Blog Post

Karanavars > News > Keralam > എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം ജൂണ്‍ പതിനഞ്ചിനകം; മാര്‍ക്ക് വാരിക്കോരി നല്‍കില്ല

എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം ജൂണ്‍ പതിനഞ്ചിനകം; മാര്‍ക്ക് വാരിക്കോരി നല്‍കില്ല

കോഴിക്കോട്: എസ്.എസ്.എല്‍.സി പരീക്ഷാഫലം ജൂണ്‍ 15 ന് മുമ്ബ് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി.7,077 സ്കൂളിലെ 9,58,067 വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കൂള്‍ യൂണിഫോം വിതരണം നാളെ നടക്കും. 120 കോടി രൂപയാണ് ഇതിനായി ചെലവിടുന്നത്. ജൂണ്‍ ഒന്നിന് സ്കൂള്‍ തുറക്കും മുന്‍പ് തന്നെ എല്ലാ വിദ്യാര്‍ഥികള്‍ക്കും പാഠപുസ്തകം വിതരണം ചെയ്യും.

സ്കൂള്‍ തുറക്കുമ്ബോള്‍ പാലിക്കേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തി പ്രത്യേക മാന്വല്‍ ഇത്തവണ തയ്യാറാക്കും. നോണ്‍ അക്കാദമിക്ക് കാര്യങ്ങള്‍ക്കായാണിത്. എല്ലാ സ്കൂളുകളിലും പൂര്‍വ വിദ്യാര്‍ത്ഥി സംഘടന രൂപീകരിക്കാനുള്ള നിര്‍ദേശം ഈ മാന്വലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വാരിക്കോരി മാര്‍ക്ക് നല്‍കുന്നത് സര്‍ക്കാരിന്‍റെ നയമല്ല

പ്ലസ്ടു കെമിസ്ട്രി പുതിയ ഉത്തര സൂചികയില്‍ അപാകതയില്ലെന്നും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി. ശരിയുത്തരമെഴുതിയ എല്ലാവര്‍ക്കും മാര്‍ക്ക് ഉറപ്പാക്കും. എന്നാല്‍ വാരിക്കോരി മാര്‍ക്ക് നല്‍കുന്നത് സര്‍ക്കാരിന്‍റെ നയമല്ല. നൂറ് ശതമാനം വിജയം ഉറപ്പാക്കാന്‍ പരീക്ഷാ സംവിധാനത്തില്‍ വെള്ളം ചേര്‍ക്കാനാവില്ല. ചിലരുടെ സ്ഥാപിത താല്‍പര്യങ്ങളാണ് നിലവിലെ വിവാദങ്ങള്‍ക്ക് പിന്നില്‍.

പ്ലസ്ടു കെമിസ്ട്രി ഉത്തര സൂചിക വിഷയത്തില്‍ അധ്യാപകര്‍ മൂല്യ നിര്‍ണ്ണയം ബഹിഷ്കരിച്ചത് മുന്‍ കൂട്ടി അറിയിക്കാതെയാണ്. പ്രതിഷേധം നടത്തും മുന്‍പ് അറിയിക്കാതിരുന്നത് അധ്യാപകരുടെ വീഴ്ചയാണ്. ഇതിനു പിന്നില്‍ ഗൂഡാലോചന ഉണ്ടോയെന്ന് സംശയിക്കുന്നതായും നടപടി വേണോ എന്ന കാര്യം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് വന്ന ശേഷം തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങള്‍ നടത്താതെ യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് അധ്യാപകര്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നത്. സര്‍ക്കാര്‍ എന്ത് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് അധ്യാപകരല്ല. അതിന് തിരഞ്ഞെടുക്കപ്പെട്ടൊരു സര്‍ക്കാരും വിദ്യാഭ്യാസ മന്ത്രിയുമുണ്ട്. ഇവര്‍ക്ക് പുറമെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും വിദ്യാഭ്യാസ ഡയറക്ടറുമുണ്ട്. അധ്യാപക വിഭാഗം പാലിക്കേണ്ട നിയമങ്ങള്‍ ലംഘിക്കാനുള്ള അവകാശം ആര്‍ക്കുമില്ലെന്നും ഹൈകോടതി ഉത്തരവിനെതിരെയാണ് അധ്യാപകരുടെ നടപടിയെന്നും മന്ത്രി വ്യക്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *