Blog Post

Karanavars > News > latest news > ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

പാറ്റ്‌ന: ബിഹാറിന്റെ മുഖ്യമന്ത്രിയായി നിതീഷ്‌കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. നാലാം തവണയാണ് നിതീഷ് കുമാര്‍ ബിഹാറിന്റെ മുഖ്യമന്ത്രിയാകുന്നത്. പുതിയ എന്‍.ഡി.എ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് 4 മണിക്ക് പാട്‌നയിലെ രാജ്ഭവനില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സത്യപ്രതിജ്ഞാ നടക്കുക

സംസ്ഥാനത്തെ ജനങ്ങള്‍ നല്‍കിയ അംഗീകാരത്തിന്റെ ഉത്തരവാദിത്വത്തെ ബഹുമാനിച്ച്‌ സത്ഭരണം കാഴ്ചവയ്ക്കുമെന്ന് നിതീഷ് കുമാര്‍ അവകാശപ്പെട്ടു. പാടലിപുത്രത്തില്‍ നിതീഷ് സര്‍ക്കാരിന്റെ തുടര്‍ഭരണം. ഭായ് ദുജ് ദിനമായ ഇന്ന് വൈകിട്ട് നാലരയ്ക്ക് നിതീഷിന് ഗവര്‍ണര്‍ ഫാഗു ചൗഹാന്‍ സത്യവാചകം ചൊല്ലിനല്‍കും. നാലാം തവണ അധികാരം എല്‍ക്കുന്ന നിതീഷിനൊപ്പം എത്ര മന്ത്രിമാര്‍ സ്ഥാനമേല്‍ക്കും എന്നതില്‍ ഇനിയും വ്യക്തത ആയിട്ടില്ലരാവിലെ ചേരുന്ന എന്‍.ഡി.എ ഘടകക്ഷി യോഗങ്ങളാകും ഇക്കാര്യത്തില്‍ ധാരണ ഉണ്ടാക്കുക. ഉപമുഖ്യമന്ത്രി പദത്തില്‍ ഇത്തവണ സുശീല്‍ കുമാര്‍ മോദി ഉണ്ടാകില്ല. ആര്‍.എസ്.എസ് നേതാവായ താര്‍കിഷോര്‍ പ്രസാദും രമാദേവിയും പുതിയ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിമാരാകും.

ബി.ജെ.പിക്ക് മേധാവിത്വം ഉള്ള സര്‍ക്കാരാകും നാലാം നിതീഷ് സര്‍ക്കാര്‍. മന്ത്രിസഭ അധികാരമേറ്റതിന് ശേഷം നിതീഷ്‌കുമാര്‍ മന്ത്രിമാരെയും വകുപ്പുകളും പ്രഖ്യാപിക്കും. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അടക്കമുള്ള കേന്ദ്രമന്ത്രിമാരെ നിതീഷ് പാട്‌നയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *