Blog Post

Karanavars > News > latest news > 1.70 ലക്ഷം കോടിയുടെ ആശ്വാസ പാക്കേജുമായി കേന്ദ്രം; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ

1.70 ലക്ഷം കോടിയുടെ ആശ്വാസ പാക്കേജുമായി കേന്ദ്രം; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ

ന്യൂ ഡല്‍ഹി: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് രാജ്യം സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ 1,70,000 കോടി രൂപയുടെ ആശ്വാസ പാക്കേജ് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന മുഖേനയാണ് പാക്കേജ് നടപ്പാക്കുക.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കും.

കോവിഡ് ബാധിതര്‍ക്ക് പ്രത്യേക പരിഗണനയെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ രാജ്യത്ത് ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്നും നിര്‍മ്മല സീതാരാമന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ശുചീകരണ തൊഴിലാളികളും പദ്ധതിയില്‍ ഉള്‍പ്പെടും.

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി പ്രകാരം 80 കോടി പാവങ്ങള്‍ക്ക് അഞ്ച് കിലോ അരി അല്ലെങ്കില്‍ ഗോതമ്ബ് മൂന്ന് മാസത്തേക്ക് സൗജന്യമായി ഉറപ്പാക്കും.

രാജ്യത്തെ കര്‍ഷകര്‍ക്ക് കിസാന്‍ സമ്മാന്‍ നിധിയുടെ ആദ്യ ഗഡുവായ 2000 രൂപ അടിയന്തര ധനസഹായമായി നല്‍കും. രണ്ട് ഗഡുക്കളായാണ് പണം ലഭിക്കുക. 9 കോടി കര്‍ഷകര്‍ക്ക് ഇത് സഹായകമാകും.

ഒരു കിലോ പയര്‍ വര്‍ഗവും മൂന്നുമാസം സൗജന്യമായി നല്‍കും. ഒന്നിച്ചോ രണ്ട് തവണയായോ ഇത് വാങ്ങാവുന്നതാണ്.

മുതിര്‍ന്ന പൗരന്മാര്‍ക്കും സഹായം.

വയോജനങ്ങള്‍ക്കും വിധവകള്‍ക്കും 1000 രൂപ വീതം 3 മാസത്തേക്ക്.

8.3 കോടി ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 3 മാസത്തേക്ക് സൗജന്യ സിലിണ്ടര്‍.

20 കോടി വനിതാ ജന്‍ധന്‍ അക്കൗണ്ട് ഉടമകള്‍ക്ക് 500 രൂപ വീതം നല്‍കും.

Leave a comment

Your email address will not be published. Required fields are marked *