Blog Post

Karanavars > News > Keralam > ‘ജോ ജോസഫിനായി പ്രചാരണത്തിനിറങ്ങും, പുറത്താക്കുമെങ്കില്‍ പുറത്താക്കട്ടെ’; കോണ്‍ഗ്രസിനെ വെല്ലുവിളിച്ച്‌ കെ.വി. തോമസ്

‘ജോ ജോസഫിനായി പ്രചാരണത്തിനിറങ്ങും, പുറത്താക്കുമെങ്കില്‍ പുറത്താക്കട്ടെ’; കോണ്‍ഗ്രസിനെ വെല്ലുവിളിച്ച്‌ കെ.വി. തോമസ്

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസ്. വ്യാഴാഴ്ച മുഖ്യമന്ത്രി നടത്തുന്ന ഇടതുമുന്നണി പ്രചാരണ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഞാന്‍ കോണ്‍ഗ്രസുകാരനാണ്. എക്കാലവും കോണ്‍ഗ്രസുകാരനായിരിക്കും. അതൊരു ചട്ടക്കൂടു മാത്രമല്ല. അതിന് വലിയ കാഴ്ചപ്പാടുണ്ട്. ചരിത്രമുണ്ട്. ഞാന്‍ മാത്രമാണോ ഇങ്ങനെ ഒരു സമീപനമെടുത്തിട്ടുള്ളത്. കെ. കരുണാകരന്‍ കോണ്‍ഗ്രസ് വിട്ടു പോയില്ലേ? കോണ്‍ഗ്രസിനെതിരായി പ്രചാരണം നടത്തിയില്ലേ. .കെ. ആന്റണി ഇടതുമുന്നണി ഭരണത്തില്‍ പങ്കാളിയായില്ലേ? ഡല്‍ഹിയില്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കൊപ്പം പരിപാടിയില്‍ പങ്കെടുത്തില്ലേ?’- കെ.വി. തോമസ് ചോദിച്ചു.

കോണ്‍ഗ്രസ് നേതൃത്വത്തിന് തന്നെ പുറത്താക്കാന്‍ കഴിയുമെങ്കില്‍ പുറത്താക്കട്ടെ. അതാണല്ലോ കണ്ണൂര് നടന്നത്. സി.പി.എം പരിപാടിയില്‍ പങ്കെടുക്കരുതെന്ന് എന്നോട് കെ.സി. വേണുഗോപാല്‍ പറഞ്ഞു. പിറ്റേ ദിവസം മുതല്‍ എന്നെ അറ്റാക്ക് ചെയ്തു. 2018 മുതല്‍ അത്തരമൊരു അറ്റാക്ക് നടക്കുന്നുണ്ട്. ആന്റണി ചെയര്‍മാനായ കമ്മിറ്റിയാണ് സംഭവം അന്വേഷിച്ചത്. കഴിഞ്ഞയാഴ്ച എന്റെ മെമ്ബര്‍ഷിപ്പ് അംഗീകരിച്ചു വന്നു. 2018 മുതല്‍ എന്നെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍ സംഘടിതമായ ശ്രമം നടക്കുന്നുണ്ട്‘ –തോമസ് ആരോപിച്ചു.

Leave a comment

Your email address will not be published. Required fields are marked *