Blog Post

Karanavars > News > latest news > സോണിയ ഗാന്ധിക്ക് കോവിഡ്, ഐസൊലേഷനില്‍; ഇ.ഡിക്ക് മുന്നില്‍ ഹാജാരാകുമെന്ന് കോണ്‍ഗ്രസ്

സോണിയ ഗാന്ധിക്ക് കോവിഡ്, ഐസൊലേഷനില്‍; ഇ.ഡിക്ക് മുന്നില്‍ ഹാജാരാകുമെന്ന് കോണ്‍ഗ്രസ്

ന്യുഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നു രാവിലെയാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇതേതുടര്‍ന്ന് അവര്‍ സ്വമേധയാ ഐസൊലേഷനില്‍ പ്രവേശിച്ചു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഈ മാസം എട്ടിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സോണിയ ഗാന്ധിക്ക് നോട്ടീസ് നല്‍കിയിരുന്നു. കോവിഡ് അതിനെ ബാധിക്കില്ലെന്നും അവര്‍ എട്ടിന് ഹാജരാകുമെന്നും പാര്‍ട്ടി വ്യക്തമാക്കി.

സോണിയ ഗാന്ധിക്ക് ചെറിയ പനിയും മറ്റ് രോഗലക്ഷണങ്ങളുമുണ്ട്. ആരോഗ്യ വിദഗ്ധരുടെ നിരീക്ഷണത്തിലാണ് അവരെന്നും പാര്‍ട്ടി വക്താവ് റണ്‍ദീപ് സിംഗ് സൂര്‍ജെവാല പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *