സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അടുത്ത ദിവസങ്ങളിലെ പ്രസ്താവനകള്‍ മന്ത്രിയും മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകനുമായ റിയാസിനെ മുഖ്യമന്ത്രിയാക്കാന്‍ വേണ്ടിയുള്ള ഗൂഡ നീക്കങ്ങളുടെ ഭാഗമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്.
കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങളില്‍നിന്നും ഒരുപാട് അകന്നെന്നും മൃദു ഹിന്ദുത്വമാണ് രാഹുല്‍ ഗാനധി അടക്കമുള്ള നേതാക്കള്‍ പയറ്റുന്നതെന്നും കഴിഞ്ഞ ദിവസം കോടിയേരി ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായാണ് മുരളീധരന്റെ പ്രസ്താവന. മുഖ്യമന്ത്രിയുടെ മനസിലിരിപ്പ് നന്നായി അറിയാവുന്ന ആളാണ് കോടിയേരി. അതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു.