Blog Post

Karanavars > News > Uncategorized > പൊതുനന്മക്കായി സ്വകാര്യ ഭൂമി ഏറ്റെടുക്കാമെന്ന ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.

പൊതുനന്മക്കായി സ്വകാര്യ ഭൂമി ഏറ്റെടുക്കാമെന്ന ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.

ന്യൂഡൽഹി: സ്വകാര്യ ഭൂമി പൊതുനന്മക്കായി ഏറ്റെടുത്ത്.പുനർവിതരണം ചെയ്യാമെന്ന ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ഒമ്പതംഗ ഭരണഘടന ബെഞ്ചിൻ്റേതാണ് നിർണായക ഉത്തരവ്. ഏഴുപേർ അനുകൂല വിധി പുറപ്പെടുവിച്ചപ്പോൾ രണ്ടുപേർ ഭിന്നവിധി എഴുതി. സ്വകാര്യ വ്യക്തികളുടെ ഭൂമി പൊതുസ്വത്താണെന്ന ഉത്തരവും കോടതി തിരുത്തി. എന്നാൽ, സ്വകാര്യ ഭൂമികളിൽ ചിലത് പൊതുസ്വത്താണെന്ന് വിലയിരുത്താമെന്നും കോടതി നിരീക്ഷിച്ചു.

മൂന്നു വിധികളാണ് ഇതുമായി ബന്ധപ്പെട്ട് കോടതി പുറപ്പെടുവിച്ചത്. ഭൂമി ഏറ്റെടുക്കാമെന്ന ഉത്തരവ് റദ്ദാക്കി ചീഫ് ജസ്റ്റിസ് സ്വന്തമായും ആറു ജസ്റ്റിസുമാർ മറ്റൊരു വിധിയും പുറപ്പെടുവിച്ചു. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, സുധാൻഷു എന്നിവരാണ് ഭിന്ന വിധി പുറപ്പെടുവിച്ചത്.

1978ൽ അന്നത്തെ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരാണ് സ്വകാര്യ സ്വത്തുക്കൾ ജനനന്മക്കായി ഏറ്റെടുക്കാമെന്ന വിധി പുറപ്പെടുവിച്ചത്. വിധി നിലനിൽക്കുന്നത് സ്വകാര്യ വ്യക്തികൾക്ക് തിരിച്ചടിയാണെന്നും സ്വകാര്യ നിക്ഷേപത്തെ അകറ്റുമെന്നും നേരത്തെ കേസ് പരിഗണിച്ചപ്പോൾ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അതിൻ്റെ തുടർച്ചായായാണ് വിധി.എല്ലാ തരത്തിലുമുള്ള ഭൂമി ഏറ്റെടുക്കുന്നത് സാധാരണക്കാരെ ബാധിക്കുമെന്നതിനാൽ ഏറ്റെടുക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

Leave a comment

Your email address will not be published. Required fields are marked *