നും ഇതിന് വേണ്ടി ബി.ജെ.പിക്കാരെ നേരിട്ട് പോയിക്കാണാന്‍ തയാറാണെന്നും പി.എം.എ സലാം പറയുന്നതായി ഓഡിയോയിലുണ്ട്. ‘നമുക്ക് വോട്ടാണ് വേണ്ടത്. അത് ബൂത്ത് കമ്മിറ്റി അറിഞ്ഞോ, മണ്ഡലം കമ്മിറ്റി അറിഞ്ഞോ, എന്നുള്ളത് പ്രശ്‌നമല്ല. നമുക്ക് വോട്ട് വേണം. […]

Read More

കാണാതായ നടിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍; കൊലപ്പെടുത്തിയത് ഭര്‍ത്താവ് ……

ധാക്ക: ഏതാനും ദിവസം മുമ്പ് കാണാതായ ബംഗ്ലാദേശി നടി റൈമ ഇസ്ലാം ഷിമുവിനെ (45) മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം ചാക്കില്‍ കെട്ടിയ നിലയിലാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ധാക്കയ്ക്കു സമീപമുള്ള ഹസ്രത്പുര്‍ പാലത്തിനടുത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാര്‍ അറയിച്ചത് പ്രകാരമാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് റൈമയെ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. റൈമയുടെ ഭര്‍ത്താവ് ഷഖാവത്ത് അലി നോബല്‍ അറസ്റ്റിലായിരുന്നു. നടിയെ കൊലപ്പെടുത്തിയത് ഇയാളാണെന്ന് സമ്മതിച്ചുവെന്നാണ് പോലീസ് […]

Read More

ബൈക്കില്‍ പെണ്‍കുട്ടിയുമൊത്ത് സഞ്ചരിച്ചത് ചോദ്യം ചെയ്തു; തൃശ്ശൂരില്‍ സദാചാര ഗുണ്ടായിസം

തൃശ്ശൂരില്‍ സദാചാര ഗുണ്ടായിസം. തൃശ്ശൂരില്‍ വിദ്യാര്‍ത്ഥിനി ബൈക്കില്‍ നിന്ന് വീണതിന് ബൈക്കോടിച്ച സഹപാഠിക്ക് ഏല്‍ക്കേണ്ടി വന്നത് ക്രൂര മര്‍ദ്ദനം. തൃശൂര്‍ ചേതന കോളേജിലെ ബിരുദ വിദ്യാര്‍ത്ഥി അമലിനാണ് മര്‍ദനമേറ്റത്. സഹപാഠികള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ ബൈക്കില്‍ പുറത്തിറങ്ങിപ്പോഴാണ് സംഭവം. ബൈക്കില്‍ പെണ്‍കുട്ടിയുമൊത്ത് സഞ്ചരിച്ചത് ചോദ്യം ചെയ്തായിരുന്നു മര്‍ദ്ദനമെന്ന് അമല്‍ അമല്‍ ധരിച്ചിരുന്ന വസ്ത്രത്തിന്റെ പേരിലും മര്‍ധിച്ചെന്ന് വിദ്യാര്‍ത്ഥി. കല്ലുകൊണ്ട് അമലിനെ തലക്കടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഒല്ലൂര്‍ പൊലീസ് സംഭവത്തില്‍ കേസെടുത്തു.

Read More

കൊവിഡ് മൂന്നാം തരംഗം ആദ്യ തരംഗങ്ങളിൽ നിന്ന് വ്യത്യസ്തം, തുടക്കത്തിൽ തന്നെ അതിതീവ്ര വ്യാപനം; മുന്നറിയിപ്പുകൾ അവഗണിച്ചാൽ സ്ഥിതി വഷളാകുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗം ആദ്യ രണ്ട് തരംഗങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. തുടക്കത്തിൽ തന്നെ അതിതീവ്ര വ്യാപനമാണ് ഉണ്ടായിരിക്കുന്നത്. എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും മന്ത്രി പറഞ്ഞു. ഡെൽറ്റയേക്കാൾ 1.6 ഇരട്ടി വേഗത്തിലാണ് ഒമിക്രോൺ വ്യാപനം. ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം കൂടും. മുന്നറിയിപ്പുകൾ അവഗണിച്ചാൽ സ്ഥിതി കൂടുതൽ വഷളാകും. അതേസമയം ഒമിക്രോണിന് ഡെൽറ്റയേക്കാൾ തീവ്രത കുറവാണ്. ഭൂരിഭാഗം ആളുകൾക്കും മണവും രുചിയും പോകുന്നില്ല. എന്നുകരുതി ഒമിക്രോണിനെ നിസാരമായി കാണരുതെന്നും […]

Read More

ബി.ജെ.പിയുടെ ഇഷ്ട ആയുധമാണ് ഇ.ഡി പരിശോധന, ഞങ്ങള്‍ക്ക് ഭയമില്ല -രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നിയുടെ അടുത്ത ബന്ധുവിന്റെ വീട്ടിലെ എന്‍ഫോഴ്​സ്മെന്റ് ഡയറക്ടറേറ്റ് പരിശോധനയില്‍ ബി.ജെ.പിയെയും കേന്ദ്രസര്‍ക്കാറിനെയും വിമര്‍ശിച്ച്‌ കോണ്‍ഗ്രസ്. ഇത്തരം പരിശോധനകളെ ഭയക്കുന്നില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ‘ബി.ജെ.പിയുടെ ഇഷ്ട ആയുധമാണ് ഇ.ഡി പരിശോധന, കാരണം അവര്‍ക്ക് ഒളിച്ചുവെക്കാന്‍ ഒത്തിരി കാര്യങ്ങളുണ്ട്. എല്ലാവരും നിങ്ങളെപ്പോലെയല്ല. ഞങ്ങള്‍ക്ക് ആരെയും പേടിയില്ല‘ –രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. അനധികൃത മണല്‍ ഖനനവുമായി ബന്ധപ്പെട്ടായിരുന്നു ഇ.ഡി പരിശോധന. പരിശോധനയില്‍ ആറു കോടി രൂപ കണ്ടെടുത്തതായി ഇ.ഡി […]

Read More

കോടിയേരിയുടേത്​ റിയാസിനെ മുഖ്യമന്ത്രിയാക്കാനുള്ള ഗൂഡനീക്കം -കെ. മുരളീധന്‍

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ അടുത്ത ദിവസങ്ങളിലെ പ്രസ്താവനകള്‍ മന്ത്രിയും മുഖ്യമന്ത്രി പിണറായി വിജയന്‍റെ മരുമകനുമായ റിയാസിനെ മുഖ്യമന്ത്രിയാക്കാന്‍ വേണ്ടിയുള്ള ഗൂഡ നീക്കങ്ങളുടെ ഭാഗമാണെന്ന്​ കോണ്‍ഗ്രസ്​ നേതാവ്​ കെ.മുരളീധരന്‍. കോണ്‍ഗ്രസ്​ ന്യൂനപക്ഷങ്ങളില്‍നിന്നും ഒരുപാട്​ അകന്നെന്നും മൃദു ഹിന്ദുത്വമാണ്​ രാഹുല്‍ ഗാനധി അടക്കമുള്ള നേതാക്കള്‍ പയറ്റുന്നതെന്നും കഴിഞ്ഞ ദിവസം കോടിയേരി ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്​ മറുപടിയായാണ്​ മുരളീധരന്‍റെ പ്രസ്താവന. മുഖ്യമന്ത്രിയുടെ മനസിലിരിപ്പ്​ നന്നായി അറിയാവുന്ന ആളാണ്​ കോടിയേരി. അതിനുള്ള തയ്യാറെടുപ്പിന്‍റെ ഭാഗമായാണ്​ പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു.

Read More