Blog Post

Karanavars > News > International > മസൂദ് പെസെഷ്‌കിയാന്റെ യുഎൻ സന്ദർശനത്തിനിടെ ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

മസൂദ് പെസെഷ്‌കിയാന്റെ യുഎൻ സന്ദർശനത്തിനിടെ ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ യുഎൻ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാൻ ന്യൂയോർക്കിലേക്ക് പുറപ്പെടാനിരിക്കെ, ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ഇറാൻ നിലപാട് മയപ്പെടുത്തിയില്ലെങ്കിൽ വരും ദിവസങ്ങളിൽ വലിയ കാര്യങ്ങൾ സംഭവിക്കുമെന്നാണ് ഇന്നലെ ട്രംപ് വ്യക്തമാക്കിയത്.

താൻ ഇപ്പോൾ നിർണായകമായ തീരുമാനങ്ങൾ എടുക്കുന്ന ഘട്ടത്തിലാണെന്നും, ആവശ്യമെങ്കിൽ ഇറാനെതിരെ കടുത്ത സൈനിക നീക്കങ്ങൾക്ക് മടിക്കില്ലെന്നും ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. ഇറാനെ പൂർണ്ണമായി തകർക്കുക, സാമ്പത്തികമായി ഒറ്റപ്പെടുത്തി നശിപ്പിക്കുക, അല്ലെങ്കിൽ ഒരു കരാറിലെത്തുക എന്നീ മൂന്ന് സാധ്യതകളാണ് തന്റെ മുന്നിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, യുഎൻ പൊതുസഭയുടെ ഭാഗമായി ന്യൂയോർക്കിലെത്തുന്ന ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായി ചർച്ചകൾക്ക് താൻ തയ്യാറാണെന്ന സൂചനയും ട്രംപ് നൽകിയിട്ടുണ്ട്. യുഎസുമായി ചർച്ചകൾ പുനരാരംഭിക്കുന്നതിനായി ഖത്തർ വഴി തങ്ങളുടെ ഏഴ് പ്രധാന നിബന്ധനകൾ ഇറാൻ മുന്നോട്ടുവെച്ചതിന് പിന്നാലെയാണ് ട്രംപിന്റെ ഈ പ്രതികരണം. എന്നാൽ, പുതിയ ആക്രമണമുണ്ടായാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാനിയൻ സൈനിക നേതൃത്വവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലെ ഉപരോധവും സംഘർഷാവസ്ഥയും നിലനിൽക്കെ, ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്ന വലിയൊരു നയതന്ത്ര പോരിനാണ് യുഎൻ ജനറൽ അസംബ്ലി വേദിയാകാൻ പോകുന്നത്.

Leave a comment

Your email address will not be published. Required fields are marked *