Blog Post

Karanavars > News > Court > കേരളത്തിന് എയിംസ് നൽകാനാവില്ലെന്ന് കേന്ദ്രം; നിലപാട് തള്ളി ഹൈക്കോടതി

കേരളത്തിന് എയിംസ് നൽകാനാവില്ലെന്ന് കേന്ദ്രം; നിലപാട് തള്ളി ഹൈക്കോടതി

കേരളത്തിന് എയിംസ് അനുവദിക്കുന്നത് മുൻഗണനാ പട്ടികയിൽ ഇല്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ആരോഗ്യരംഗം പിന്നോക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്കാണ് ആദ്യ പരിഗണന നൽകുന്നതെന്നും, കേരളം ആരോഗ്യ മേഖലയിൽ മികച്ച നിലയിലാണെന്നുമാണ് കേന്ദ്രം സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയത്. എന്നാൽ കേന്ദ്ര നിലപാടിനെതിരെ ഹൈക്കോടതി രംഗത്തുവന്നു.

ആരോഗ്യരംഗത്ത് മികവ് പുലർത്തുന്നത് എയിംസ് ലഭിക്കുന്നതിന് അയോഗ്യതയാണോ എന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് കേന്ദ്ര സർക്കാരിനോട് ചോദിച്ചു. ജനസാന്ദ്രതയേറിയ കേരളം എയിംസ് തികച്ചും അർഹിക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. എല്ലാവർക്കും വലിയ തുക മുടക്കി മുൻനിര സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാൻ സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഡൽഹിയിൽ എയിംസ് അനുവദിച്ചത് ഏത് മാനദണ്ഡപ്രകാരമാണെന്നും കോടതി ആരാഞ്ഞു. കാസർകോട്ടെ ഒരു കൂട്ടായ്മ നൽകിയ ഹർജി പരിഗണിക്കവെയാണ് ഈ നിർണായക പരാമർശങ്ങൾ ഉണ്ടായത്. വിഷയത്തിൽ ഉചിതമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് വ്യക്തമാക്കിയ കോടതി, കേസ് ആറാഴ്ചത്തേക്ക് മാറ്റിവെച്ചു.

Leave a comment

Your email address will not be published. Required fields are marked *