Blog Post

Karanavars > News > latest news > കുരുക്ക് മുറുകുന്നു? മൂന്ന് ദിവസത്തിനകം ഹാജരാകണം,​ നടന്‍ വിജയ്‌ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കി

കുരുക്ക് മുറുകുന്നു? മൂന്ന് ദിവസത്തിനകം ഹാജരാകണം,​ നടന്‍ വിജയ്‌ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കി

ചെന്നൈനടന്‍ വിജയ്‌യെ ആദായ നികുതി വകുപ്പ് വീണ്ടും ചോദ്യം ചെയ്യും. ആദായ നികുതി ഓഫിസില്‍ നേരിട്ട് ഹാജരാവണമെന്ന് ആവിശ്യപ്പെട്ട് വിജയ്ക്ക് ആദായ നികുതി വകുപ്പ് വീണ്ടും നോട്ടീസ് അയച്ചു. മൂന്ന് ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. സ്വത്ത് വിവരങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് കാണിച്ച്‌ വിജയ്ക്ക് നോട്ടീസ് കിട്ടിയത്. ‘ബിഗില്‍എന്ന സിനിമയുടെ സെറ്റില്‍ നിന്നാണ് കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടനെ കസ്റ്റഡിയിലെടുത്ത് സ്വത്ത് വിവരങ്ങള്‍ പരിശോധിച്ചത്.

പരിശോധന 30 മണിക്കൂറോളം നീണ്ടു നിന്നിരുന്നുവിജയ്‌യുടെ വീട്ടില്‍ നിന്ന് അനധികൃതമായി പണമൊന്നും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു അതിനു ശേഷം ആദായനികുതി വകുപ്പ് ഇറക്കിയ വാര്‍ത്താക്കുറിപ്പ്. അതേസമയം, ‘ബിഗില്‍എന്ന സിനിമയുടെ നിര്‍മാതാക്കളിലൊരാളായ എ.ജി.എസ് ഗ്രൂപ്പിന്റെ ഉടമ അന്‍പുച്ചെഴിയന്റെ മധുരൈയിലെയും ചെന്നൈയിലെയും വീട്ടില്‍നിന്ന് 77 കോടി രൂപ അനധികൃതമായി സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയെന്നും ആദായനികുതി വകുപ്പ് അറിയിച്ചിരുന്നു. 38 ഇടങ്ങളിലാണ് റെയ്ഡ് നടന്നതെന്നായിരുന്നു ആദായനികുതി വകുപ്പിന്റെ വിശദീകരണം.

Leave a comment

Your email address will not be published. Required fields are marked *