Blog Post

Karanavars > News > Keralam > ഞായറാഴ്ച സമ്ബൂര്‍ണ ലോക് ഡൗണ്‍; ട്രിപ്പിള്‍ ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍

ഞായറാഴ്ച സമ്ബൂര്‍ണ ലോക് ഡൗണ്‍; ട്രിപ്പിള്‍ ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും മൂര്‍ഛിക്കുന്ന സാഹചര്യത്തില്‍ വാരാന്ത്യ ലോക്ക് ഡൗണ്‍ വീണ്ടും പുനഃസ്ഥാപിച്ച്‌ സംസ്ഥാന സര്‍ക്കാര്‍.

ഇനി മുതല്‍ ഞായറാഴ്ചകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാകും ഉണ്ടാകുക. മുഹറം, ഓണം ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ആഴ്ചകളില്‍ സംസ്ഥാനത്ത് വാരാന്ത്യ ലോക്ക് ഡൗണ്‍ ഉണ്ടായിരുന്നില്ല.

നിലവില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഗണ്യമായി ഉയരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

രോഗവ്യാപനത്തില്‍ സമാന സ്ഥിതിയിലുള്ള മഹാരാഷ്‌ട്രയോടും ഇതേ നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കേരളത്തില്‍ 30,007 പേര്‍ക്കാണ് രോഗബാധ ഉണ്ടായത്.

18.03 ശതമാനമായിരുന്നു ടിപിആര്‍. ഈ സാഹചര്യത്തില്‍ രണ്ട് സംസ്ഥാനങ്ങളിലേയും കൊവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ പ്രത്യേകമായി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ബല്ലാ ആവശ്യം മുന്നോട്ട് വച്ചത്.

Leave a comment

Your email address will not be published. Required fields are marked *