Blog Post

Karanavars > News > Politics > മഹാരാഷ്ട്ര പി.എസ്.സി സമരം: ഉദ്യോഗാർത്ഥികൾക്ക് പിന്തുണയുമായി സി.ജെ.പി

മഹാരാഷ്ട്ര പി.എസ്.സി സമരം: ഉദ്യോഗാർത്ഥികൾക്ക് പിന്തുണയുമായി സി.ജെ.പി

മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മീഷൻ (MPSC) പരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും ചൂണ്ടിക്കാട്ടി ഉദ്യോഗാർത്ഥികൾ നടത്തിവരുന്ന പ്രതിഷേധ സമരങ്ങൾക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി (CJP). ഉദ്യോഗാർത്ഥികളുടെ ഒരു സംഘം CJP സ്ഥാപകൻ അഭിജിത് ദിപ്കെയെ നേരിൽ കണ്ട് ചർച്ച നടത്തിയതിന് പിന്നാലെയാണ് പാർട്ടി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ഇന്നലെ  ഛത്രപതി ശംഭാജിനഗർ വാലുജ് പ്രദേശത്തുള്ള തന്റെ വവസതിയിൽ വെച്ചാണ് അഭിജിത് ദിപ്കെ ഉദ്യോഗാർത്ഥികളുടെ സംഘവുമായി കൂടിക്കാഴ്ച നടത്തിയ വിവരം പുറത്തുവിട്ടത്. പരീക്ഷാ നടത്തിപ്പിലെ കടുത്ത വീഴ്ചകൾക്കും ക്രമക്കേടുകൾക്കും ഉത്തരവാദികളായ MPSC ചെയർമാനും സെക്രട്ടറിയും ഉടൻ രാജി വെക്കണമെന്നാണ് ഉദ്യോഗാർത്ഥികളുടെ പ്രധാന ആവശ്യം. ഉദ്യോഗാർത്ഥികളുടെ ഈ ആവശ്യത്തോടൊപ്പം പൂർണ്ണമായും ഉറച്ചുനിൽക്കുമെന്ന് അഭിജിത് ദിപ്കെ വ്യക്തമാക്കി.

പ്രമുഖ ഉദ്യോഗാർത്ഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സർക്കാർ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും CJP മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കമ്മീഷൻ തലപ്പത്തുള്ളവർ സെപ്റ്റംബർ 24-നകം രാജി സമർപ്പിച്ചില്ലെങ്കിൽ, സംസ്ഥാനവ്യാപകമായി ഉദ്യോഗാർത്ഥികളെ നേരിൽ കണ്ട് വലിയ പ്രചാരണ പരിപാടികൾക്കും പ്രക്ഷോഭങ്ങൾക്കും നേതൃത്വം നൽകുമെന്നും പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്. ഓൺലൈൻ പരീക്ഷകളിലെ സാങ്കേതിക തകരാറുകളും ചോദ്യപേപ്പർ ചോർച്ചയും കാരണം ആയിത്തണക്കിന് വിദ്യാർത്ഥികളുടെ ഭാവിയാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. ഉദ്യോഗാർത്ഥികളുടെ ഈ ന്യായമായ അവകാശപ്പോരാട്ടത്തിൽ അവസാനശ്വാസം വരെ ഒപ്പമുണ്ടാകുമെന്ന് ദിപ്കെ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *