മോഹന്‍ലാല്‍, പ്രിയദര്ശന് കൂട്ടുക്കെട്ടിലിറങ്ങിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഡിസംബര്‍ 17ന് ഒടിടിയില്‍ റിലീസ് ചെയ്യും.
ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ്. ചിത്രം ഡിസംബര്‍ രണ്ടിനായിരുന്നു തീയേറ്ററില്‍ പ്രദര്‍ശനത്തിനെത്തിയത്.
പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്ശന്, കീര്‍ത്തി സുരേഷ്, സുനില്‍ ഷെട്ടി, അര്ജുന് സര്‍ജ, മഞ്ജുവാര്യര്‍, നെടുമുടി വേണു, മുകേഷ് തുടങ്ങി വലിയൊരു താരനിര അണിനിരന്ന ചിത്രമാണ്. മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം ഒടിടി റിലീസിനെത്തും.