കോട്ടയം: മൂര്‍ഖന്‍ പാമ്ബിന്‍റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്‍റെ ആരോഗ്യനിലയില്‍ പുരോഗതി.
തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെട്ടിട്ടുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. വാവ സുരേഷ് ചോദ്യങ്ങളോട് പ്രതികരിക്കുന്നുണ്ടെന്നും, ദ്രാവകരൂപത്തിലുള്ള ഭക്ഷണം നല്‍കി തുടങ്ങിയിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ അറയിച്ചു. വാവ സുരേഷിന്‍റെ ആരോഗ്യ നില വിലയിരുത്തുന്നതിനായി മെഡിക്കല്‍ ബോര്‍ഡ് ഇന്ന് ചേരും. വെന്‍്റിലേറ്റര്‍ മാറ്റുന്ന കാര്യത്തിലും തീരുമാനമെടുക്കും.