Blog Post

Karanavars > News > latest news > കൊറോണ ഭീഷണി: ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യ വിമാനം ഇന്ന് വുഹാനിലേക്ക്

കൊറോണ ഭീഷണി: ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യ വിമാനം ഇന്ന് വുഹാനിലേക്ക്

ന്യൂഡല്‍ഹി: കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന ചൈനീസ് നഗരങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ആദ്യ എയര്‍ ഇന്ത്യ വിമാനം ഇന്ന് പുറപ്പെടും.

325 ഇന്ത്യക്കാരാണ് കൊറോണ വൈറസ് ബാധിച്ച വുഹാനില്‍ കുടുങ്ങിക്കിടക്കുന്നതെന്നാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ബോയിംഗ് 747 വിമാനം ഇന്നുച്ചയ്ക്ക് 12 മണിക്ക് ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് പുറപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. 16 ജീ​വ​ന​ക്കാ​രു൦ ഡോക്ടര്‍മാരും അടങ്ങിയ സംഘമാണ് കുടുങ്ങിയവരെ തിരിച്ചെത്തിക്കാന്‍ പുറപ്പെടുന്നത്.

അതേസമയം വൈറസ് ബാധയേറ്റവര്‍ യാത്രയില്‍ ഇല്ലെന്ന് ഉറപ്പ് വരുത്തും. മാസ്‌കുകള്‍, ഗ്ലൗസുകള്‍, മരുന്ന് എന്നിവ കരുതുംഓരോ സീറ്റിലും ഭക്ഷണവും വെള്ളവും നല്‍കും.

ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം വു​ഹാ​നി​ലേ​ക്കാ​ണ് പോ​കു​ക. വൈറസിന്‍റെ പ്രഭവകേന്ദ്രമായ വുഹാനിലും പരിസര പ്രദേശങ്ങളിലും കുടുങ്ങിയവരെയാണ് ആദ്യം നാട്ടിലെത്തിക്കുക, തുടര്‍ന്ന് ഹൂബൈ പ്രവിശ്യയുടെ മറ്റ് ഭാഗങ്ങളില്‍ കുടുങ്ങിയവരെയും ഒഴിപ്പിക്കുമെന്നാണ് സൂചന.

വുഹാനില്‍ കുടുങ്ങിയവരെ ഇന്ന് വൈകിട്ടോടെ ഒഴിപ്പിക്കാനുള്ള തയാറെടുപ്പുകള്‍ തുടങ്ങിയതായും അവിടെ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഇതു സംബന്ധിച്ച്‌ അറിയിപ്പ് നല്‍കിയതായും ഇന്ത്യന്‍ എംബസി വ്യക്തമാക്കിയിട്ടുണ്ട്.

വി​ദ്യാ​ര്‍​ഥി​ക​ള​ട​ക്കം 600 ഇ​ന്ത്യ​ക്കാ​ര്‍ ഇ​തു​വ​രെ ബെ​യ്ജിം​ഗി​ലെ ഇ​ന്ത്യ​ന്‍ ന​യ​ത​ന്ത്ര​കാ​ര്യാ​ല​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു.

അതേസമയം, ചൈനയില്‍നിന്നും എത്തിക്കുന്നവരെ 14 ദിവസത്തെ നിരീക്ഷണത്തിനു ശേഷം മാത്രമേ പുറത്തുവിടുകയുള്ളൂവെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *