Blog Post

Karanavars > News > Keralam > ബാങ്ക്​ ജീവനക്കാരന്‍ ലക്ഷങ്ങളുമായി മുങ്ങി

ബാങ്ക്​ ജീവനക്കാരന്‍ ലക്ഷങ്ങളുമായി മുങ്ങി

പ​ത്ത​നം​തി​ട്ട: ബാ​ങ്കി​ല്‍ തി​രി​മ​റി ന​ട​ത്തി ജീ​വ​ന​ക്കാ​ര​ന്‍ ല​ക്ഷ​ങ്ങ​ളു​മാ​യി മു​ങ്ങി​യെ​ന്ന്​ പ​രാ​തി. വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ല്‍​നി​ന്ന് പ​ണം ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ്​ സൂ​ച​ന. അ​ബാ​ന്‍ ജ​ങ്​​ഷ​നി​െ​ല കാ​ന​റ ബാ​ങ്ക് ശാ​ഖ​യി​ലാ​ണ് സം​ഭ​വം. പ്ര​തി​യാ​യ ജീ​വ​ന​ക്കാ​ര​ന്‍ കൊ​ല്ലം ആ​വ​ണീ​ശ്വ​രം സ്വ​ദേ​ശി വി​ജീ​ഷ് വ​ര്‍​ഗീ​സ് (36) ഒ​ളി​വി​ലാ​ണ്. ഇ​യാ​ള്‍ വി​മു​ക്ത​ഭ​ട​നാ​ണ്.

തു​മ്ബ​മ​ണ്‍ ബ്രാ​ഞ്ചി​ലെ ഒ​രു​ജീ​വ​ന​ക്കാ​ര​െന്‍റ ഭാ​ര്യ​യു​ടെ സ്ഥി​ര​നി​ക്ഷേ​പ അ​ക്കൗ​ണ്ടി​ലെ 9.70 ല​ക്ഷം രൂ​പ പി​ന്‍​വ​ലി​ച്ച​താ​യി അ​റി​ഞ്ഞ​തോ​ടെ​യാ​ണ് ത​ട്ടി​പ്പ്​ പു​റ​ത്താ​കു​ന്ന​ത്. തു​ക പി​ന്‍​വ​ലി​ച്ച്‌ ത​െന്‍റ അ​ക്കൗ​ണ്ട് ക്ലോ​സ് ചെ​യ്ത​താ​യി മ​ന​സ്സി​ലാ​ക്കി​യ തു​മ്ബ​മ​ണ്‍ സ്വ​ദേ​ശി മാ​നേ​ജ​റെ വി​ളി​ച്ച്‌ കാ​ര്യം തി​ര​ക്കി​യ​പ്പോ​ള്‍ വി​ജീ​ഷ് ഈ ​തു​ക അ​ക്കൗ​ണ്ടി​ലേ​ക്ക് ഇ​ട്ട് പ​രാ​തി ഇ​ല്ലാ​താ​ക്കാ​ന്‍ ശ്ര​മം ന​ട​ത്തി.

ത​നി​ക്ക് അ​ബ​ദ്ധം പ​റ്റി​യ​താ​ണെ​ന്നാ​ണ് ഇ​യാ​ള്‍ പ​റ​ഞ്ഞ​ത്. തു​ട​ര്‍​ന്ന്​ ബാ​ങ്ക് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ നി​ര​വ​ധി പേ​രു​ടെ നി​ക്ഷേ​പ തു​ക ഇ​യാ​ള്‍ മാ​റ്റി​യെ​ടു​ത്ത​താ​യി ക​ണ്ടെ​ത്തി. അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെ​യും ഭാ​ര്യ​യു​ടെ​യും പേ​രി​ലേ​ക്കാ​ണ് തു​ക മാ​റ്റി​യ​ത്. ബാ​ങ്കി​ലെ പാ​സ്​​വേ​ര്‍​ഡ് മ​ന​സ്സി​ലാ​ക്കി​യാ​ണ് തി​രി​മ​റി ന​ട​ത്തി​യ​ത്. ബാ​ങ്ക് അ​ധി​കൃ​ത​ര്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്. പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് പൊ​ലീ​സും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. നേ​ര​േ​ത്ത സി​ന്‍​ഡി​ക്കേ​റ്റ് ബാ​ങ്കി​െന്‍റ ശാ​ഖ​യാ​യി​രു​ന്നു ഇ​ത്. പി​ന്നീ​ട് കാ​ന​റ ബാ​ങ്കി​ല്‍ ല​യി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Leave a comment

Your email address will not be published. Required fields are marked *